Indian Hockey Team Returned Back To India After Olympics: പാരീസ് ഒളിമ്പിക്സിലെ വിജയത്തിന് ശേഷം ഇന്ത്യൻ ഹോക്കി ടീം നാട്ടിൽ മടങ്ങിയെത്തി. തുടർച്ചയായ രണ്ട് ഒളിമ്പിക്സുകളിൽ വെങ്കല മെഡൽ നേടിയതിൻ്റെ സന്തോഷത്തിലാണ് ടീം. 1972-ലെ മ്യൂണിക് ഒളിമ്പിക്സിനുശേഷം ഇതാദ്യമായാണ് ആവർത്തിച്ചുള്ള ഒളിമ്പിക്സുകളിൽ ഇന്ത്യൻ ഹോക്കി ടീം മെഡൽ നേടുന്നത്.
ഒളിമ്പിക്സിൽ ഇത് വരെയായി 8 തവണ സ്വർണവും 1 തവണ വെള്ളിയും 4 തവണ വെങ്കലവും ടീം നേടിയിട്ടുണ്ട്.
ടീം ഇന്ത്യയിലെത്തി സുവർണക്ഷേത്രം ഉൾപ്പെടെയുള്ള സ്ഥലങ്ങൾ സന്ദർശിച്ചു. മലയാളി താരം ഇന്ത്യൻ ഗോൾക്കീപ്പർ പി.ആർ. ശ്രീജേഷ് ഇന്ത്യയിലേക്ക് തിരിച്ചിട്ടില്ല.
Indian Hockey Team Returned Back To India After Olympics
കഴിഞ്ഞ ദിവസം പാരീസിൽ ഈഫൽ ടവറിന് മുന്നിൽ മുണ്ട് മടക്കിക്കുത്തി, മെഡൽ കഴുത്തിലണിഞ്ഞ് തനി മലയാളി ലുക്കിലുള്ള ശ്രീജേഷിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ഒളിമ്പിക്സ് സമാപനച്ചടങ്ങിലുള്ള മാർച്ച് പാസ്റ്റിൽ ഇന്ത്യൻ പതാക വഹിക്കേണ്ടത് ശ്രീജേഷും മനു ഭാക്കറും ചേർന്നാണ്.
ഇന്ത്യൻ സമയം അർധരാത്രി 12.30യ്ക്കാണ് സമാപനച്ചടങ്ങുകൾ ആരംഭിക്കുന്നത്. സമാപന ചടങ്ങുകൾക്ക് ശേഷം മാത്രമാണ് ശ്രീജേഷ് നാട്ടിലേക്ക് മടങ്ങുക. വെങ്കലമെഡൽ നേട്ടത്തോടെ ശ്രീജേഷ് അന്താരാഷ്ട്ര ഹോക്കിയിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. നിലവിൽ പുരുഷ ജൂനിയർ ഹോക്കി ടീമിൻ്റെ മുഖ്യ പരിശീലകനായി ശ്രീജേഷിനെയാണ് തിരഞ്ഞെടുത്തത്.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.