thumb 19

“ആ സിനിമ അവസാനത്തെ മൂന്ന് മിനിട്ട് മുന്നേ അവസാനിപ്പിച്ചെങ്കിൽ നന്നായേനെ”-ജിസ് ജോയ്

Interviews with Jisjoy: ബൈസിക്കിൾ തീവ്സ് എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച്, കുറഞ്ഞ സിനിമകളിലൂടെ,കുറഞ്ഞ കാലം കൊണ്ട് തന്നെ മികച്ച സംവിധായകരിൽ ഒരാളായ വ്യക്തിയാണ് ജിസ് ജോയ്. സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണമിയും, മോഹൻ കുമാർ ഫാൻസ്, ഇന്നലെ വരെ, തലവൻ തുടങ്ങിയവയാണ് ജിസ് ജോയുടെ മറ്റു സിനിമകൾ. തന്റെ സിനിമകളിൽ ക്ലൈമാക്‌സിൽ മാറ്റം വരുത്താൻ ആഗ്രഹിക്കുന്ന ചിത്രത്തെ കുറിച്ച് ജിസ് ജോയ് ഇപ്പോൾ തുറന്നു സംസാരിക്കുകയാണ്. ഇന്നലെ വരെ സിനിമയിൽ താൻ നിർത്തിയ സ്ഥലത്തിൽ […]

Interviews with Jisjoy: ബൈസിക്കിൾ തീവ്സ് എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച്, കുറഞ്ഞ സിനിമകളിലൂടെ,കുറഞ്ഞ കാലം കൊണ്ട് തന്നെ മികച്ച സംവിധായകരിൽ ഒരാളായ വ്യക്തിയാണ് ജിസ് ജോയ്. സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണമിയും, മോഹൻ കുമാർ ഫാൻസ്, ഇന്നലെ വരെ, തലവൻ തുടങ്ങിയവയാണ് ജിസ് ജോയുടെ മറ്റു സിനിമകൾ.

inside 25

തന്റെ സിനിമകളിൽ ക്ലൈമാക്‌സിൽ മാറ്റം വരുത്താൻ ആഗ്രഹിക്കുന്ന ചിത്രത്തെ കുറിച്ച് ജിസ് ജോയ് ഇപ്പോൾ തുറന്നു സംസാരിക്കുകയാണ്. ഇന്നലെ വരെ സിനിമയിൽ താൻ നിർത്തിയ സ്ഥലത്തിൽ നിന്ന് മൂന്ന് മിനുട്ട് മുമ്പ് അവസാനിച്ചിരുന്നെങ്കിൽ നന്നായേനെ എന്ന് തോന്നിയിരുന്നതായി ജിസ് ജോയ്
മോളിവുഡ് മീഡിയ മൂവീസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

whatsapp icon
Kerala Prime News അംഗമാവാൻ

സംസാരത്തിന്റെ പൂർണ രൂപം – ‘ഒ.ടി.ടിയിൽ ഇറങ്ങിയ എൻ്റെ സിനിമയായിരുന്നു ഇന്നലെ വരെ. സോണി ലിവിലായിരുന്നു ആ സിനിമ ഇറങ്ങിയത്. ആസിഫ് അലി, ആന്റണി പെപ്പെ, നിമിഷ സജയൻ എന്നിവരൊക്കെയാണ് സിനിമയിൽ അഭിനയിച്ചത്.

Interviews with Jisjoy

എനിക്ക് അതിൻ്റെ അവസാന സീൻ ഇല്ലായിരുന്നെങ്കിൽ എന്ന് ഇപ്പോൾ തോന്നാറുണ്ട്. ആ സിനിമ ഇഷ്‌ടമുള്ള ഒരുപാട് ആളുകളുണ്ട്. എനിക്കും വളരെയധികം ഇഷ്ടമുള്ള സിനിമ തന്നെയാണ് ഇന്നലെ വരെ. പക്ഷെ അവസാനത്തെ ആ മൂന്ന് മിനുട്ട് വേണ്ടായിരുന്നു, അതിന് മുമ്പ് സിനിമ അവസാനിപ്പിക്കാമായിരുന്നു.

Read also: ഏറെ നാളത്തെ കാത്തിരിപ്പ് വിരാമം… സർദാർ രണ്ടാം ഭാഗം; ആകാംക്ഷയിൽ ആരാധകർ..!

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.