മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരങ്ങളാണ് ജഗദീഷും ഉർവശിയും. ഒരു പിടി മികച്ച സിനിമകളാണ് ഇരുവരും മലയാള വെള്ളിത്തിരക്ക് നൽകിയത്. കുടുംബവിശേഷം, തിരുത്തൽവാദി, സ്ത്രീധനം, ഭാര്യ, പൊന്നാരന്തോട്ടത്തെ രാജാവ്, സിംഹവാലൻ മേനോൻ, ഇഞ്ചക്കാടൻ മത്തായി ആൻഡ് സൺസ് തുടങ്ങിയ സിനിമകൾ ഇരുവരും ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങളാണ്. മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന ചിത്രത്തിലൂടെയാണ് ജഗദീഷ് സിനിമയിലേക്ക് അരങ്ങേറ്റം കുറയ്ക്കുന്നത്.
ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സിൽ ഇടം നേടി നായക കഥാപാത്രം വരെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ ജഗദീഷിന് കഴിഞ്ഞിട്ടുണ്ട്.ഏതു കഥാപാത്രത്തെയും മികച്ച രീതിയിൽ ഇരുവർക്കും കൈകാര്യം ചെയ്യാൻ സാധിക്കുന്നു. ഏതു കാലഘട്ടത്തിലെ ചിത്രങ്ങൾ ആയാലും മികച്ച രീതിയിൽ ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഇരുവർക്കും നിഷ്പ്രയാസം സാധിക്കുന്നു. ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളുമാണ്.തനിക്ക് ഏറ്റവും അടുപ്പമുള്ള നടി ഉർവശി ആണെന്നും ജഗദീഷ് പറയാറുണ്ട്. കാലങ്ങൾക്കിപ്പുറവും തന്റെ അഭിനയ മികവിൽ മികച്ച പ്രകടനമാണ് ഉർവശി കാഴ്ച വെച്ചത്. അതിന് ഉത്തമ ഉദാഹരണം തന്നെയാണ് ഉള്ളൊഴുക്ക് എന്ന സിനിമ.
ഉള്ളൊഴുക്ക് എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും ഉർവശി സ്വന്തമാക്കി. തന്റെ ഏറ്റവും അടുത്ത സുഹൃത്തായ ഉർവശിയെ കുറിച്ച് പറയുകയാണ് ജഗദീഷ്.ഞാനൊരു കൊമേഡിയൻ എന്ന ധാരണമാറ്റി, ഒരു ഹീറോ ആണ് എന്ന് പറഞ്ഞ് ആത്മവിശ്വാസം തന്ന നടി ഉർവശിയാണ്.തന്റെയും ശ്രീനിവാസിന്റെയും ഒക്കെ നായികയായി അഭിനയിച്ചതിന്റെ പേരിൽ ധാരാളം പരിഹാസങ്ങൾ ഉർവശിക്ക് നേരിടേണ്ടി വന്നിട്ടുണ്ട് എന്നും ജഗദീഷ് പറയുന്നു. തനിക്ക് ഏറ്റവും അടുപ്പമുള്ള നായിക ഉർവശിയാണ്. തന്റെ പരിമിതികൾ അല്ലെങ്കിൽ ഞാനൊരു കൊമേഡിയൻ ആണെന്ന ധാരണ മാറ്റിയിട്ട്.
കൊമേഡിയൻ അല്ല യു കാൻ ബി എ ഹീറോ യു ആർ എ ഹീറോ എന്ന് പറഞ്ഞ് തനിക്ക് കോൺഫിഡൻസ് തന്നത് ഉർവശിയാണ്. ഉർവശി വളരെ സീനിയർ ആയിട്ടുള്ള ഒരു നായികയാണ്. ടോപ്പ് ഹീറോയിനാണ് അവർ. മമ്മൂട്ടി മോഹൻലാൽ പിന്നെ കമൽഹാസൻ എന്നിവരുടെയൊക്കെ നായികയായി വന്ന ആളാണ് ഉർവശി. അതിനുശേഷം തന്റെ നായികയായി അഭിനയിക്കുമ്പോൾ സിനിമ മേഖലകളിൽ എല്ലാം തന്നെ അതൊരു സംസാരമായിരുന്നു.
Jagadeesh about urvashi
തന്റെ കൂടെ അഭിനയിക്കുന്നത് കൊണ്ട് തന്നെ ഉർവശി താഴേക്ക് പോയി എന്ന് പലരും പറഞ്ഞിരുന്നു എന്നും ജഗദീഷ് പറയുന്നു. എന്നാൽ അതൊന്നും കാര്യമാക്കാതെ ഉർവശി തന്റെ നായികയായിട്ട് ഒരുപാട് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ആ ഉർവശിയോടെ എനിക്ക് ജീവിതത്തിൽ ഒരുപാട് കടപ്പാടുണ്ടെന്നും ജഗദീഷ് കൂട്ടിച്ചേർത്തു. എന്റെയും ശ്രീനിവാസിന്റെയും ഒക്കെ നായികയായിട്ട് അഭിനയിച്ചതിന്റെ പേരിൽ ഊർവ്വശിയെ ഒരുപാട് പേർ പരിഹസിച്ചിട്ടുണ്ട് എന്നും ജഗദീഷ് പറയുന്നു.
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.