ആ സിനിമ ഇറങ്ങിയിട്ട് പത്തുവർഷം ആകുന്നു, കാര്യങ്ങൾ ശെരിയാക്കാനുള്ള കത്താണിത്. ധനുഷിനുള്ള കത്ത് പോസ്റ്റ് ചെയ്തു നയൻ‌താര

Nayanthara latest post

മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ മലയാള സിനിമഭിനയ രംഗത്തേക്ക് കടന്നു വന്ന് മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷ ചിത്രങ്ങളിലും തന്റെ അഭിനയ കഴിവ് തെളിയിച്ച നടിയാണ് നയൻ‌താര.ലേഡീ സൂപ്പർസ്റ്റാർ എന്നു വിശേഷിപ്പിക്കുന്ന താരത്തിന്റെ സിനിമകൾ മാത്രമല്ല കുടുംബവിശേഷങ്ങളുമറിയാൻ ആരാധകർക്ക് കൗതുകം കൂടുതലാണ്. 4 വർഷത്തെ പ്രണയത്തിനൊടുവിൽ സംവിധായകൻ വിഘ്‌നേശ് ശിവയുമായുള്ള വിവാഹവും,ശേഷം മക്കളായ ഉയിരിനും, ഉലഗത്തിനുമൊപ്പമുള്ള വിശേഷങ്ങളുമെല്ലാം ആരാധകശ്രദ്ധ നേടാറുണ്ട്. Nayanthara latest post.

in 6 1

കഴിഞ്ഞ ദിവസം നടൻ ധനുഷിനെതിരെ വിമര്ശനാത്മകമായി താരം തന്റെ സോഷ്യൽ മീഡിയയിൽ ഒരു തുറന്ന കത്ത് പങ്കുവയ്ക്കുകയുണ്ടായി. തന്റെ ജീവിതത്തെയും കരിയറിനെയും കുറിച്ചുള്ള ഒരു നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയുടെ റിലീസിന് തയ്യാറെടുക്കുന്ന താരം 2015 ലെ അവരുടെ ചിത്രമായ നാനും റൗഡി ധാനിലെ ഘടകങ്ങൾ ഉപയോഗിക്കുന്നതിന് എൻഒസി നിരസിച്ചതിനെ തുടർന്നാണ് നടനും ചലച്ചിത്ര നിർമ്മാതാവുമായ ധനുഷിനെ വിമർശിക്കുന്ന ഒരു തുറന്ന കത്ത് തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടത്.

Nayanthara latest post.

നടൻ ധനുഷിനെ അഭിസംബോധന ചെയ്യുകയും തന്നോടും ഭർത്താവ് വിഘ്‌നേഷ് ശിവനോടും വ്യക്തിപരമായ പകയുണ്ടെന്ന് ആരോപിക്കുകയും, നാനും റൗഡി ധാനിലെ ഗാനങ്ങളുടെ മൂന്ന് സെക്കൻഡ് സ്നിപ്പറ്റ് ഉപയോഗിക്കുന്നതിന് അവരിൽ നിന്ന് 10 കോടി രൂപ ആവശ്യപ്പെട്ടെന്ന തരത്തിലുള്ള വിമർശനവും ഉൾപ്പെടുത്തി കൊണ്ടുള്ള കത്ത് ഏറ്റെടുത്തിരിക്കുകയാണ് സൈബർ ലോകം.താരത്തിന്റെ കത്തിനെ പിന്തുണച്ചും വിമർശിക്കുന്ന രീതിയിലുമുള്ള കമെന്റുകളും കാണാം. Nayanthara latest post

Read also: ആ നായികയെ അന്ന് ഒരുപാട് പേർ പരിഹസിച്ചു, തനിക്ക് ജീവിതത്തിൽ അവരോട് ഒരുപാട് കടപ്പാടുണ്ട്: ജഗദീഷ്

Leave a Comment