സിനിമ ലോകത്ത് തിളങ്ങി നിന്ന താരമാണ് അമല പോൾ. കുഞ്ഞ് ജനിച്ചതോടെ സിനിമയുടെ തിരക്കുകളിൽനിന്നും വിട്ടുന്നിന്ന് കുടുംബത്തിനൊപ്പം സമയം ചിലവിടുകയാണ് താരം. അമലയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. താരത്തിന്റെ പുത്തൻ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ഭർത്താവ് ജഗദ് ദേശായിയാണ്. ഒപ്പം ഇന്ന് അമലയുടെ പിറന്നാൾ ആണ് പിറന്നാൾ ദിനത്തിൽ അമലയുടെ ഭർത്താവ് അമലയ്ക്ക് ആശംസകൾ അറിയിച്ചിരിക്കുകയാണ്. പോസ്റ്റിനു താഴെ നിരവധി ആരാധകരാണ് അമലയ്ക്ക് ആശംസകളുമായി എത്തിയിട്ടുള്ളത്.
മകൾ ഇളൈയ്ക്കും ഭർത്താവ് ജഗത്തിനും ഒപ്പം ബാലിയിലാണ് അമലാ പോൾ ഇപ്പോഴുള്ളത്. ബാലിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഉലുവാട്ടുവിൽ ആഘോഷിക്കുന്നതിനിടെയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. അമലപ്പോൾ നേരത്തെയും ബാലിയിലെ അവധിയാഘോഷത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.
അമലയും ജഗദ് ദേശായിയും വിവാഹിതരായത് കഴിഞ്ഞ നവംബറിലായിരുന്നു. ഗുജറാത്ത് സ്വദേശിയാണ് അമലയുടെ ഭർത്താവ് ജഗദ്. അമ്മയായ ശേഷം അമല കൂടുതൽ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകർ കമന്റ് ഇടുന്നത്.
jagath shares birthday wishes to amala
ആസിഫ് അലി നായകനായെത്തിയ ലെവൽ ക്രോസിലാണ് അമല പോൾ അവസാനമായി വേഷമിട്ടത്. ആടുജീവിതമാണ് ഈ വർഷം അമലയുടേതായി തിയേറ്ററുകളിലെത്തിയ മറ്റൊരു സിനിമ. മികച്ച അഭിപ്രായമായിരുന്നു ചിത്രത്തിന് ലഭിച്ചത്. പുതിയ പ്രോജക്ടുകളിലൊന്നും നടി നിലവിൽ കരാർ ഒപ്പിട്ടിട്ടില്ല.
Read also: ബൊട്ടോക്സ് അബദ്ധമായി, മുഖം മാറി അഭ്യുഹങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ആലിയ ഭട്ട്
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.