jaya bachan speaks about quitting film: ബോളിവുഡില്‍ ശ്രദ്ധേയരായ താര ദമ്പതികളാണ് അമിതാഭ് ബച്ചനും ജയാ ബച്ചനും . പ്രേക്ഷകരുടെ ഇഷ്ട്ട താരം കൂടിയാണിവർ . ബച്ചൻ കുടുംബത്തിന്റെ വിശേഷങ്ങളും ശ്രദ്ധേയമാകാറുണ്ട് . ഇപ്പോളിതാ വിവാഹ ശേഷം ഏറെക്കാലം സിനിമയിൽ നിന്നും മാറി നിന്നതിനു പിന്നിലുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് ജയാ ബച്ചന് .
തന്റെ ചെറുമകള്‍ നവ്യ നന്ദയുടെ പോഡ്കാസ്റ്റായ വാട്ട് ദ ഹെല് നവ്യയിലൂടെയാണ് താരം തുറന്ന് പറച്ചില് നടത്തിയിരിക്കുന്നത്. വിവാഹ ശേഷം ജോലിയിലും കരിയറിലും ഏറെ സമയം ചിലവിടുന്നതില്‍ അമിതാഭ് ബച്ചന് എതിർപ്പുണ്ടായിരുന്നു എന്ന് താരം വെളുപ്പെടുത്തി . എല്ലാ ദിവസവും ഒമ്പത് മുതല്‍ അഞ്ചു മണി വരെ ജോലി ചെയ്യുന്ന ഭാര്യയെ എനിക്ക് വേണ്ട എന്ന് ബച്ചന് പറഞ്ഞിരുന്നു . കല്യാണത്തിന് മുന്‍പാണ് പറഞ്ഞതെന്നും ജയ വ്യക്തമാക്കി.
അതനുസരിച് ഷൂട്ടിങ് തിരക്ക് കുറവുള്ള സമയത്തേക്ക് കല്യാണം മാറ്റിയെന്നും എന്നാല്‍ ബച്ചന്റെ വീട്ടുകാരുടെ എതിര്‍പ്പ് മൂലം ചടങ്ങുകള്‍ നീണ്ടുപോയെന്നും താരം പറഞ്ഞു . 1973 ലാണ് ഇവര്‍ വിവാഹിതരാകുന്നത് . എന്നാല്‍ ആ സമയത്ത് അമിതാഭ് ബച്ചന് വലിയ താരമായിട്ടില്ല . എന്നാല്‍ ബച്ചനേക്കാള്‍ പ്രമുഖയായിരുന്നു ജയ . പക്ഷെ വിവാഹ ശേഷം അമിതാഭ് ബച്ചന് സിനിമയില്‍ തിളങ്ങുകയും ബിഗ്ബിയായി പേരെടുക്കുകയും ചെയ്തു .
jaya bachan speaks about quitting film
എന്നാല്‍ സിനിമയില്‍ തിളങ്ങി നിന്നിരുന്ന ജയ അതിൽനിന്നെല്ലാം മാറി കുടുംബത്തോടൊപ്പം ചുരുങ്ങുകയായിരുന്നു . ഇതിനെ കുറിച്ച് 2014 ല്‍ അമിതാഭ് ബച്ചന് ജയയെ പ്രശംസിച്ച് വേദിയില്‍ സംസാരിക്കുകയും ചെയ്തിരുന്നു . എന്നാൽ സിനിമയില്‍ നിന്ന് മാറി നിന്നത് ജയയുടെ സ്വന്തം ഇഷ്ടപ്രകാരമാണ് എന്നാണ് ബിഗ് ബി അന്ന് പറഞ്ഞിരുന്നത് .
Read also: പ്രേക്ഷകരെ പിടിച്ചിരുത്തിയ ആക്ഷൻ ത്രില്ലർ ചിത്രം കിൽ’ ആമസോൺ പ്രൈമിൽ..!
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.