Jeakson Singh had three options Renewal at Kerala Blasters: കേരള ബ്ലാസ്റ്റേഴ്സിന്റെ ഒട്ടേറെ സുപ്രധാന താരങ്ങൾ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ്ബിനോട് വിട പറഞ്ഞിരുന്നു. സ്ട്രൈക്കർ ദിമിയെ നഷ്ടമായതാണ് ആരാധകർക്ക് ഏറെ സങ്കടം ഉണ്ടാക്കിയ കാര്യം. കഴിഞ്ഞ രണ്ട് സീസണുകളിലും ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമാണ് ദിമി. കൂടാതെ ലെസ്ക്കോവിച്ച് ഉൾപ്പെടെയുള്ള ചില വിദേശ താരങ്ങളും ക്ലബ്ബിനോട് ഗുഡ് ബൈ പറഞ്ഞിരുന്നു. ഏറ്റവും ഒടുവിൽ ബ്ലാസ്റ്റേഴ്സ് വിട്ടത് ഇന്ത്യൻ സൂപ്പർ താരമായ ജീക്സൺ സിങാണ്. ഈസ്റ്റ് ബംഗാൾ എഫ്സിയാണ് അദ്ദേഹത്തെ സ്വന്തമാക്കിയത്.
ഒരു റെക്കോർഡ് ട്രാൻസ്ഫർ ഫീ ബ്ലാസ്റ്റേഴ്സിന് ലഭിച്ചു എന്നാണ് റിപ്പോർട്ടുകൾ.ഏകദേശം മൂന്നര കോടിയോളം രൂപ ബ്ലാസ്റ്റേഴ്സിന് ലഭിച്ചിരുന്നു. ഇതോടുകൂടിയാണ് ബ്ലാസ്റ്റേഴ്സ് ജീക്സണെ കൈവിടാൻ തീരുമാനിച്ചത്. അതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇന്ത്യൻ ഫുട്ബോൾ ജേണലിസ്റ്റായ മാർക്കസ് മെർഗുലാവോ നൽകിയിട്ടുണ്ട്. അതായത് ജീക്സണ് മുന്നിൽ മൂന്ന് ഓപ്ഷനുകളായിരുന്നു ഉണ്ടായിരുന്നത്. ഒന്ന് കേരള ബ്ലാസ്റ്റേഴ്സ് തന്നെയായിരുന്നു.കരാർ പുതുക്കാൻ വേണ്ടിയുള്ള ഒരു ഓഫർ ബ്ലാസ്റ്റേഴ്സ് ഈ താരത്തിന് നൽകിയിരുന്നു.പക്ഷേ അത് സ്വീകരിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല.
മറ്റൊരു ഓപ്ഷൻ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സായിരുന്നു. അവർക്ക് വലിയ താല്പര്യമുണ്ടായിരുന്നു ഈ മധ്യനിരതാരത്തിൽ. പക്ഷേ ജീക്സൺ അതും നിരസിക്കുകയായിരുന്നു. അതിന്റെ കാരണം സാലറിയാണ് എന്നാണ് അറിയാൻ കഴിയുന്നത്. കാരണം ഒരു വലിയ സാലറിയാണ് ഈസ്റ്റ് ബംഗാൾ താരത്തിന് ഓഫർ ചെയ്തിരുന്നത്.ഇതോടെ മോഹൻ ബഗാനെക്കാൾ ഈസ്റ്റ് ബംഗാളിന് ജീക്സൺ മുൻഗണന നൽകുകയായിരുന്നു.തുടർന്ന് ബ്ലാസ്റ്റേഴ്സ് റെക്കോർഡ് ട്രാൻസ്ഫർ ഫീ ഈസ്റ്റ് ബംഗാളിൽ നിന്നും ആവശ്യപ്പെട്ടു.അത് അവർ നൽകാൻ തയ്യാറായതോടുകൂടിയാണ് ഇങ്ങനെയൊരു ട്രാൻസ്ഫർ സംഭവിച്ചത്.
Jeakson Singh had three options Renewal at Kerala Blasters
🚨🌕| Jeakson Singh had three options Renewal at Kerala Blasters, move to MBSG or East Bengal. Jeakson chose East Bengal with Kerala Blasters demanding a record fee. @MarcusMergulhao pic.twitter.com/7gmRtoNtt4
— Blasters Zone (@BlastersZone) July 25, 2024
ഒരർത്ഥത്തിൽ ബ്ലാസ്റ്റേഴ്സിന് ഇത് ഗുണകരമാണ്.കാരണം ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ താരത്തിന് ഇത്രയും വലിയ ട്രാൻസ്ഫർ തുക വരുന്നത്.ആ തുകക്ക് കൂടുതൽ മികച്ച താരങ്ങളെ കൊണ്ടുവരണം എന്ന് തന്നെയാണ് ആരാധകർ ആവശ്യപ്പെടുന്നത്. ജീക്സണ് പകരം താരങ്ങളെ സൈൻ ചെയ്യാൻ നിലവിൽ കേരള ബ്ലാസ്റ്റേഴ്സിന് പദ്ധതികൾ ഇല്ല .കാരണം മധ്യനിരയിൽ ഒരുപാട് ഓപ്ഷനുകൾ ഇപ്പോൾതന്നെ ബ്ലാസ്റ്റേഴ്സിന് അവൈലബിളാണ്. മാത്രമല്ല കഴിഞ്ഞ സീസണിൽ പലപ്പോഴും ജീക്സൺ ഇല്ലാതെയാണ് കേരള ബ്ലാസ്റ്റേഴ്സ് കളിച്ചിട്ടുള്ളത്. ആ സമയത്തൊക്കെ വിബിൻ,അസ്ഹർ എന്നിവർ അവസരത്തിന് ഉയർന്നിരുന്നു. കൂടാതെ ഫ്രഡിയും ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ട്. അതുകൊണ്ടുതന്നെ മധ്യനിരയിലേക്ക് ഇനി താരങ്ങളെ വേണ്ട എന്നത് തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ തീരുമാനം.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.