JITHU JOSEF TAKING ABOUT DRISHYAM 3

ജോർജുകുട്ടി തിയേറ്ററുകളിലേക്ക് എത്താൻ സമയമായി; സംവിധായകൻ പറയുന്നു..!! | JITHU JOSEF TAKING ABOUT DRISHYAM 3

JITHU JOSEF TAKING ABOUT DRISHYAM 3 : മലയാള പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ജിത്തു ജോസഫ് ചിത്രമായിരുന്നു ദൃശ്യം. തിയേറ്ററിൽ ആവേശവും ആകാംഷയും നിറച്ച ചിത്രത്തിന്റെ രണ്ടാം ഭാഗവും പുറത്തിറങ്ങിയിരുന്നു. ഇപ്പോളിതാ ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനുള്ള തയ്യാറെടുപ്പിലാണ് സംവിധായകൻ. ചിത്രത്തിന്റെ തിരക്കഥയെല്ലാം എഴുതി പൂർത്തിയാക്കിയെന്ന് സംവിധായകൻ അറിയിച്ചിരുന്നു. ഇപ്പോളിതാ ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിരിക്കുകയാണ്. ജോർജുകുട്ടി തിയേറ്ററുകളിലേക്ക് എത്താൻ സമയമായി ജോർജ്കുട്ടി എന്ന കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങൾ ആണ് […]

JITHU JOSEF TAKING ABOUT DRISHYAM 3 : മലയാള പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ജിത്തു ജോസഫ് ചിത്രമായിരുന്നു ദൃശ്യം. തിയേറ്ററിൽ ആവേശവും ആകാംഷയും നിറച്ച ചിത്രത്തിന്റെ രണ്ടാം ഭാഗവും പുറത്തിറങ്ങിയിരുന്നു. ഇപ്പോളിതാ ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനുള്ള തയ്യാറെടുപ്പിലാണ് സംവിധായകൻ. ചിത്രത്തിന്റെ തിരക്കഥയെല്ലാം എഴുതി പൂർത്തിയാക്കിയെന്ന് സംവിധായകൻ അറിയിച്ചിരുന്നു. ഇപ്പോളിതാ ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിരിക്കുകയാണ്.

ജോർജുകുട്ടി തിയേറ്ററുകളിലേക്ക് എത്താൻ സമയമായി

ജോർജ്കുട്ടി എന്ന കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങൾ ആണ് മൂന്നാം ഭാഗത്തിൽ കൊണ്ടുവരുന്നത് എന്ന് ജീത്തു ജോസഫ് പറഞ്ഞു. ആദ്യത്തെ രണ്ട് ഭാഗങ്ങളെപ്പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയാകില്ല ദൃശ്യം3. സിനിമ ബോക്സ് ഓഫീസിൽ എങ്ങനെ ആയിരിക്കും എന്ന് അറിയില്ല. മോഹൻലാലിനെ ഒരു സ്റ്റാർ ആയി കണക്കാക്കാതെ ജോർജ്കുട്ടിയായി കണക്കാക്കികൊണ്ട് ആ കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങൾ ആണ് മൂന്നാം ഭാഗത്തിൽ കൊണ്ടുവരുന്നത്. മൂന്നാം ഭാഗത്തിന്റെ തിരക്കഥ മുഴുവൻ പൂർത്തിയായിട്ടുണ്ട് എന്ന് നേരത്തെ അറിയിച്ചിരുന്നു.

സംവിധായകൻ പറയുന്നു.

അഞ്ച് ഡ്രാഫ്‌റ്റോളം എടുത്താണ് ദൃശ്യം 3 യുടെ തിരക്കഥ പൂർത്തിയായത്. ദൃശ്യം 2 പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നതെങ്കിൽ നിരാശരാകും ലഭിക്കുക. ആദ്യ രണ്ടു ഭാഗത്തിനേക്കാൾ വ്യത്യസ്തമാകും മൂന്നാം ഭാഗം എന്ന് ജിത്തു ജോസഫ് പറയുന്നു. സിനിമയുടെ ഷൂട്ടിംഗ് അടുത്ത മാസം ആരംഭിക്കും എന്നും ജിത്തു ജോസഫ് പറഞ്ഞു. മലയാളത്തിലെ ത്രില്ലർ സിനിമകൾക്ക് ഒരു അടിത്തറ പാകിയ ചിത്രമായിരുന്നു മോഹൻലാൽ – ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ‘ദൃശ്യം’.

ജോർജ്കുട്ടിയും കുടുംബവും അവരുടെ നിലനിൽപ്പിനായുള്ള പോരാട്ടങ്ങളുടെ കഥയാണ് പറഞ്ഞിരുന്നത്. മലയാളി പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് ചിത്രത്തെ സ്വീകരിച്ചത്. സിനിമ ഇന്ത്യയും കടന്ന് ചൈനീസും കൊറിയനും ഉൾപ്പടെ നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു. മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായിരുന്നു ദൃശ്യം. 2013 ഡിസംബർ 19 ന് പുറത്തിറങ്ങിയ ചിത്രം അതുവരെയുള്ള എല്ലാ റെക്കോർഡുകളുമാണ് തകർത്തെറിഞ്ഞത്. 75 കോടിയായിരുന്നു ചിത്രത്തിന്റെ ആദ്യ ഭാഗം തിയേറ്ററിൽ നിന്നും നേടിയത്. JITHU JOSEF TAKING ABOUT DRISHYAM 3