fea 10 min 6

വനിതാ ഉദ്യോഗാര്‍ഥികൾക്ക് തൊഴിൽ അവസരങ്ങൾ, ഇന്റർവ്യുയിലൂടെ മാത്രം ജോലി

job openings for women

കണ്ണൂര്‍ ജില്ലയില്‍ ജോലി നേടാന്‍ അവസരം. കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന എന്‍ട്രി ഹോം ഫോര്‍ ഗേള്‍സിലേക്കാണ് വിവിധ പോസ്റ്റുകളില്‍ ജോലിക്കാരെ നിയമിക്കുന്നത്. ഹോം മാനേജര്‍, കെയര്‍ ടേക്കര്‍ എന്നീ തസ്തികകളിലേക്ക് ആണ് നിയമനം. താല്‍ക്കാലിക നിയമനമാണ് നടക്കുക. ഇന്റര്‍വ്യൂവില്‍ നേരിട്ട് ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം.

തസ്തിക& ഒഴിവ്

whatsapp icon
Kerala Prime News അംഗമാവാൻ

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ കണ്ണൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ട്രി ഹോം ഫോര്‍ ഗേള്‍സില്‍ ഹോം മാനേജര്‍, കെയര്‍ ടേക്കര്‍ എന്നിവയിലേക്കാണ് ഒഴിവ് .

കെയര്‍ ടേക്കര്‍

പ്ലസ് ടു വിജയിച്ചവരാകണം.
25 വയസ് പൂർത്തിയായവർക്കാണ് അവസരം. 30 മുതല്‍ 45 വയസിനടിയില്‍ പ്രായമുള്ളവര്‍ക്ക് മുന്‍ഗണന. എന്നിവയാണ് യോഗ്യത. ശമ്പളം :12,000 രൂപ

ഹോം മാനേജര്‍

എം.എസ്.ഡബ്ല്യൂ/ എം.എ സോഷ്യോളജി / എം.എ സൈക്കോളജി/ എം.എസ്.സി സൈക്കോളജി എന്നിവയാണ് യോഗ്യത.
25 വയസ് പൂർത്തിയായവർക്കാണ് അവസരം. 30 മുതല്‍ 45 വയസിനടിയില്‍ പ്രായമുള്ളവര്‍ക്ക് മുന്‍ഗണന.
ശമ്പളം :22,500 രൂപ.

job openings for women in kannur

ഇന്റര്‍വ്യൂ

സ്ത്രീ ഉദ്യോഗാര്‍ഥികള്‍ക്കാണ് രണ്ട് പോസ്റ്റുകളിലും അപേക്ഷിക്കാനാവുക. യോഗ്യരായവർ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഹാജരാക്കണം. 2024 ഒക്ടോബര്‍ 22 ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ കളക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാകണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം, എന്നിവയുമായി ബന്ധപെടുക.
ഫോണ്‍: 0471 – 2348666
ഇമെയില്‍: [email protected]. വെബ്‌സൈറ്റ്: www.keralasamakhya.org.

Read also: ആർ ബി ഐയുടെ കീഴിൽ ഇന്റേൺഷിപ് ചെയ്യാം, അപേക്ഷകൾ ക്ഷണിക്കുന്നു.

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Leave a Comment

Your email address will not be published. Required fields are marked *