ഇന്ത്യയിൽ നിന്നും കൈലാസ പർവ്വതങ്ങളിലേക്ക് യാത്രയ്ക്കായി അവസരം ഒരുക്കി ഉത്തരാഖണ്ഡ് ടൂറിസം. മൗണ്ട് കൈലാഷ് ദര്‍ശന്‍ ഫ്രം ഇന്ത്യന്‍ സോയില്‍ എന്നാണ് ഈ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. ഹെലികോപ്റ്ററിൽ നടത്തുന്ന യാത്രയിൽ ഏറെ മനോഹരമായി കൈലാസ പർവതങ്ങൾ യാത്രക്കാർക്ക് കണ്ട് ആസ്വദിക്കാൻ കഴിയും. ഉത്തരാഖണ്ഡ് ഗവൺമെന്റ്, ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി), ബോർഡർ റോഡ്സ് ഓർഗനൈസേഷൻ എന്നിവയുടെ സഹകരണ തോടെയാണ് ഈ പുതിയ പദ്ധതി നടപ്പിലാക്കുന്നത്. kailas yatra booking open
പിത്തോരഗഡ് ജില്ലയിലെ ഓം പർവ്വതവും ലിപുലേഖ് കൊടുമുടിയിൽ നിന്ന് കൈലാസ പർവതവും ഈ പാക്കേജ് വഴി കണ്ട് ആസ്വദിക്കാൻ കഴിയും. കഴിഞ്ഞ ഒക്ടോബർ മുതൽ ഇതിന് തുടക്കമിട്ടിരുന്നു . ഒക്ടോബർ രണ്ടിന് ആദ്യത്തെ സംഘം ഇതിനായി പുറപ്പെടുകയും ചെയ്തിരുന്നു. തീർഥാടകർ ഒക്‌ടോബർ 4 ന് ഗുഞ്ചി പിത്തോരഗഡിൽ നിന്ന് ആദി കൈലാഷ് സന്ദർശിച്ച് തിരിച്ച് പിത്തോരഗഡിലേക്ക് മടങ്ങി. കൈലാസ പർവ്വത സ്ഥലങ്ങളും ഉദ്യോഗസ്ഥരുടെ സംഘവും കുറച്ചു മാസങ്ങൾക്കു മുൻപ് ആണ് തയ്യാറായത്.
അതിനു ശേഷമാണ് ഉത്തരാഖണ്ഡ് ടൂറിസം വകുപ്പ് ഇന്ത്യയിൽ നിന്നും കൈലാസ പർവ്വതത്തിന്റെയും മറ്റുമുള്ള ഒരു ടൂർ പാക്കേജിന് തുടക്കം കുറിച്ചത്. ഓള്‍ഡ് ലിപുലേഖ് പാസില്‍ നിന്നും കൈലാസപര്‍വ്വതത്തിന്‍റെയും വ്യാസ് താഴ്വരയില് നിന്നും ആദി കൈലാസത്തിന്‍റെയും ഓം പര്‍വ്വതത്തിന്‍റെയും കാഴ്ചകളാണ് ഈ പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മഞ്ഞുകാലമായതിനാൽ തന്നെ ഇത്തരം സ്ഥലങ്ങളിലെ യാത്രകൾ ഏറെ ആസ്വാദകരമാകും. താമസസൗകര്യങ്ങളും പരിചയസമ്പന്നരായ ഗൈഡുകളെയും പാക്കേജിന്റെ ഭാഗമായി നൽകുന്നു. ഹെലികോപ്റ്റർ വഴിയുള്ള കാഴ്ചയായതിനാൽ തന്നെ മഞ്ഞുമൂടിക്കിടക്കുന്ന പർവ്വതനിരകൾക്ക് അല്പം ഭംഗി കൂടിയേക്കും.
kailas yatra booking open
22 മുതൽ 65 വരെ പ്രായമുള്ളവർക്ക് ഈ പാക്കേജ് ഉപയോഗിക്കാവുന്നതാണ്. ഒരു ബാച്ചിൽ 10 പേരാണ് മിനിമം ഉൾക്കൊള്ളിച്ചിരിക്കുന്നത്. അടുത്ത യാത്ര 13 16 തീയതികളിലാണ്. ഈ ദിവസങ്ങളിലേക്കുള്ള യാത്ര പാക്കേജ് ഇപ്പോൾ ബുക്ക് ചെയ്യാവുന്നതാണ്. നാലു രാത്രികളിലും അഞ്ച് പകലുകളിലുമായാണ് യാത്ര ഉണ്ടാവുക.ഒരു വ്യക്തിക്ക് 80,000 രൂപയാണ് പാക്കേജിന്റെ ചെലവായി വരുന്നത്. ജിഎസ്ടി എല്ലാം ഉൾപ്പെടെയാണ് ഈ തുക. പിത്തോരഗഡിൽ നിന്ന് ഗുഞ്ജിയിലേക്കും തിരിച്ചുമുള്ള ഹെലികോപ്റ്റർ ടിക്കറ്റുകൾ ഉൾപ്പെടുന്നു. https://www.kmvn.in/hellyadikailash എന്ന ലിങ്ക് വഴി ബുക്കിങ് നടത്താവുന്നതാണ്.
Read also: എമ്പുരാൻ അഭ്യൂഹങ്ങൾക്കെതിരെ തുറന്നടിച്ചു പ്രിത്വിരാജ്
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.