ചക്ക ചിപ്സ് ക്രിസ്പിയാകാൻ എളുപ്പവഴി.!! | jackfruit Chips

jackfruit Chips

jackfruit Chips: ചക്കവരട്ടിയത് ഇഷ്ടമില്ലാത്തവർ ഉണ്ടാവില്ല. അതിനാൽ ഇപ്പോൾ കായ വറുത്തതിനേക്കാൾ ചിലവ് ചക്ക വറുത്തതിന് തന്നെയാണ്. കാരണം മറ്റ് എണ്ണ കടികളിൽ നിന്ന് ഒരു പടി മുന്നിലാണല്ലോ ചക്ക വറുത്തതിൻ്റെ രുചി. ഇപ്പോൾ ചക്ക കാലം വരുമ്പോൾ നാം വീട്ടിൽ തന്നെ ചക്കവരട്ടി ഉണ്ടാക്കാറുണ്ട്. ചക്കക്കാലം വരാറായല്ലോ. അപ്പോൾ വീട്ടിൽ തന്നെ എങ്ങനെ ചക്കവരട്ടി ഉണ്ടാക്കുന്നതെന്ന് നോക്കാം. ഇത് തയ്യാറാക്കാൻ വേണ്ട ചേരുവകൾ ഇവയാണ്.

ചക്ക – പകുതി
വെളിച്ചെണ്ണ – 1 ലിറ്റർ
മഞ്ഞൾ – 1 ടീസ്പൂൺ
ഉപ്പ് – 1 ടീസ്പൂൺ

chakka

നമുക്കിനി ചക്കവറുക്കാം. ആദ്യം ചക്ക ചെറുതായി നീളത്തിൽ അരിഞ്ഞെടുക്കുക. ശേഷം ഒരു പാനെടുത്ത് ഗ്യാസിൽ വച്ച് അതിൽ വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് ഞങ്ങൾ മുറിച്ചു വച്ച ചക്ക ഇട്ടു കൊടുക്കുക. ശേഷം കുറച്ച് വറവാകുന്നതുവരെ വറക്കുക. അപ്പോഴേക്കും ഒരു പാത്രത്തിൽ അരകപ്പ് വെള്ളവും മഞ്ഞൾപ്പൊടിയും, കല്ലുപ്പും ചേർത്ത് മിക്സാക്കി വയ്ക്കുക. ചക്ക ഒരു പകുതി പാകമായി വരുമ്പോൾ അതിലേക്ക് ഈ മഞ്ഞൾപൊടിയുടെയും ഉപ്പിൻ്റെയും മിക്സ് ഒഴിച്ച് മിക്സാക്കുക. ശേഷം ഒരു പരുവമാവുമ്പോൾ ചക്ക കോരിയെടുക്കുക. ശേഷം ബാക്കി വരുന്ന ചക്ക വെളിച്ചെണ്ണയിൽ ഇട്ട് ഇതുപോലെ

വറുത്തെടുക്കുക. ശേഷം കോരിയെടുത്ത് മാറ്റി വയ്ക്കുക. പിന്നീട് വറുത്തെടുത്ത എണ്ണയിൽ വീണ്ടും ആദ്യം വറുത്തു വച്ച ചക്ക ചിപ്സ് ഇട്ട് കൊടുക്കുക. ഹൈ ഫ്ലെയ്മിൽ വച്ചു വേണം വറുത്തെടുക്കാൻ. പിന്നീട് രണ്ടാമത് വറുത്തെടുത്തതും ചേർത്ത് രണ്ടു മിനുട്ട് ഇളക്കി കൊടുക്കുക. അപ്പോൾ തന്നെ ചക്ക ചിപ്സ് നല്ല ക്രിസ്പിയായിട്ടുണ്ടാവും. ശേഷം ഗ്യാസ് ഓഫ് ചെയ്ത് കോരിയെടുക്കുക. ഈ രണ്ടാമത് എണ്ണയിലിട്ട് കോരിയെടുത്താലാണ് ചക്ക ചിപ്സ് കൂടുതൽ ക്രിസ്പിയാവുന്നത്. അതുകൊണ്ട് ഈ വർഷത്തെ ചക്ക കാലത്തിൽ നിങ്ങൾ ഇതുപോലെ ഒന്ന് ട്രൈ ചെയ്ത് നോക്കു.

0/5 (0 Reviews)
---Advertisement---

Leave a Comment