റസ്റ്റോറൻ്റ് സ്റ്റൈൽ സ്റ്റൂ വീട്ടിൽ ഉണ്ടാക്കാം! നല്ല നാടൻ വെജിറ്റബിൾ സ്റ്റൂ രുചി കൂട്ടാൻ ഈ ഒരു ട്രിക്ക് പ്രയോഗിച്ചാൽ മതി !! | Kerala Vegetable Stew Recipe

Kerala Vegetable Stew Recipe

Kerala Vegetable Stew Recipe : രാവിലെ അപ്പത്തിൻ്റെ കൂടെ കഴിക്കാൻ പലവിധത്തിലുള്ള സ്റ്റൂ നമ്മൾ തയ്യാറാക്കിയിട്ടുണ്ടാവും.എന്നാൽ വ്യത്യസ്ത രുചിയിലുള്ള ഒരു സ്റ്റൂ ഇന്ന് നമുക്ക് തയ്യാറാക്കി നോക്കാം. അതിന് വേണ്ട ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കാം.

കാരറ്റ് – 1 എണ്ണം
ബീൻസ് – 15 എണ്ണം
ഉരുളക്കിഴങ്ങ് – 2 എണ്ണം
ഉള്ളി – 1 എണ്ണം
ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 1 ടീസ്പൂൺ
പച്ചമുളക് – 3 എണ്ണം
പട്ട- 1 ചെറുത്
ഗ്രാമ്പൂ – 3 എണ്ണം
ഏലക്കായ – 4 എണ്ണം
ഖരം മസാലപൊടി – 1/4 ടീസ്പൂൺ
രണ്ടാം തേങ്ങാപാൽ – 2 കപ്പ്
ഒന്നാം തേങ്ങാപാൽ – 1/2 കപ്പ്
ഉപ്പ് –
എണ്ണ –
കറിവേപ്പില

Kerala Vegetable Stew Recipe
Kerala Vegetable Stew Recipe

ആദ്യം പച്ചക്കറികളൊക്കെ അരിഞ്ഞു വയ്ക്കുക. ശേഷം ഉരുളക്കിഴങ്ങ് കുക്കറിലിട്ട് പുഴുങ്ങി എടുക്കുക. പുഴുങ്ങി എടുത്ത ഉരുളക്കിഴങ്ങ് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. പിന്നീട് ഒരുപാനെടുത്ത് ഗ്യാസിൽ വച്ച് ചൂടായി വരുമ്പോൾ അതിൽ വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടായി വരുമ്പോൾ അതിൽ പട്ട, ഗ്രാമ്പൂ, ഏലക്കായ എന്നിവ ചേർക്കുക. ഒന്നിളക്കിയ ശേഷം ഇഞ്ചി, വെളുത്തുള്ളി ചേർത്ത് വഴറ്റുക. അതിൻ്റെ പച്ചമണം മാറി വരുമ്പോൾ പച്ചമുളക് ചേർക്കുക. ശേഷം ചെറുതായി അരിഞ്ഞ ഉള്ളി ചേർത്ത് വഴറ്റുക. ഉള്ളി വാടി വരുമ്പോൾ അതിലേക്ക് കാരറ്റും, ബീൻസും ചേർത്ത് വഴറ്റുക.

ആവശ്യത്തിന് ഉപ്പ് ചേർക്കുക. കാരറ്റും ബീൻസും വേവായി വരുമ്പോൾ അതിലേക്ക് രണ്ടാം തേങ്ങാപാൽ ചേർക്കുക. ശേഷം കറിവേപ്പില ചേർക്കുക. തിളച്ചതിനു ശേഷം മീഡിയം ഫ്ലെയ് മിലിട്ട് വേവിച്ചെടുക്കുക. കാരറ്റും ബീൻസും വേവായശേഷം വേവിച്ചെടുത്ത ഉരുളക്കിഴങ്ങ് ചേർക്കുക. ശേഷം ഒരു അഞ്ചു മിനുട്ട് ലോ ഫ്ലെയ്മിലിട്ട് വേവിച്ചെടുക്കുക. പിന്നീട് ഒന്നിളക്കിയ ശേഷം അതിലേക്ക് ഖരം മസാല ചേർത്ത് ഇളക്കുക. അപ്പോഴേക്കും ഗ്രേവി കുറച്ച് കട്ടിയായി വരുമ്പോഴേക്കും, അതിൽ എടുത്തു വച്ച തേങ്ങയുടെ ഒന്നാം പാൽ ചേർക്കുക. ഗ്യാസ് ഓഫാക്കിയ ശേഷം മിക്സാക്കി ഇറക്കി വയ്ക്കുക. വളരെ രുചികരമായ വെജിറ്റബിൾ സ്റ്റൂ റെഡി. ഇനി ഇതു പോലെ സ്റ്റൂ തയ്യാറാക്കി നോക്കൂ.

Kerala Vegetable Stew Recipe
Kerala Vegetable Stew Recipe
0/5 (0 Reviews)
---Advertisement---

Leave a Comment