മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട വെബ്സീരിസ് മണി ഹെയ്സ്റ്റും കൊറിയൻ ഡ്രാമകളും ഒന്നും അല്ല അതിനേക്കാൾ ഒക്കെ ഉയരത്തിൽ മലയാളി പ്രേക്ഷകർ ഇഷ്ടപ്പെടുന്നത് കരിക്കിനെയാണ്. വിഷ്വൽ കൊണ്ടും കണ്ടന്റ് കൊണ്ടും അഭിനയം കൊണ്ടുമെല്ലാം ഒരു സിനിമയോളം നിലവാരം പുലർത്തുന്ന ഈ സീരിസ് ആരംഭിച്ചത് 2018 ലാണ്.
നിഖിൽ പ്രസാദ് ആണ് കരിക്കിന്റെ തലച്ചോർ. 2018 ഏപ്രിൽ ഒന്നിമാണ് കരിക്ക് എന്ന യൂട്യൂബ് ചാനലിൽ ആദ്യത്തെ വീഡിയോ പ്രത്യക്ഷപ്പെട്ടത്. തൊഴിൽരഹിതരായ നാല് യുവാക്കളുടെ ജീവിതത്തിൽ സംഭവിക്കുന്ന രസകരമായ സംഭവങ്ങൾ കോർത്തിണക്കി തേരാ പാര എന്ന പേരിൽ ആണ് ആദ്യത്തെ സീരിസ് ഇറങ്ങിയത്. മറ്റുള്ളവരെ ശാരീരികമായി ബുള്ളി ചെയ്യാതെയും പൊളിറ്റിക്കലി കറക്ട് ആയി തന്നെ തമാശകൾ വർക്ക് ഔട്ട് ചെയ്യാം എന്ന് തെളിയിച്ച ഒരു പ്ലാറ്റ്ഫോം കൂടിയാണ് കരിക്ക്.
എത്ര കാലം കഴിഞ്ഞാലും റിപീറ്റ് വാല്യൂ ഉള്ള സീരിസുകൾ ആണ് കരിക്ക്. സെലിബ്രിറ്റികൾ പോലും കരിക്കിന്റെ ആരാധകരാണ്. അത് പോലെ തന്നെ എടുത്ത് പറയേണ്ടതാണ് കരിക്കിലെ അഭിനേതാക്കളെ. മലയാളികൾക്കിടയിൽ ഹീറോസ് ആണ് അവർ ഓരോരുത്തരും. ഇവരുടെ മനോഹരമായ സൗഹൃദത്തിന്റെ റിസൾട്ട് കൂടിയാണ് കരിക്കിന്റെ വിജയം. ഈയടുത്താണ് കരിക്കിലെ രണ്ട് അഭിനേതാക്കളുടെ വിവാഹം കഴിഞ്ഞത്.
ആദ്യം അർജുൻ രത്തന്റെയും രണ്ടാമത് ജീവന്റെയും ഇപോഴിതാ ഒരു കരിക്ക് താരത്തിന്റെ കൂടി വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയാണ്. ജീവൻ സ്റ്റീഫന്റെ നിശ്ചയം ആണ് കഴിഞ്ഞത് റിയ സൂസൻ ആണ് താരത്തിന്റെ ഭാവി വധു. ജീവനും ജീവന്റെ ജീവനും എന്ന് പറഞ്ഞു കൊണ്ട് അർജുൻ രത്തൻ ആണ് വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചത്. നിരവധി ആരാധകരാണ് ഇരുവർക്കും ആശംസകളുമായി എത്തിയതും.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.