Karthik Soorya Meet Mohanlal

പിറന്നാൾ ദിനത്തിൽ സ്സ്വപ്ന സാക്ഷാത്കാരം; വീഡിയോ പങ്കുവച്ച് കാർത്തിക് സൂര്യ..!! | Karthik Soorya Meet Mohanlal

Karthik Soorya Meet Mohanlal : നടന്ന വിസ്മയം മോഹൻലാലിനെ കാണാൻ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്. അതിപ്പോൾ സാധാരണക്കാരായാലും സെലെബ്രെറ്റികളായാലും ആഗ്രഹം തന്നെയാണ്. തലമുറകളുടെ നായകനാണദ്ദേഹം. അത്തരത്തിൽ ഒരു ആഗ്രഹം സഫലമായതിന്റെ ആവേശത്തിലാണ് കാർത്തിക് സൂര്യ. ടെലിവിഷൻ അവതാരകൻ, വ്ളോഗർ എന്നീ നിലകളിൾ പ്രശസ്തനായ ആളാണ് കാർത്തിക് സൂര്യ. അവതരണം കൊണ്ടും സംസാര രീതി കൊണ്ടും വളരെ പെട്ടെന്നാണ് അദ്ദേഹം സോഷ്യല്‍ മീഡിയയിൽ ശ്രദ്ദേയമായത്. പിറന്നാൾ ദിനത്തിൽ സ്സ്വപ്ന സാക്ഷാത്കാരം ഇപ്പോൾ തന്റെ പിറന്നാൾ ദിനത്തിൽ വലിയൊരു ആഗ്രഹം […]

Karthik Soorya Meet Mohanlal : നടന്ന വിസ്മയം മോഹൻലാലിനെ കാണാൻ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്. അതിപ്പോൾ സാധാരണക്കാരായാലും സെലെബ്രെറ്റികളായാലും ആഗ്രഹം തന്നെയാണ്. തലമുറകളുടെ നായകനാണദ്ദേഹം. അത്തരത്തിൽ ഒരു ആഗ്രഹം സഫലമായതിന്റെ ആവേശത്തിലാണ് കാർത്തിക് സൂര്യ. ടെലിവിഷൻ അവതാരകൻ, വ്ളോഗർ എന്നീ നിലകളിൾ പ്രശസ്തനായ ആളാണ് കാർത്തിക് സൂര്യ. അവതരണം കൊണ്ടും സംസാര രീതി കൊണ്ടും വളരെ പെട്ടെന്നാണ് അദ്ദേഹം സോഷ്യല്‍ മീഡിയയിൽ ശ്രദ്ദേയമായത്.

പിറന്നാൾ ദിനത്തിൽ സ്സ്വപ്ന സാക്ഷാത്കാരം

ഇപ്പോൾ തന്റെ പിറന്നാൾ ദിനത്തിൽ വലിയൊരു ആഗ്രഹം സാധിച്ചതിന്റെ ആവേശത്തിലാണ് കാർത്തിക്. സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടതിന്റെ സന്തോഷമാണ് താരം പുതിയ വീഡിയോയിൽ പങ്കുവെയ്ക്കുന്നത്. കാർത്തിക് സൂര്യ അവസാനം മലയാള പ്രേക്ഷകർക്ക് പ്രിയപ്പെട്ട മോഹൻലാലിനെ നേരിട്ട് കൊണ്ടിരിക്കുകയാണ്. ഷെഫ് പിള്ളയുടെ പുതിയ റസ്റ്റോറന്റിന്റെ ഉദ്ഘാടന വേദിയിൽ വെച്ചായിരുന്നു മോഹൻലാലിനെ കാർത്തിക് സൂര്യ കണ്ടത്. ഈ വേദിയിൽ പന്ത്രണ്ട് പേർക്ക് മോഹൻലാലുമായി സംസാരിക്കാനുള്ള അവസരം ഉണ്ടായിരുന്നു. അതിൽ ഒരാളായിരുന്നു കാർത്തിക്.

വീഡിയോ പങ്കുവച്ച് കാർത്തിക് സൂര്യ.

പിറന്നാൾ ദിനം അമ്പലത്തിൽ പോയി തൊഴുതതിനു ശേഷമാണ് മോഹൻലാലിലെ കാണാൻ താരം എത്തിയത്. ലാലേട്ടനെ കാണുന്നതിനായി വഴിയൊരുക്കിത്തന്ന ഈശ്വരനെ ആദ്യം കാണണമല്ലോ എന്നാണ് ഇതേക്കുറിച്ച് താരം പറഞ്ഞത്. ലാലേട്ടനെ കാണാനുള്ള എല്ലാ ആകാംഷയും അദ്ദേഹത്തിന്റെ മുഖത്ത് കാണാമായിരുന്നു. വ്ളോഗിന്റെ ആരംഭം മുതൽ തന്നെ അത് വ്യക്തമായിരുന്നു. കാർത്തിക്കിനെ കൂടാതെ നിരവധി അവതാരകരും വ്ലോഗർമാരും ഷെഫ് പിള്ളയുടെ ക്ഷണം സ്വീകരിച്ച് എത്തിയിരുന്നു.

തന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ സഹായിച്ച ഷെഫ് പിള്ളയെ കാർത്തിക സൂര്യ കെട്ടിപ്പിടിച്ച് നന്ദിയറിയിക്കുന്നുണ്ട്. ശേഷം ഷെഫ് പിള്ള കാർത്തിക്കിനെ ലാലേട്ടനെ പരിചയപെടുത്തുന്നുണ്ട്. പരിചയപ്പെടുത്തിയപ്പോൾ എനിക്കറിയാം എന്നായിരുന്നു മോഹൻലാലിന്റെ മറുപടി. ഇതുകേട്ട് കാർ‌ത്തിക് അമ്പരക്കുന്നതാണ് വിഡിയോയിൽ ശേഷം കാർത്തിക് സൂര്യയ്ക്ക് പിറന്നാൾ ആശംസകൾ നേരുകയാണ് മോഹൻലാൽ. തന്റെ പോഡ്കാസ്റ്റിലേക്ക് എന്നെങ്കിലും വരണം എന്നു പറഞ്ഞപ്പോൾ അതു സംഭവിക്കട്ടെ എന്നായിരുന്നു മോഹൻലാൽ തിരിച്ചു മറുപടി നൽകുന്നത്.Karthik Soorya Meet Mohanlal