kaviyur ponamma : മലയാള സിനിമയുടെ ‘അമ്മ മുഖം മണ്മറഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം. നിരവധി സിനിമകളിൽ തന്റേതായ ഭാവ പകർച്ചകൾ കോരിചെരിഞ്ഞ അതുല്യ രത്നമായിരുന്നു കവിയൂർ പൊന്നമ്മ. മോനെ എന്ന ഒരു വിളിയിലുണ്ട് ഒരു പെറ്റമ്മയുടെ സ്നേഹവും വാത്സല്യവും. അത്രമേൽ ആഴത്തിൽ സ്പർശിച്ചവയാണ് കവിയൂർ പൊന്നമ്മ അവതരിപ്പിച്ച കഥാപാത്രങ്ങൾ. സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി പേരാണ് നടിയുടെ വിയോഗത്തിൽ അനുസ്മരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. കവിയൂർ പൊന്നമ്മയുടെ ചിത്രം പങ്കുവെച്ചു കൊണ്ട് ഓർമ്മപൂക്കൾ എന്നാണ് മോഹൻലാൽ കുറിച്ചിരിക്കുന്നത്.
പ്രിയ അമ്മക്ക് ഓർമ്മപൂക്കൾ

മലയാളത്തിലെ ഒട്ടേറെ താരങ്ങൾ പ്രണാമം അർപ്പിച്ചിട്ടുണ്ടങ്കിലും മോഹൻലാലിൻറെ പോസ്റ്റ് ആണ് ആരാധകരുടെ ഹൃദയത്തെ കണ്ണീരണിയിക്കുന്നത്. ഒട്ടുമിക്ക നടന്മാരുടെയും അമ്മയായും അമ്മൂമ്മയായും കവിയൂർ പൊന്ന വേഷമിട്ടിട്ടുണ്ട് എങ്കിലും മോഹൻലാലിന്റെ അമ്മയായെത്തിയ വേഷങ്ങളാണ് അതിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ഇരുവരും ‘അമ്മ മകൻ വേഷത്തിൽ എത്തുന്ന ചിത്രങ്ങൾ ഇന്നും മനോഹരമാണ് കണ്ടിരിക്കാൻ. കവിയൂർ പൊന്നമ്മയുടെ യഥാർത്ഥ മകനാണ് മോഹൻലാൽ എന്ന് പലരും തെറ്റുധരിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ തന്നെ പല വേദികളില്‍ പറഞ്ഞിട്ടുണ്ട് എന്‍റെ സ്വന്തം അമ്മയാണ് കവിയൂര്‍ പൊന്നമ്മ എന്ന്.

മലയാള സിനിമയുടെ അമ്മ മുഖം മണ്മറഞ്ഞിട്ട് ഒരു വർഷം.
മോഹൻലാലിൻറെ അമ്മയായും അല്ലാതെയും 50 ഓളം ചിത്രങ്ങളിൽ കവിയൂർ പൊന്നമ്മ അഭിനയിച്ചിട്ടുണ്ട്. കിരീടം, ചെങ്കോൽ, നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ, ഗാന്ധർവ്വം, വിയറ്റ്നാം കോളനി, തേന്മാവിൻ കൊമ്പത്ത്, ക്രിസ്ത്യൻ ബ്രദേഴ്സ്, കാക്കക്കുയിൽ, നാട്ടുരാജാവ്, വടക്കുംനാഥൻ, ഇവിടം സ്വർഗ്ഗമാണ്, ഗാന്ധർവ്വം, ഉത്സവപിറ്റേന്ന്, മിസ്റ്റർ ബ്രഹ്മചാരി തുടങ്ങി എത്ര കണ്ടാലും മടുക്കാത്ത നിരവധി ചിത്രങ്ങളിൽ ഇവർ ഒന്നിച്ചിട്ടുണ്ട്.

കീരീടം തന്നെ ധാരാളമാണ് ഇവരുടെ ‘അമ്മ മകൻ ബന്ധം എത്രത്തോളം ആഴത്തിലാണെന്ന് മനസിലാക്കാൻ. മോനെ സേതു എന്ന വിളി തന്നെ ധാരാളമാണ് പ്രേക്ഷകരുടെ കണ്ണുകൾ നിറയാൻ. 1959 ൽ നാടകവേദികളിലൂടെയാണ് കവിയൂർ പൊന്നമ്മ അഭിനയരംഗത്തേക്ക് എത്തുന്നത്. 1962 ൽ ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിലൂടെ വെള്ളിത്തിര അരങ്ങേറ്റം കുറിക്കുകയായിരുന്നു. മലയാള സിനിമകൾക്ക് പുറമേ സത്യാ എന്ന തമിഴ് ചിത്രത്തിലും പ്രിയുരാലു എന്ന തെലുങ്ക് ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്. 2021 ല്‍ റിലീസ് ചെയ്ത ആണും പെണ്ണും എന്ന സിനിമയിലാണ് കവിയൂർ പൊന്നമ്മ അവസാനം അഭിനയിച്ചത്. kaviyur ponamma
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




