Kavya And Bhama New Saree

കാവ്യയുടെ ലക്ഷ്യയും ഭാമയുടെ വാസുകിയും ; ഓണക്കാലത്ത് വ്യത്യസ്ത ഡിസൈൻ സാരികളുമായി താരങ്ങൾ..!

Kavya And Bhama New Saree: മലയാള സിനിമയിൽ ഒരു സമയത്ത് ജ്വലിച്ചു നിന്ന നടിമാർ പിന്നീട് സിനിമകളിൽ പ്രത്യക്ഷപ്പെടാത്തത് സുപരിചിതമാണ്. മലയാളികളുടെ പ്രിയ നായികമാരായ ഭാമയും കാവ്യാ മാധവനുമാണ് സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം. രണ്ടുപേരും സിനിമയ്ക്ക് ഇടവേളക്കൊടുത്തിട്ട് വർഷങ്ങളായി. കാവ്യക്ക് മാമാട്ടി എന്ന് വിളി പേരുള്ള കുഞ്ഞു മകൾ മഹാലക്ഷ്മിയുടെ കൂടെയുള്ള തിരക്കാണ്. മാമാട്ടിയുടെ സ്കൂൾ ഹോംവർക്കുകൾ ചെയ്യുന്നതും, മാമാട്ടിയുടെ കുറുമ്പുകൾ കണ്ട് അതിന്റെ പിറകേ ഓടുന്നതുമൊക്കെയായി ജീവിതം മുൻപോട്ടു പോവുന്നു. ഭാമയ്ക്ക് ഗൗരി […]

Kavya And Bhama New Saree: മലയാള സിനിമയിൽ ഒരു സമയത്ത് ജ്വലിച്ചു നിന്ന നടിമാർ പിന്നീട് സിനിമകളിൽ പ്രത്യക്ഷപ്പെടാത്തത് സുപരിചിതമാണ്. മലയാളികളുടെ പ്രിയ നായികമാരായ ഭാമയും കാവ്യാ മാധവനുമാണ് സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം. രണ്ടുപേരും സിനിമയ്ക്ക് ഇടവേളക്കൊടുത്തിട്ട് വർഷങ്ങളായി. കാവ്യക്ക് മാമാട്ടി എന്ന് വിളി പേരുള്ള കുഞ്ഞു മകൾ മഹാലക്ഷ്മിയുടെ കൂടെയുള്ള തിരക്കാണ്.

മാമാട്ടിയുടെ സ്കൂൾ ഹോംവർക്കുകൾ ചെയ്യുന്നതും, മാമാട്ടിയുടെ കുറുമ്പുകൾ കണ്ട് അതിന്റെ പിറകേ ഓടുന്നതുമൊക്കെയായി ജീവിതം മുൻപോട്ടു പോവുന്നു. ഭാമയ്ക്ക് ഗൗരി പിള്ള എന്ന പേരിലുള്ള മകളാണ് ഉള്ളത്. അമ്മയും മകളും ചേർന്ന ലോകത്തിൽ സന്തോഷം കണ്ടെത്തുകയാണ് താരം. പ്ലേ സ്കൂളിൽ പോയി തുടങ്ങിയിരിക്കുന്ന മകളുടെ ചെറിയ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്യാറുണ്ട്.

whatsapp icon
Kerala Prime News അംഗമാവാൻ

മക്കളുടെ വിശേഷങ്ങൾ കൂടാതെ താരങ്ങൾക്ക് വ്യത്യസ്തമായ സാരികൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന പരിപാടി കൂടിയുണ്ട്. രണ്ട് പേരും കർക്കിടക മാസം അവസാനിക്കും മുൻപ് അവരുടെ ഓണ കളക്ഷൻ പുറത്ത് വിട്ടിരിക്കുന്നു. കാവ്യക്ക് വെളുത്ത സാരിയിൽ പൂക്കളുടെ ഡിസൈൻ അടങ്ങിയ സാരിയിലാണ് താല്പര്യം.

ഭാമയ്ക്ക് വീതിയുള്ള കസവിനാൾ മനോഹരമാക്കിയ സാരികളാണ് പ്രിയം. വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കാവ്യയുടെ ലക്ഷ്യയിലും ഭാമയുടെ വാസുകിയിലും ഈ വ്യത്യസ്ത ഡിസൈൻ ഉള്ള സാരികൾ വില്പനയ്ക്കുണ്ട്.

Harsha C. Rajan

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Leave a Comment

Your email address will not be published. Required fields are marked *