Kerala Blasters announced extension of Sandeep Singh till 2027: കേരള ബ്ലാസ്റ്റേഴ്സിന്റെ സെന്റർ ബാക്ക് പൊസിഷനിൽ കളിക്കുന്ന മിലോസ് ഡ്രിൻസിച്ച് ക്ലബ്ബുമായുള്ള തന്റെ കോൺട്രാക്ട് പുതുക്കിയിരുന്നു.2026 വരെയുള്ള ഒരു പുതിയ കരാറിലായിരുന്നു അദ്ദേഹം ഒപ്പു വെച്ചിരുന്നത്. രണ്ട് വർഷക്കാലം താരം ഇനിയും ക്ലബ്ബിനോടൊപ്പം ഉണ്ടാകും.ഡ്രിൻസിച്ചും അലക്സാൻഡ്രെ കോയെഫും ചേർന്നു കൊണ്ടായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസിനെ ഇനിമുതൽ നയിക്കുക. 2025 വരെയുള്ള ഒരു കരാറിലാണ് കോയെഫ് ബ്ലാസ്റ്റേഴ്സുമായി ഒപ്പു വെച്ചിരിക്കുന്നത്. മികവ് കാണിക്കാനായാൽ അദ്ദേഹത്തിന്റെ കരാറും ബ്ലാസ്റ്റേഴ്സ് പുതുക്കിയേക്കും.
ഇതിനിടെ മറ്റൊരു പ്രതിരോധനിരതാരമായ സന്ദീപ് സിംഗിന്റെ കരാറും കേരള ബ്ലാസ്റ്റേഴ്സ് പുതുക്കിയിട്ടുണ്ട്.ഒരല്പം മുമ്പാണ് ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുള്ളത്.2027 വരെയുള്ള ഒരു കരാറിലാണ് അദ്ദേഹം ഒപ്പു വച്ചിരിക്കുന്നത്. റൈറ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന താരം ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനം നടത്താറുണ്ട്.അതുകൊണ്ടാണ് ക്ലബ്ബ് അദ്ദേഹത്തെ നിലനിർത്താൻ തീരുമാനിച്ചത്. 2020 ലായിരുന്നു ഈ താരം കേരള ബ്ലാസ്റ്റേഴ്സിൽ ജോയിൻ ചെയ്തിരുന്നത്. 29 കാരനായ താരം ക്ലബ്ബിന് വേണ്ടി ആകെ 57 മത്സരങ്ങളാണ് ഇതുവരെ കളിച്ചിട്ടുള്ളത്.
Kerala Blasters announced extension of Sandeep Singh till 2027
ഡിഫൻസിനെയും അറ്റാക്കിങ്ങിനെയും ഒരുപോലെ സഹായിക്കാൻ താരത്തിന് സാധിക്കാറുണ്ട്. അതുതന്നെയാണ് മറ്റുള്ളവരിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. താരത്തിന്റെ കോൺട്രാക്ട് പുതുക്കാൻ കഴിഞ്ഞതിൽ സ്കിൻകിസ് സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം താരവും സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്.സന്ദീപ് സിംഗ് പറഞ്ഞത് ഇങ്ങനെയാണ്. ‘ കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പമുള്ള എന്റെ യാത്ര തുടരാനാവുന്നതിൽ ഞാൻ വളരെയധികം ആവേശഭരിതനാണ്.ക്ലബ്ബ് എന്നിൽ വിശ്വാസമർപ്പിക്കുന്നതിൽ ഞാൻ ഹാപ്പിയാണ്.
🚨| OFFICIAL: Kerala Blasters announced extension of Sandeep Singh till 2027. ✍️🇮🇳 #KBFC pic.twitter.com/qWMsqE5r4y
— KBFC XTRA (@kbfcxtra) July 30, 2024
ടീമിന്റെ വിജയങ്ങൾക്ക് വേണ്ടി കോൺട്രിബ്യൂട്ട് ചെയ്യുന്നതിലാണ് ഞാൻ ഇനി മുഴുവൻ ശ്രദ്ധയും ചെലുത്തുക. നമുക്ക് ഒരുമിച്ച് നിന്നുകൊണ്ട് കൂടുതൽ നേട്ടങ്ങൾ കരസ്ഥമാക്കാം. ഇനിയും ഒരുപാട് പുരോഗതിയിലേക്ക് കുതിക്കാം ‘ഇതാണ് സന്ദീപ് പറഞ്ഞിട്ടുള്ളത്. കേരള ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരത്തിനു വേണ്ടിയുള്ള ഒരുക്കങ്ങളിലാണ് ഇപ്പോൾ ഉള്ളത്.എതിരാളികൾ മുംബൈ സിറ്റിയാണ്.ഡ്യൂറന്റ് കപ്പിലാണ് ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ നടക്കുക. ആദ്യ മത്സരത്തിൽ വിജയിച്ചു കൊണ്ട് തുടങ്ങാൻ കഴിയും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.മുഴുവൻ സ്‌ക്വാഡിനെയും അണിനിരത്തി കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറന്റ് കപ്പിൽ പങ്കെടുക്കുന്നത്.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.