മറ്റു ക്ലബുകൾക്കൊന്നും കഴിയാത്ത ചില പരീക്ഷണങ്ങൾ ഞങ്ങൾക്ക് നടത്താൻ കഴിയുന്നുണ്ട്, കേരള ബ്ലാസ്റ്റേഴ്‌സ് സിഇഒ പറയുന്നു

kerala blasters ceo

ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ISL) പതിനൊന്നാമത്തെ സീസൺ നടന്നു കൊണ്ടിരിക്കെ ഇപ്പോഴും ഒരു കിരീടം പോലും നേടാത്ത ഒരേയൊരു ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സ് (Kerala blasters) ആണ്. മൂന്നു തവണ ഫൈനൽ കളിച്ചിട്ടുണ്ടെങ്കിലും ഐഎസ്എല്ലിലോ മറ്റേതെങ്കിലും ടൂർണമെന്റിലോ കിരീടം നേടാൻ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞിട്ടില്ല. പലപ്പോഴും ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഇക്കാര്യത്തിൽ തങ്ങളുടെ പ്രതിഷേധം അറിയിക്കാറുമുണ്ട്. (kerala blasters CEO Pressmeet)

ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധകക്കൂട്ടങ്ങളിൽ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ. സ്വന്തം മൈതാനത്ത് മാത്രമല്ല, എതിരാളികളുടെ മൈതാനത്ത് വരെ ശക്തമായ സാന്നിധ്യം അറിയിക്കാൻ അവർക്ക് കഴിയാറുണ്ട്. ഈ കരുത്തുറ്റ ആരാധകപിന്തുണ വെച്ച് വരുമാനം ഉണ്ടാക്കാൻ മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് നേതൃത്വം ശ്രമിക്കുന്നതെന്ന വിമർശനമാണ് ബ്ലാസ്റ്റേഴ്‌സ് (Kerala blasters) ആരാധകർ നടത്താറുള്ളത്.

കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സിഇഒയായ അഭിക് ചാറ്റർജി (Kerala blasters CEO) ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് എന്ന ടീം വഴി ഉണ്ടാകുന്ന വരുമാനം സ്വന്തമാക്കുക എന്നതല്ല നേതൃത്വം ഉദ്ദേശിക്കുന്നതെന്നും മറിച്ച് അതെല്ലാം ക്ലബ്ബിനെ മെച്ചപ്പെടുത്തുന്നതിനു വേണ്ടി ക്ലബിൽ തന്നെ നിക്ഷേപിക്കാനുള്ള പദ്ധതിയാണ് തങ്ങൾക്കുള്ളതെന്ന് അഭിക് ചാറ്റർജി പറയുന്നു.

“ഞങ്ങൾക്ക് മികച്ചൊരു ഫാൻബേസിനെ ലഭിച്ചിട്ടുണ്ട്. ഞങ്ങൾക്ക് മറ്റു ക്ലബുകൾക്ക് നടത്താൻ കഴിയാത്ത ചില പരീക്ഷണങ്ങൾ ചില ഭാഗങ്ങളിൽ നടത്താനും കഴിയും. അതിനർത്ഥം ഞങ്ങൾക്ക് ബിസിനസ് താൽപര്യങ്ങൾ മാത്രമാണുള്ളതെന്നല്ല. ക്ലബ്ബിലേക്ക് വരുന്നതെന്താണോ, അത് ക്ലബിൽ തന്നെ നിക്ഷേപിക്കാൻ കഴിയുന്ന രീതിയിലുള്ള ഒരു മോഡലാണ് ഞങ്ങൾ തയ്യാറാക്കുന്നത്.” അഭിക് ചാറ്റർജി (Kerala blasters CEO) പറഞ്ഞു.

kerala blasters CEO Pressmeet

കേരള ബ്ലാസ്റ്റേഴ്‌സ് (Kerala blasters) ഇപ്പോഴും സാമ്പത്തികമായി സുസ്ഥിരത കൈവരിച്ചിട്ടില്ലെന്നും അഭിക് ചാറ്റർജി പറയുന്നു. നിലവിൽ ക്ലബിൽ നിന്നും ലഭിക്കുന്ന വരുമാനത്തേക്കാൾ കൂടുതൽ ക്ലബ്ബിലേക്ക് നിക്ഷേപമായി പോകുന്നുണ്ടെന്നാണ് അഭിക് വ്യക്തമാക്കുന്നത്. സുസ്ഥിരത കൈവരിക്കാൻ ഓരോ ക്ലബുകൾക്ക് ഓരോ രീതിയിലുള്ള തന്ത്രങ്ങളാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read also: ഇന്ത്യക്ക് വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തും, ദേശീയ ടീമിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷം വെളിപ്പെടുത്തി വിബിൻ മോഹനൻ

Leave a Comment