ഇന്റർനാഷണൽ ബ്രേക്കിന് ശേഷം ഐഎസ്എൽ (ISL) മത്സരങ്ങൾ വീണ്ടും ആരംഭിക്കാൻ തുടങ്ങുകയാണ്. ഇതുവരെ നാല് മത്സരങ്ങൾ കളിച്ച ബ്ലാസ്റ്റേഴ്‌സ് ഒരു വിജയം മാത്രമേ നേടിയുള്ളൂവെങ്കിലും ടീമിന്റെ പ്രകടനത്തിൽ ആരാധകർക്കു വളരെയധികം പ്രതീക്ഷയുണ്ട്. അവസാനത്തെ രണ്ടു മത്സരങ്ങളിൽ വ്യക്തിഗത പിഴവുകൾ കാരണം കൊണ്ടു മാത്രമാണ് കേരള ബ്ലാസ്റ്റേഴ്‌സ് (Kerala blasters) വിജയം കൈവിട്ടത്.
മത്സരത്തിന് മുന്നോടിയായി നൽകിയ അഭിമുഖത്തിൽ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ (Kerala blasters coach) മൈക്കൽ സ്റ്റാറെയും ഇക്കാര്യം ചൂണ്ടിക്കാട്ടി. ടീമിന്റെ പ്രകടനം വളരെയധികം മെച്ചപ്പെട്ടതിൽ സന്തോഷമുണ്ടെന്നും കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ നാല് പോയിന്റ് എങ്കിലും കേരള ബ്ലാസ്റ്റേഴ്‌സിന് (Kerala blasters) നേടാൻ കഴിയുമായിരുന്നു എന്നുമാണ് ഒരു പ്രമുഖ മാധ്യമത്തോട് സംസാരിക്കുമ്പോൾ മൈക്കൽ സ്റ്റാറെ പറഞ്ഞത്.
“ടീമിന് പുരോഗതിയുണ്ട്, തന്ത്രങ്ങളിലും ഊർജ്ജത്തിലും മാറ്റമുണ്ടായിട്ടുണ്ട്. പഞ്ചാബിനോടുള്ള തോൽവി കനത്തതായിരുന്നു എങ്കിലും ഓരോ മത്സരങ്ങളിലും ടീം മെച്ചപ്പെട്ടു വരുന്നു. ഈസ്റ്റ് ബംഗാളിനെതിരെ തിരിച്ചു വന്ന ടീം എതിരാളികളുടെ മൈതാനത്തുള്ള രണ്ടു കളികളിലും മെച്ചപ്പെട്ട പ്രകടനം നടത്തി. നാല് പോയിന്റുകളെങ്കിലും ആ മത്സരങ്ങളിൽ നിന്നും നേടാൻ കഴിയുമായിരുന്നു.”
Kerala blasters coach about team
“എതിരാളികളുടെ മൈതാനത്തുള്ള തുടർച്ചയായ മൂന്നാം മത്സരമാണ് മൊഹമ്മദൻസുമായുള്ളത്. എന്നാൽ സീസണിന് മുന്നോടിയായി മൊഹമ്മദൻസുമായി സൗഹൃദമത്സരം കളിച്ചു ജയിക്കാൻ കഴിഞ്ഞതിന്റെ അനുഭവമുണ്ട്. ഐഎസ്എല്ലിൽ (ISL) ഒരു ടീമിനെയും എഴുതിത്തള്ളാൻ കഴിയില്ല, എങ്കിലും മൊഹമ്മദൻസിനെതിരെ വിജയം നേടുമെന്ന ആത്മവിശ്വാസമുണ്ട്.” മൈക്കൽ സ്റ്റാറെ പറഞ്ഞു.
സീസണിന് മുൻപ് കൊൽക്കത്തയിൽ പരിശീലനം നടത്തുമ്പോൾ മൊഹമ്മദൻസിനെതിരെ കളിച്ച ബ്ലാസ്റ്റേഴ്‌സ് (Kerala blasters) എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. അഡ്രിയാൻ ലൂണയടക്കം ടീമിലേക്ക് പ്രധാന താരങ്ങൾ തിരിച്ചു വന്നതിനാൽ കൂടുതൽ മികച്ച പ്രകടനം ആരാധകർ പ്രതീക്ഷിക്കുന്നു. ഇന്റർനാഷണൽ ബ്രേക്ക് കൂടുതൽ തയാറെടുപ്പുകൾക്ക് അവസരം നൽകിയിട്ടുമുണ്ടാകും.
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.