കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) ആരാധകർ ഏറെ കാത്തിരുന്ന ഒരു മത്സരമായിരുന്നു ഇന്നലെ നടന്നതെങ്കിലും അതിലെ ഫലം അവർക്ക് നിരാശയാണ് സമ്മാനിച്ചത്. സ്വന്തം മൈതാനത്ത് ചിരവൈരികളായ ബെംഗളൂരു എഫ്‌സിക്കെതിരെ (Bengaluru FC) മികച്ച പ്രകടനം നടത്താൻ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞെങ്കിലും മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ടീം തോൽവി വഴങ്ങുകയായിരുന്നു.
കഴിഞ്ഞ മത്സരങ്ങളിലെല്ലാം ടീമിന്റെ കുന്തമുനയായിരുന്ന നോഹ സദോയി ഇല്ലാതെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) ഇറങ്ങിയത്. പരിക്കേറ്റു പുറത്തായ താരം ഇല്ലെങ്കിലും ഗംഭീര പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് നടത്തിയത്. മത്സരത്തിന്റെ തുടക്കം മുതൽ അവസാനം വരെ നിരന്തരം ആക്രമണം നടത്തിയ കേരള ബ്ലാസ്റ്റേഴ്‌സിന് (Kerala Blasters) ഒരുപാട് അവസരങ്ങൾ ലഭിച്ചെങ്കിലും അതൊന്നും കൃത്യമായി മുതലെടുക്കാൻ കഴിഞ്ഞില്ല.
Mikael Stahre 🗣️ “In my perspective right now we played our best game this season,I think we controlled the game by ball possession,we controlled by pressing the defence. We conceeded really few chances. I'm really proud of game progression but extremely disappointed with result” pic.twitter.com/p1YgHL3y2g
— KBFC XTRA (@kbfcxtra) October 26, 2024
താരങ്ങൾ വരുത്തിയ വ്യക്തിഗത പിഴവുകളാണ് കേരള ബ്ലാസ്റ്റേഴ്‌സിന് (Kerala Blasters) മത്സരത്തിൽ തിരിച്ചടിയായത്. പ്രീതം കോട്ടാലിന്റെ പിഴവ് ആദ്യത്തെ ഗോളിന് കാരണമായപ്പോൾ ഗോൾകീപ്പർ സോം കുമാർ വരുത്തിയ പിഴവിൽ നിന്നാണ് ബെംഗളൂരു രണ്ടാമത്തെ ഗോൾ നേടിയത്. മത്സരത്തിന് ശേഷം മികച്ച പ്രകടനം നടത്തിയിട്ടും തോൽവി വഴങ്ങിയതിന്റെ നിരാശ പരിശീലകൻ മൈക്കൽ സ്റ്റാറെ വെളിപ്പെടുത്തുകയും ചെയ്‌തു.
“ഈ സീസണിലെ ഏറ്റവും മികച്ച മത്സരമാണ് ഞങ്ങൾ കളിച്ചതെന്നാണ് ഞാൻ കരുതുന്നത്. ബോൾ പൊസഷനും ഡിഫെൻസിനെ പ്രസ് ചെയ്യുന്നതും ഞങ്ങൾ കൃത്യമായി നിയന്ത്രിച്ചിരുന്നു. അവർക്ക് കുറച്ച് അവസരങ്ങൾ മാത്രമാണ് സൃഷ്‌ടിക്കാൻ കഴിഞ്ഞത്. കളി മെച്ചപ്പെട്ടതിന്റെ കാര്യത്തിൽ ഞാൻ വളരെ സന്തോഷവാനാണ് എങ്കിലും മത്‌സരഫലത്തിൽ തീർത്തും നിരാശനാണ്.” മൈക്കൽ സ്റ്റാറെ പറഞ്ഞു.
kerala blasters coach about their match
സ്റ്റാറെ പരിശീലകനായതിനു ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് വളരെയധികം മെച്ചപ്പെട്ടിട്ടുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. എന്നാൽ ടീമിലെ താരങ്ങൾ വരുത്തുന്ന വ്യക്തിഗത പിഴവുകൾ കാരണം ഇത് മൂന്നാമത്തെ മത്സരത്തിലാണ് ടീമിന് അർഹിച്ച വിജയം നഷ്‌ടമാകുന്നത്. ഈ പിഴവുകൾ പരിഹരിക്കാൻ കഴിഞ്ഞാൽ ബ്ലാസ്റ്റേഴ്‌സിന് (Kerala Blasters) സീസണിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിയും.
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.