ഇന്ത്യൻ സൂപ്പർ ലീഗിൽ (ISL) ഏറ്റവും മികച്ച അന്തരീക്ഷം നൽകുന്ന മൈതാനമാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ കൊച്ചി. മുഴുവൻ സമയവും ആരാധകർ ടീമിന് വലിയ പിന്തുണയാണ് നൽകാറുള്ളത്. ടീമിന്റെ ജയത്തിലും തോൽവിയിലുമെല്ലാം ഈ പിന്തുണയുണ്ടാകും. സ്വന്തം താരങ്ങളെ ഉത്തേജിപ്പിക്കാനും എതിരാളികളെ തളർത്താനുമെല്ലാം ആരാധകർ ചാന്റുകൾ പാടിക്കൊണ്ടേയിരിക്കും.(Kerala Blasters coach Ivan)
എന്നാൽ ഈ പിന്തുണയൊന്നും നിലവിൽ ബ്ലാസ്റ്റേഴ്‌സിന് (kerala blasters) ഗുണം ചെയ്യുന്നില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ സീസണിൽ ഹോം മൈതാനത്ത് നടന്ന മത്സരങ്ങളിൽ വളരെ മോശം പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് നടത്തുന്നത്. കഴിഞ്ഞ സീസണിൽ ഹോം മൈതാനത്ത് വഴങ്ങിയ തോൽവികളുടെ എണ്ണത്തെ ഈ സീസൺ പകുതി പിന്നിട്ടപ്പോൾ തന്നെ ബ്ലാസ്റ്റേഴ്‌സ് മറികടന്നിരിക്കുന്നു.
Mikael Stahre struggling at Home ground 👀 #KBFC #ISL pic.twitter.com/qBg2HR4yvX
— Abdul Rahman Mashood (@abdulrahmanmash) November 29, 2024
ഇവാൻ വുകോമനോവിച്ച് പരിശീലകനായ കഴിഞ്ഞ സീസണിൽ പതിനൊന്നു ഹോം മത്സരങ്ങളിൽ നിന്നും ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയത് മൂന്നു തോൽവിയാണ്. എന്നാൽ മൈക്കൽ സ്റ്റാറെ പരിശീലകനായ (kerala blasters coach) ഈ സീസണിലെ ആദ്യത്തെ മത്സരത്തിൽ തന്നെ സ്വന്തം മൈതാനത്ത് തോൽവി വഴങ്ങി തുടങ്ങിയ ബ്ലാസ്റ്റേഴ്‌സ് കളിച്ച ആറു മത്സരങ്ങളിൽ നിന്നും നാല് തോൽവികളാണ് ഏറ്റു വാങ്ങിയിരിക്കുന്നത്.
Kerala Blasters coach Ivan
പഞ്ചാബ് എഫ്‌സി, ബെംഗളൂരു എഫ്‌സി, ഹൈദരാബാദ് എഫ്‌സി, എഫ്‌സി ഗോവ എന്നീ ടീമുകളാണ് കൊച്ചിയിൽ ഈ സീസണിൽ ബ്ലാസ്‌റ്റേഴ്‌സിനെ തോൽപ്പിച്ചത്. ഇതിൽ മോശം ഫോമിലുള്ള ഹൈദെരാബാദിനെതിരെ സ്വന്തം മൈതാനത്ത് വിജയിക്കാൻ കഴിഞ്ഞില്ലെന്നത് വലിയൊരു പോരായ്‌മ തന്നെയാണ്. അതേസമയം ഈസ്റ്റ് ബംഗാൾ, ചെന്നൈയിൻ എഫ്‌സി എന്നീ ടീമുകൾക്കെതിരെ കൊച്ചിയിൽ ബ്ലാസ്റ്റേഴ്‌സ് വിജയം നേടി.
മൈക്കൽ സ്റ്റാറെയുടെ (kerala blasters coach) പദ്ധതികളാണ് ബ്ലാസ്റ്റേഴ്‌സിന് തോൽവി സമ്മാനിച്ചതെന്ന് ആരും കരുതാനിടയില്ല. ബ്ലാസ്റ്റേഴ്‌സ് തോൽവിയും സമനിലയും വഴങ്ങിയ ഭൂരിഭാഗം മത്സരങ്ങളിലും വ്യക്തിഗത പിഴവുകൾ, പ്രത്യേകിച്ചും ഗോൾകീപ്പർമാർ വരുത്തുന്ന പിഴവുകളാണ് ടീമിന് തിരിച്ചടി നൽകിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ടീമിൽ മികച്ച താരങ്ങളുണ്ടെങ്കിൽ ബ്ലാസ്റ്റേഴ്‌സിനു ഫോം തിരിച്ചു പിടിക്കാൻ കഴിയുമെന്നുറപ്പാണ്.
Read also: വിദേശതാരത്തെ കേരള ബ്ലാസ്റ്റേഴ്‌സ് നിലനിർത്തിയേക്കും? കരാർ പുതുക്കുമെന്ന് സൂചനകൾ
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.