kerala blasters coach

എല്ലാവരും ടീമിനോട് കമ്മിറ്റഡായ ഒരു ക്ലബ്ബിനെ ഞാൻ ഇതിന് മുൻപ് കണ്ടിട്ടില്ല: ബ്ലാസ്റ്റേഴ്സിനെ കുറിച്ച് സ്റ്റാറേ

kerala blasters match

കേരള ബ്ലാസ്റ്റേഴ്സ്(Kerala blasters) സ്റ്റാറേക്ക് കീഴിലുള്ള പുതിയ യാത്ര ആരംഭിച്ചിട്ട് നാളുകൾ കുറച്ചായി. ഡ്യൂറന്റ് കപ്പിൽ(Durant cup) ബ്ലാസ്റ്റേഴ്സ് ആരാധകരെ നിരാശപ്പെടുത്തിയിരുന്നു.ഐഎസ്എല്ലിൽ ഇപ്പോൾ ഭേദപ്പെട്ട തുടക്കം മാത്രമാണ് ലഭിച്ചിട്ടുള്ളത്.മത്സരങ്ങളിൽ നിന്ന് ഒരു വിജയം മാത്രമാണ് സമ്പാദ്യം. രണ്ട് സമനിലയും ഒരു തോൽവിയും വഴങ്ങിയിട്ടുണ്ട്. പക്ഷേ പ്രകടനത്തിന്റെ കാര്യത്തിൽ ആരാധകർക്ക് ഒരുപാട് പ്രതീക്ഷകളുണ്ട്.

പതിവ് പോലെ ബ്ലാസ്റ്റേഴ്സ് ആരാധകർ ഈ സീസണും ആഘോഷമാക്കി തുടങ്ങിയിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ രണ്ട് ഹോം മത്സരങ്ങൾക്കും മോശമല്ലാത്ത രീതിയിൽ ആരാധകർ ഉണ്ടായിരുന്നു. മാത്രമല്ല സോഷ്യൽ മീഡിയയിലും ബ്ലാസ്റ്റേഴ്സ് ആരാധകർ വളരെയധികം സജീവമാണ്. കേരളത്തിന്റെ നാനാഭാഗത്തും ആരാധകരെ അവകാശപ്പെടാൻ ബ്ലാസ്റ്റേഴ്സിന് സാധിക്കുന്നുണ്ട്. കേരളത്തിന്റെ പുറത്തും ഒരുപാട് ബ്ലാസ്റ്റേഴ്സ് ഫാൻസിനെ നമുക്ക് കാണാൻ കഴിയും. കൂടാതെ ട്രാവൽ ഫാൻസിനെ അവകാശപ്പെടാൻ സാധിക്കുന്ന ക്ലബ്ബ് കൂടിയാണ് കേരള ബ്ലാസ്റ്റേഴ്സ് (Kerala blasters) .

whatsapp icon
Kerala Prime News അംഗമാവാൻ

കേരള ബ്ലാസ്റ്റേഴ്സിന്റെ(Kerala blasters) ആരാധകരെ പ്രശംസിച്ചുകൊണ്ട് പരിശീലകനായ സ്റ്റാറേ രംഗത്ത് വന്നിട്ടുണ്ട്. എല്ലാവരും ഒരു ക്ലബ്ബിനോട് ഇത്രയധികം കമ്മിറ്റഡായ മറ്റൊരു ക്ലബ്ബിനെയും താൻ കണ്ടിട്ടില്ല എന്നാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്. കേരളത്തിലെ ആളുകൾ വളരെയധികം സൗഹാർദ്ദപരമാണെന്നും സ്റ്റാറേ പറഞ്ഞിട്ടുണ്ട്. ഇന്ത്യൻ എക്സ്പ്രസിനോട് സംസാരിക്കുന്ന വേളയിലാണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയിട്ടുള്ളത്. പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.

‘കേരളത്തിലെ ജനങ്ങൾ വളരെയധികം ഫ്രണ്ട്ലിയാണ്. ആരാധകർ വളരെയധികം അത്ഭുതപ്പെടുത്തുന്നവരാണ്. എല്ലാവരും ടീമിനോട് കമ്മിറ്റഡായ ഒരു ക്ലബ്ബിനെയും ഞാൻ ഇതിനു മുൻപ് കണ്ടിട്ടില്ല. പക്ഷേ ഇവിടെ അങ്ങനെയാണ്.അത് സാധാരണമായ ഒരു കാര്യമല്ല. ഞാൻ കേരള ബ്ലാസ്റ്റേഴ്സിലെ(Kerala blasters) കുടുംബാംഗമാണ് എന്നുള്ളത് എല്ലാവർക്കും അറിയാം. ഞാൻ ഒരു മാളിൽ പോയാലും എല്ലാവരും എന്നെ തിരിച്ചറിയുന്നു. അത്രയധികം ആരാധകരാണ് ഈ ക്ലബ്ബിന് ഉള്ളത് ‘ ഇതാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

kerala blasters coach speaks about players

ഈ ഇന്റർനാഷണൽ ബ്രേക്കിന് ശേഷം ഒക്ടോബർ ഇരുപതാം തീയതിയാണ് ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരം കളിക്കുക. കൊൽക്കത്തൻ ക്ലബ്ബായ മുഹമ്മദൻ എസ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. അവരുടെ മൈതാനത്ത് വച്ചുകൊണ്ടാണ് ആ മത്സരം നടക്കുക. അതിനുശേഷം ചിരവൈരികളായ ബംഗളൂരു എഫ്സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സ്(Kerala blasters) കളിക്കുക. അത് കൊച്ചിയിൽ വെച്ചുകൊണ്ടാണ് നടക്കുക.

Read also: ബ്ലാസ്റ്റേഴ്സ് ഡിഫൻസിന് ഏറെ കരുത്ത്,ഒന്നാമൻ കോട്ടാൽ, പത്തിൽ അഞ്ചുപേരും ബ്ലാസ്റ്റേഴ്സിൽ നിന്ന്

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Leave a Comment

Your email address will not be published. Required fields are marked *