ആരാധകർക്ക് ബ്ലാസ്റ്റേഴ്സിനെ മടുത്തു തുടങ്ങിയിരിക്കുന്നു, അറ്റൻഡൻസിൽ വൻ ഇടിവ്

kerala blasters

കേരള ബ്ലാസ്റ്റേഴ്സ് (kerala blasters) ഇപ്പോൾ മോശം പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അവസാനമായി കളിച്ച മൂന്ന് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ബംഗളൂരു എഫ്സിയോട് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് (kerala blasters) പരാജയപ്പെട്ടു. പിന്നീട് മുംബൈ സിറ്റിയോട് രണ്ടിനെതിരെ നാല് ഗോളുകൾക്ക് തോറ്റു. ഏറ്റവും ഒടുവിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഹൈദരാബാദ് എഫ്സി ബ്ലാസ്റ്റേഴ്സിനെ (Hyderabad fc vs kerala blasters) പരാജയപ്പെടുത്തിയത്. ഇതിൽ രണ്ട് മത്സരങ്ങളും കൊച്ചി സ്റ്റേഡിയത്തിൽ വെച്ച് കൊണ്ടായിരുന്നു നടന്നിരുന്നത്.

ബംഗളൂരുവിനെതിരെയുള്ള മത്സരം ഡെർബി മത്സരമായതുകൊണ്ടുതന്നെ ഒരുപാട് ആരാധകർ സ്റ്റേഡിയത്തിൽ തടിച്ചു കൂടിയിരുന്നു. ഏകദേശം 35000ത്തോളം ആരാധകരായിരുന്നു ഈ മത്സരം വീക്ഷിക്കാൻ വേണ്ടി സ്റ്റേഡിയത്തിൽ എത്തിയിരുന്നത്. എന്നാൽ അന്ന് നിരാശയോടെ കൂടി അവർക്ക് മടങ്ങേണ്ടി വന്നു. അതുകൊണ്ടുതന്നെ ആരാധകർക്കും ഇപ്പോൾ ബ്ലാസ്റ്റേഴ്സിനെ (kerala blasters) മടുത്തു തുടങ്ങിയിട്ടുണ്ട്. അതിന്റെ തെളിവ് അറ്റൻഡൻസ് തന്നെയാണ്.

ഹൈദരാബാദിനെതിരെയുള്ള മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് (kerala blasters) ആരാധകർ താരതമ്യേനെ കുറവായിരുന്നു.നല്ല രൂപത്തിലുള്ള ഇടിവ് സംഭവിച്ചിട്ടുണ്ട്. ഏകദേശം പകുതിയായി കുറഞ്ഞു എന്ന് തന്നെ പറയാം.15416 ആണ് കൃത്യമായ കണക്ക്. യഥാർത്ഥത്തിൽ ഇതിന്റെ ഇരട്ടി ഫാൻസ്‌ സ്റ്റേഡിയത്തിൽ വരാറുണ്ട്. പക്ഷേ ബ്ലാസ്റ്റേഴ്സ് തോറ്റത് കൊണ്ട് തന്നെ ആരാധകരും ഇപ്പോൾ ടീമിനെ ഉപേക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

kerala blasters fans

മുൻപത്തെ സീസണുകളിൽ കൊച്ചിയിലെ മത്സരങ്ങളിലെങ്കിലും ബ്ലാസ്റ്റേഴ്സ് വിജയിക്കാറുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ അങ്ങനെയല്ല കാര്യങ്ങൾ. ബ്ലാസ്റ്റേഴ്സ് (kerala blasters) കൊച്ചിയിലും പരാജയപ്പെടുകയാണ്. 8 മത്സരങ്ങൾ കളിച്ചിട്ട് കേവലം രണ്ടു മത്സരങ്ങളിൽ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് വിജയം നേടാൻ കഴിഞ്ഞിട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ സീസണിൽ വലിയ പ്രതീക്ഷകൾ ഫാൻസ് വെച്ച് പുലർത്തുന്നില്ല.

ഇനി ഇന്റർനാഷണൽ ബ്രേക്കാണ്.ഒരു വലിയ ഇടവേള തന്നെ ലഭ്യമാണ്.ഈ ബ്രേക്കിൽ ബ്ലാസ്റ്റേഴ്സ് (kerala blasters) നല്ല രീതിയിൽ തയ്യാറെടുക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഇനിയുള്ള മത്സരങ്ങൾ അതിനിർണായകമാണ്. വിജയിച്ച് കൊണ്ട് മൂന്ന് പോയിന്റുകൾ മത്സരങ്ങളിൽ നേടാൻ കഴിഞ്ഞിട്ടില്ലെങ്കിൽ കാര്യങ്ങൾ വഷളാകും.

Read also: ബ്ലാസ്റ്റേഴ്സിന് ഇനി കരുത്ത് വർദ്ധിക്കും,രണ്ട് താരങ്ങൾ തിരിച്ചു വരുന്നുണ്ടെന്ന് സ്റ്റാറേ

0/5 (0 Reviews)

Leave a Comment