സ്വീഡിഷ് പരിശീലകനായ മൈക്കൽ സ്റ്റാറെ പുതിയ പരിശീലകനായി എത്തിയതിനു ശേഷം ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് (Kerala blasters new coach) പ്രതീക്ഷകൾ ഏറെയായിരുന്നു. ആദ്യത്തെ മത്സരങ്ങളിൽ ടീമിനും താരങ്ങൾക്കുമുണ്ടായ മാറ്റവും ഊർജ്ജവും വലിയ ആവേശവും നൽകി. എന്നാൽ ഇപ്പോൾ കഴിഞ്ഞ ഏതാനും സീസണുകൾക്കിടയിലെ ഏറ്റവും മോശം ഫോമിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് (Kerala blasters) നിൽക്കുന്നതെന്നതിൽ സംശയമില്ല.
ഈ സീസണിൽ എട്ടു മത്സരങ്ങൾ കഴിഞ്ഞപ്പോൾ അതിൽ രണ്ടെണ്ണത്തിൽ മാത്രമേ ബ്ലാസ്റ്റേഴ്‌സിന് വിജയം നേടാൻ കഴിഞ്ഞിട്ടുള്ളൂ. നാല് മത്സരങ്ങളിൽ തോൽവി വഴങ്ങിയ ടീം നിലവിൽ എട്ടു പോയിന്റ് മാത്രം സ്വന്തമാക്കി ലീഗ് പോയിന്റ് ടേബിളിൽ പത്താം സ്ഥാനത്താണ് നിൽക്കുന്നത്. ഇതേ നില തുടർന്നാൽ മൂന്നു സീസണുകൾക്കപ്പുറം കേരള ബ്ലാസ്റ്റേഴ്‌സ് (Kerala blasters) പ്ലേ ഓഫ് കളിക്കാത്ത സീസണാകുമിത്.
One for the dustbin. https://t.co/ZIEAm2xEZD
— Abhik Chatterjee (@abhik_chatters) November 14, 2024
അതിനിടയിൽ മോശം ഫോമിനെ തുടർന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ മൈക്കൽ സ്റ്റാറെയെ (Kerala blasters coach) പുറത്താക്കാനുള്ള സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾ പുറത്തു വരുന്നുണ്ട്. നവംബറിലെ ഇന്റർനാഷണൽ ബ്രേക്ക് കഴിഞ്ഞതിനു ശേഷമുള്ള മത്സരങ്ങൾ ഇക്കാര്യത്തിൽ നിർണായകമാണെന്നും അതിലും മോശം ഫോം തുടർന്നാൽ സ്റ്റാറെയെ പുറത്താക്കുമെന്നുമാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിച്ചിട്ടുള്ളത്.
Kerala blasters new coach
എന്നാൽ ഈ വാർത്തകളെ ക്ലബിന്റെ സിഇഒയായ അഭിക് ചാറ്റർജി കഴിഞ്ഞ ദിവസം നിഷേധിച്ചു. സ്റ്റാറെയെ പുറത്താക്കാനുള്ള സാധ്യതയുണ്ടെന്ന വാർത്ത നൽകിയ ട്വീറ്റ് കഴിഞ്ഞ ദിവസം അദ്ദേഹം റീട്വീറ്റ് ചെയ്‌തിരുന്നു. അതിനു ശേഷം “ഈ വാർത്ത കുപ്പത്തൊട്ടിയിലേക്ക് പോകുന്നു” എന്നാണ് അദ്ദേഹം കുറിച്ചത്. സ്വീഡിഷ് പരിശീലകനെ പുറത്താക്കാൻ ബ്ലാസ്റ്റേഴ്‌സിന് (Kerala blasters)പദ്ധതിയില്ലെന്ന് ഇതിൽ നിന്നും വ്യക്തമാണ്.
സ്റ്റാറെ വന്നതിനു ശേഷം ടീമിൽ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ വ്യക്തിഗത പിഴവുകൾ ഒരുപാട് മത്സരങ്ങളിൽ ടീമിനെ പുറകോട്ടു കൊണ്ടു പോയിട്ടുണ്ട്. അഡ്രിയാൻ ലൂണ അടക്കമുള്ള ചില താരങ്ങൾക്ക് ഫോം കണ്ടെത്താൻ കഴിയുന്നില്ലെന്നതും ഒരു പോരായ്‌മയാണ്. അതിനാൽ മോശം ഫോമിന്റെ കാരണം (Kerala blasters coach) മൈക്കൽ സ്റ്റാറെ മാത്രമല്ലെന്നാണ് ഭൂരിഭാഗം ആരാധകരും പറയുന്നത്.
Read also: ബ്ലാസ്റ്റേഴ്സിനെതിരെയുള്ള വിവാദ പെനാൽറ്റി, പ്രതികരിച്ച് റഫറിയിങ് ഓഫീസർ