ഹൈദരാബാദിനെതിരെ നോഹ ഇറങ്ങുമോ, കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറയുന്നതിങ്ങനെ|Hyderabad vs Kerala Blasters

ആരാധകർക്ക് പ്രതീക്ഷ നൽകിയ ഒരു തുടക്കമായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സിന് (Kerala Blasters) ഈ സീസണിലെങ്കിലും ഇപ്പോൾ ടീമിന്റെ സ്ഥിതി പരുങ്ങലിലാണ്. പല മത്സരങ്ങളും അനാവശ്യമായ രീതിയിൽ കൈവിട്ട കേരള ബ്ലാസ്റ്റേഴ്‌സ് ഇതുവരെയുള്ള ഏഴു കളികളിൽ ആകെ വിജയിച്ചത് രണ്ടെണ്ണത്തിൽ മാത്രമാണ്. ഹൈദെരാബാദിനെതിരെ നടക്കുന്ന അടുത്ത മത്സരത്തിൽ (Hyderabad vs Kerala blasters) ടീമിന് വിജയം വളരെ നിർണായകവുമാണ്.

കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സിന് (Kerala Blasters) തിരിച്ചടി നൽകിയത് ടീമിലെ പ്രധാന താരമായ നോഹയുടെ അഭാവം കൂടിയായിരുന്നു. സീസൺ ആരംഭിച്ചതിനു ശേഷം മിന്നുന്ന പ്രകടനം പുറത്തെടുത്ത താരം ഇല്ലാതിരുന്ന രണ്ടു മത്സരങ്ങളിലും ടീം തോൽവി വഴങ്ങി. പരിക്കിന്റെ ബുദ്ധിമുട്ടുകൾ കാരണമാണ് നോഹ ബെംഗളൂരു, മുംബൈ സിറ്റി എന്നീ ടീമുകൾക്കെതിരെ കളിക്കാതിരുന്നത്.

എന്നാൽ ഹൈദെരാബാദിനെതിരെ നാളെ നടക്കാനിരിക്കുന്ന മത്സരത്തിൽ നോഹ കളിക്കാൻ സാധ്യതയുണ്ടെന്ന സൂചനയാണ് പരിശീലകൻ (Kerala Blasters coach) മൈക്കൽ സ്റ്റാറെ നൽകിയത്. നേരത്തെ താരം കളിക്കുമെന്ന കാര്യത്തിൽ സ്റ്റാറെ ഉറപ്പ് പറഞ്ഞിരുന്നില്ലെങ്കിലും ഇന്ന് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ നോഹ കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ ഇറങ്ങാനുള്ള സാധ്യത കൂടുതലാണെന്നാണ് സ്റ്റാറെ പറഞ്ഞത്.

kerala blasters next match

നോഹ ഇറങ്ങുകയാണെങ്കിലും ആദ്യ ഇലവനിൽ ഉണ്ടാകാനുള്ള സാധ്യതയില്ല. പെപ്രക്ക് കഴിഞ്ഞ മത്സരത്തിൽ ചുവപ്പുകാർഡ് ലഭിച്ചതിന്റെ വിലക്കായതിനാൽ (Kerala Blasters players) മിലോസ്, കെയോഫ്, ലൂണ, ജിമിനസ് എന്നീ വിദേശതാരങ്ങളാകും ആദ്യ ഇലവനിൽ ഉണ്ടാവുക. മത്സരത്തിന്റെ ഗതി നോക്കി രണ്ടാം പകുതിയിലാകും മൊറോക്കൻ താരം കളത്തിലിറങ്ങുക.

ഐഎസ്എല്ലിൽ (ISL) മോശം ഫോമിൽ കളിക്കുന്ന ടീമുകളിൽ ഒന്നായ ഹൈദരാബാദ് എഫ്‌സി പോയിന്റ് ടേബിളിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ (Kerala Blasters) തൊട്ടു പിന്നിൽ പതിനൊന്നാം സ്ഥാനത്താണ് നിൽക്കുന്നത്. മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിനാണ് മുൻതൂക്കമെങ്കിലും പ്രധാന താരങ്ങളുടെ അഭാവം തിരിച്ചടിയാണ്. ഈ മത്സരത്തിലും വിജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ സ്ഥിതി കൂടുതൽ ദുഷ്‌കരമാകുമെന്നതിനാൽ കടുത്ത പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

Read also: കൊച്ചിയിലെ ആരാധകരെ അഭിനന്ദിക്കാതിരിക്കാൻ വയ്യ: ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറയുന്നു

Leave a Comment