കഴിഞ്ഞ രണ്ടു സീസണുകളായി എഫ്‌സി ഗോവയുടെ (kerala blasters vs fc goa) താരമായിരുന്ന നോഹ സദോയി ഈ സീസണിന് മുന്നോടിയായാണ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ചേക്കേറുന്നത്. കരാർ അവസാനിച്ച് ഫ്രീ ഏജന്റായ സാഹചര്യം മുതലെടുത്താണ് മൊറോക്കൻ താരത്തെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. ആരാധകർ കാത്തിരുന്ന സൈനിങ് ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) ജേഴ്‌സിയിൽ മികച്ച പ്രകടനം നടത്തി പ്രതീക്ഷകൾ കാത്തു സൂക്ഷിക്കുകയും ചെയ്യുന്നു.
കഴിഞ്ഞ രണ്ടു സീസണുകളിലും എഫ്‌സി ഗോവക്ക് (kerala blasters vs fc goa) വേണ്ടി മികച്ച പ്രകടനമാണ് നോഹ സദോയി നടത്തിയിരുന്നത്. അതിനു ശേഷം ബ്ലാസ്റ്റേഴ്‌സിൽ എത്തിയ താരം അതിനേക്കാൾ മികച്ച കളി കാഴ്ച്ച വെക്കുകയും ടീമിന്റെ കുന്തമുനയായി മാറുകയും ചെയ്‌തിരിക്കുന്നു. എഫ്‌സി ഗോവയിൽ നിന്നും കേരള ബ്ലാസ്റ്റേഴ്‌സിൽ (kerala blasters) എത്തിയപ്പോഴുണ്ടായ മാറ്റത്തെക്കുറിച്ച് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ നോഹ സദോയി വെളിപ്പെടുത്തുകയുണ്ടായി.
Noah Sadaoui (when asked about transition from FC Goa to Blasters) 🗣️“Here, it’s more direct football. And honestly, I love it. It suits my game—I’m fast, and I know how to exploit space. It’s working well for me.” @bridge_football #KBFC pic.twitter.com/fI8g7CorOF
— KBFC XTRA (@kbfcxtra) October 26, 2024
“ഇവിടെ, കേരള ബ്ലാസ്റ്റേഴ്‌സിൽ (kerala blasters) കുറച്ചു കൂടി ഡയറക്റ്റ് ഫുട്ബോളാണ് കളിക്കുന്നത്. സത്യസന്ധമായി പറയുകയാണെങ്കിൽ ഞാനത് വളരെ ഇഷ്‌ടപ്പെടുന്നു. അതെന്റെ ശൈലിക്ക് അനുയോജ്യമായ രീതിയാണ്. ഞാൻ വളരെ വേഗതയുള്ള താരമാണ്, സ്‌പേസുകൾ എങ്ങിനെ ഉപയോഗിക്കണമെന്ന് എനിക്കറിയാം. അതിനാൽ തന്നെ ഇവിടുത്തെ ശൈലി എനിക്ക് അനുയോജ്യമാണ്.” നോഹ സദോയി പറഞ്ഞു.
ഇവാൻ വുകോമനോവിച്ചിന് പകരം പരിശീലകനായി (kerala blasters coach) മൈക്കൽ സ്റ്റാറെ എത്തിയതും നോഹയുടെ പ്രകടനം മെച്ചപ്പെടാൻ കാരണമായിട്ടുണ്ട്. ഇവാൻ വുകോമനോവിച്ചിന്റെ പദ്ധതിയിൽ ലൂണയായിരുന്നു പ്രധാന താരം. എന്നാൽ സ്റ്റാറെ പരിശീലകനായതോടെ ലൂണയെ കുറച്ചുകൂടി പുറകോട്ടു വലിച്ച് നോഹക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകിയത് താരത്തിന്റെ പ്രകടനം മെച്ചപ്പെടുത്തി.
kerala blasters player
ഈ സീസൺ ഐഎസ്എല്ലിൽ (ISL) അഞ്ചു മത്സരങ്ങൾ കളിച്ച് മൂന്നു ഗോളും രണ്ട് അസിസ്റ്റുമാണ് നോഹ സദോയി സ്വന്തമാക്കിയിട്ടുള്ളത്. ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട താരാമാണെങ്കിലും ഫിറ്റ്നസ് ഇഷ്യൂ കാരണം കഴിഞ്ഞ മത്സരത്തിൽ നോഹ ഇറങ്ങിയിരുന്നില്ല. എന്നാൽ മുംബൈക്കെതിരെ നടക്കുന്ന അടുത്ത മത്സരത്തിൽ താരം കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read also: സ്റ്റാറേ മുംബൈയിൽ, ആത്മാർത്ഥതക്ക് കയ്യടിച്ച് ബ്ലാസ്റ്റേഴ്സ് ഫാൻസ്
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.