കേരള ബ്ലാസ്റ്റേഴ്സ് (Kerala Blasters) കഴിഞ്ഞ മത്സരത്തിലും പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ഗോവയാണ് ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത്. ബോറിസ് സിംഗ് നേടിയ ഗോളാണ് അവർക്ക് വിജയം സമ്മാനിച്ചത്. എടുത്തു പറയേണ്ടത് ഗോവയുടെ ഡിഫൻസിനെ തന്നെയാണ്.ഗംഭീര പ്രകടനമാണ് അവരുടെ ഡിഫൻസ് നടത്തിയത്. പ്രത്യേകിച്ച് സന്ദേശ് ജിങ്കൻ മത്സരത്തിൽ ഉടനീളം ബ്ലാസ്റ്റേഴ്സിന് തടസ്സമായി നിലകൊള്ളുകയായിരുന്നു. (kerala blasters players)
കേരള ബ്ലാസ്റ്റേഴ്സ് (Kerala Blasters) വളരെ പരിതാപകരമായ അവസ്ഥ തുടരുകയാണ്. അവസാനമായി കളിച്ച അഞ്ചു മത്സരങ്ങളിൽ നാലിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു. അതിൽ മൂന്ന് മത്സരങ്ങളും പരാജയപ്പെട്ടത് കൊച്ചിയിലെ ആരാധകർക്ക് മുന്നിൽ വെച്ചുകൊണ്ടാണ്. നിലവിൽ പോയിന്റ് ടേബിളിൽ ബ്ലാസ്റ്റേഴ്സ് (Kerala Blasters) ഒമ്പതാം സ്ഥാനത്താണ്. 10 മത്സരങ്ങളിൽ നിന്ന് കേവലം 11 പോയിന്റ് മാത്രമാണ് ബ്ലാസ്റ്റേഴ്സിന് നേടാൻ കഴിഞ്ഞിട്ടുള്ളത്.
Sandesh Jhingan 🗣️ “I wish best to Kerala Blasters FC, I think they are a really good team & have a really good coach.” @90ndstoppage #KBFC pic.twitter.com/iNuwTaD2vX
— KBFC XTRA (@kbfcxtra) November 29, 2024
എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന് (Kerala Blasters) പ്രശംസിച്ചുകൊണ്ട് ഗോവൻ താരമായ സന്ദേശ് ജിങ്കൻ രംഗത്ത് വന്നിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന് ഒരു മികച്ച ടീമും പരിശീലകനുമുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. കൊച്ചിയിലെ ആരാധകർക്ക് മുന്നിൽ വെച്ചുകൊണ്ട് കളിക്കുന്നതിന്റെ ബുദ്ധിമുട്ടും അദ്ദേഹം വിവരിച്ചിട്ടുണ്ട്. ജിങ്കൻ ബ്ലാസ്റ്റേഴ്സിനെ പുകഴ്ത്തിക്കൊണ്ട് പറഞ്ഞത് ഇങ്ങനെയാണ്.
Kerala blasters players
‘ഞാൻ കേരള ബ്ലാസ്റ്റേഴ്സിന് എല്ലാവിധ ആശംസകളും നേരുന്നു.അവർ ഒരു മികച്ച ടീമാണ്. ഒരു മികച്ച പരിശീലകനും അവർക്കുണ്ട്. കൊച്ചി ഒരിക്കലും എളുപ്പമുള്ള സ്റ്റേഡിയമല്ല എന്നത് എനിക്കറിയാം.അവർ മികച്ച എതിരാളികളായിരുന്നു. ഒരുപാട് സൂപ്പർ താരങ്ങൾ അവർക്കുണ്ട്.ഞാൻ ഒരുപാട് കാലം ഇവിടെ ഉണ്ടായിരുന്നതാണ്. എതിരാളികൾക്ക് ഇവിടെ ബുദ്ധിമുട്ടാണ് എന്ന കാര്യം എനിക്കറിയാം ‘ ഇതാണ് മുൻ ബ്ലാസ്റ്റേഴ്സ് (Kerala Blasters) താരം കൂടിയായ ജിങ്കൻ പറഞ്ഞിട്ടുള്ളത്.
പലപ്പോഴും മത്സരങ്ങളിൽ ആധിപത്യം പുലർത്തുന്നുണ്ടെങ്കിലും ഗോളുകൾ നേടാൻ ബ്ലാസ്റ്റേഴ്സിന് സാധിക്കാതെ പോവുകയാണ്. കൂടാതെ കൗണ്ടർ അറ്റാക്കുകൾ വരുമ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ (Kerala Blasters) പ്രതിരോധം ദുർബലമാകുന്നത് നമുക്ക് കാണാൻ കഴിയും. അതുപോലെതന്നെ ഗോൾകീപ്പിംഗ് ഡിപ്പാർട്ട്മെന്റും വളരെ മോശമാണ്. ഇതുകൊണ്ടൊക്കെയാണ് ബ്ലാസ്റ്റേഴ്സിന് തോൽവികൾ ഏറ്റുവാങ്ങേണ്ടി വരുന്നത്.
Read also: ജനുവരിയിൽ മാറ്റങ്ങൾ ഉണ്ടാവുമോ? നിലപാട് വ്യക്തമാക്കി കേരള ബ്ലാസ്റ്റേഴ്സ് CEO
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.