അത്ലറ്റികോ മാഡ്രിഡിനും ജപ്പാനുമെതിരെ ഗോൾ നേടിയ താരം, പതിനേഴാം വയസിൽ കൊറൂ സിങ് സ്വന്തമാക്കിയ നേട്ടങ്ങൾ ചെറുതല്ല

ഇന്ത്യൻ സൂപ്പർ ലീഗിൽ (ISL) ഹൈദരാബാദ് എഫ്‌സിക്കെതിരെ (Hyderabad fc vs kerala blasters) നടന്ന മത്സരവും കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നിരാശയാണ് സമ്മാനിച്ചതെങ്കിലും അതിൽ ചെറിയൊരു പ്രതീക്ഷയായിരുന്നു കൊറൂ സിങ്ങിന്റെ പ്രകടനം. കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനായി ആദ്യമായി ഫസ്റ്റ് ഇലവനിൽ ഇറങ്ങിയ മത്സരത്തിൽ തന്നെ പ്രതിഭ തെളിയിക്കാനും മികച്ച പ്രകടനം നടത്താനും താരത്തിന് കഴിഞ്ഞു.

കേരള ബ്ലാസ്റ്റേഴ്‌സിന് (kerala blasters) വേണ്ടി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം സ്വന്തമാക്കിയ കൊറൂ സിങാണ് മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് നേടിയ ഒരേയൊരു ഗോളിന് വഴിയൊരുക്കിയത്. ഇനിയും കൂടുതൽ അവസരങ്ങൾ ലഭിക്കാൻ താൻ അർഹനാണെന്ന് ഹൈദെരാബാദിനെതിരായ മത്സരത്തിലെ പ്രകടനത്തിലൂടെ പതിനേഴുകാരനായ താരം തെളിയിച്ചു.

വെറും പതിനേഴു വയസ് മാത്രമേയുള്ളൂവെങ്കിലും ഇക്കാലയളവിൽ കൊറൂ സിങ് സ്വന്തമാക്കിയത് ചെറിയ നേട്ടങ്ങളല്ല. ഇതിനു മുൻപേ തന്നെ അത്ലറ്റികോ മാഡ്രിഡിന്റെ അണ്ടർ 17 ടീമിനെതിരെയും എഎഫ്‌സി ഏഷ്യ കപ്പിൽ മേഖലയിലെ ഏറ്റവും കരുത്തുറ്റ ടീമായ ജപ്പാന്റെ അണ്ടർ 17 ടീമിനെതിരെയും ഗോൾ നേടി ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് കൊറൂ സിങ്.

kerala blasters players

ഈ സീസണിൽ ഐഎസ്എല്ലിൽ ആദ്യ ഇലവനിൽ കളിക്കുന്ന മൂന്നാമത്തെ പ്രായം കുറഞ്ഞ താരം, കേരള ബ്ലാസ്റ്റേഴ്‌സ് (kerala blasters) ടീമിനായി അരങ്ങേറ്റം നടത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം, ഐഎസ്എല്ലിൽ അസിസ്റ്റ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്നീ നേട്ടങ്ങൾ കൊറൂ സിങിനെ തേടിയെത്തി. മൈക്കൽ സ്റ്റാറെ (kerala blasters coach) നൽകിയ അവസരം താരം കൃത്യമായി ഉപയോഗപ്പെടുത്തുന്നുണ്ട്.

പതിനേഴാം വയസിൽ തന്നെ ഐഎസ്എല്ലിൽ അരങ്ങേറ്റം നടത്തുകയും മികച്ച പ്രകടനം നടത്തുകയും ചെയ്‌ത കൊറൂ സിങ്ങിന് ഇനിയും വളരാൻ ഒരുപാട് സമയമുണ്ട്. അധികഭാരം നൽകാതെ കൃത്യമായി അവസരങ്ങൾ നൽകിക്കൊണ്ടിരുന്നാൽ അടുത്ത സീസണിൽ കാര്യമായി ഉപയോഗിക്കാൻ കഴിയുന്ന ഒരു പ്രതിഭയെ ബ്ലാസ്റ്റേഴ്‌സിന് വാർത്തെടുക്കാൻ കഴിയും.

Read also: തോൽവിയുടെ നിരാശയിലും പ്രതീക്ഷയായി കൊറൂ സിങ്, പ്രതിഭയുള്ള താരമാണെന്ന് മൈക്കൽ സ്റ്റാറെ

Leave a Comment