മൂല്യമേറിയ താരങ്ങൾ, ബ്ലാസ്റ്റേഴ്സിൽ നിന്നും മൂന്ന് പേർ,ഒന്നാമനാര്?

Kerala blasters

ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ISL) പതിനൊന്നാം സീസൺ ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. 8 റൗണ്ട് മത്സരങ്ങളാണ് കളിച്ചു കഴിഞ്ഞിട്ടുള്ളത്. നിലവിൽ ബംഗളൂരു എഫ്സി (bengaluru versus kerala blasters) ഒന്നാം സ്ഥാനത്തും മോഹൻ ബഗാൻ രണ്ടാം സ്ഥാനത്തുമാണ്. അതേസമയം മോശം പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 8 മത്സരങ്ങൾ കളിച്ചിട്ട് രണ്ട് വിജയങ്ങൾ മാത്രമാണ് നേടാൻ കഴിഞ്ഞിട്ടുള്ളത്. പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്താണ് ഉള്ളത്. (Kerala blasters players)

ഇതിനിടെ ട്രാൻസ്ഫർ മാർക്കറ്റ് പുതുക്കിയ പ്ലയെർ വാല്യൂ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിൽ (ISL) ഏറ്റവും കൂടുതൽ മൂല്യമുള്ള 10 താരങ്ങളുടെ ലിസ്റ്റ് അവർ പുറത്തുവിട്ടിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും 3 വിദേശ താരങ്ങൾ ഇടം നേടിയിട്ടുണ്ട്. അതേസമയം മോഹൻ ബഗാന്റെ ആധിപത്യമാണ് നമുക്ക് ഈ പട്ടികയിൽ കാണാൻ കഴിയുക.

ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും മോഹൻ ബഗാൻ താരങ്ങളാണ് സ്വന്തമാക്കിയിട്ടുള്ളത്. 12 കോടി രൂപ മൂല്യമുള്ള ജാമി മക്ലാരനാണ് ഒന്നാം സ്ഥാനത്ത് വരുന്നത്. 8 കോടി രൂപ മൂല്യമുള്ള കമ്മിങ്സ് രണ്ടാം സ്ഥാനത്തും 7.2 കോടി രൂപ മൂല്യമുള്ള പെട്രറ്റോസ് മൂന്നാം സ്ഥാനത്തുമാണ് വരുന്നത്. പിന്നീട് കേരള ബ്ലാസ്റ്റേഴ്സ് (Kerala blasters) താരമായ ജീസസ് ജിമിനസ് വരുന്നു. അദ്ദേഹത്തിന്റെ മൂല്യം 7.2 കോടി രൂപയാണ്. ബ്ലാസ്റ്റേഴ്സിൽ ടീമിൽ ഏറ്റവും കൂടുതൽ മൂല്യം ഉള്ള താരവും ജീസസ് തന്നെയാണ്.

Kerala blasters players

അഞ്ചാം സ്ഥാനത്ത് ബംഗളൂരു എഫ്സിയുടെ (kerala blasters vs bengaluru) ഫ്രാങ്ക വരുന്നു. അദ്ദേഹത്തിന് പുറകിൽ ആറാം സ്ഥാനത്താണ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ഉള്ളത്. താരത്തിന്റെ നിലവിലെ മൂല്യം 6.4 കോടി രൂപയാണ്. ഏഴാം സ്ഥാനത്ത് ടോറലും എട്ടാം സ്ഥാനത്ത് ബോമസും ഒമ്പതാം സ്ഥാനത്ത് ദിമിയും വരുന്നു. പത്താം സ്ഥാനത്താണ് മറ്റൊരു ബ്ലാസ്റ്റേഴ്സ് താരമായ നോവ സദോയി വരുന്നത്.

നോവയുടെ മൂല്യം 5.2 കോടി രൂപയാണ്. ഇങ്ങനെയാണ് ആദ്യം 10 സ്ഥാനക്കാർ വരുന്നത്. 3 വീതം താരങ്ങൾ ഉള്ള ബ്ലാസ്റ്റേഴ്സും മോഹൻ ബഗാനും തന്നെയാണ് ആധിപത്യം പുലർത്തുന്നത്. പക്ഷേ പ്രകടനത്തിന്റെ കാര്യത്തിലേക്ക് വരുമ്പോൾ ബ്ലാസ്റ്റേഴ്സ് പിറകിലാണ്.ഈ ഇന്റർനാഷണൽ ബ്രേക്കിന് ശേഷം അതിന് മാറ്റം ഉണ്ടാകും എന്നാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Read also: ഇവാൻ വുകോമനോവിച്ച് ഐഎസ്എല്ലിലേക്ക് തിരിച്ചെത്തുമോ, സാധ്യതകൾ വീണ്ടും തെളിയുന്നു

Leave a Comment