കേരള ബ്ലാസ്റ്റേഴ്‌സ് (kerala blasters) ആരാധകർ പ്രതീക്ഷിച്ചതിലും വലുതാണ് ടീമിനൊപ്പം നോഹ സദോയി ചെയ്‌തു കൊണ്ടിരിക്കുന്നത്. ഗോവയിൽ നിന്നും നോഹയെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുമെന്ന അഭ്യൂഹങ്ങൾ ഉയർന്നപ്പോൾ മുതൽ ആരാധകർ പ്രതീക്ഷയിലായിരുന്നു. കഴിഞ്ഞ രണ്ടു സീസണുകളിലും എഫ്‌സി ഗോവക്കായി (goa vs kerala blasters) മികച്ച പ്രകടനം നടത്തിയ താരത്തിന് ബ്ലാസ്റ്റേഴ്‌സിനൊപ്പവും തിളങ്ങാൻ കഴിയുമെന്ന ഉറപ്പ് എല്ലാവർക്കുമുണ്ടായിരുന്നു.
എന്നാൽ ഇവാൻ വുകോമനോവിച്ച് പരിശീലകസ്ഥാനം ഒഴിഞ്ഞ് പകരക്കാരനായി മൈക്കൽ സ്റ്റാറെ എത്തിയതോടെ ആരാധകർക്ക് ചെറിയൊരു ആശങ്ക വന്നു. പുതിയൊരു പരിശീലകന്റെ ശൈലിയിൽ നോഹ പതറുമോയെന്ന സംശയമാണ് ഏവർക്കും ഉണ്ടായിരുന്നത്. എന്നാൽ ആദ്യത്തെ മത്സരം മുതൽ ഗംഭീര പ്രകടനം നടത്തി ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമായി നോഹ മാറിയിരിക്കുന്നു.
Noah Sadaoui 🗣️ “Yeah, there’s pressure. The fans expect a lot,but I like it. When you’re too relaxed, you don’t perform at your best. I like to feel the pressure because it pushes me to do better.” @bridge_football #KBFC pic.twitter.com/3woh8ygNhQ
— KBFC XTRA (@kbfcxtra) October 26, 2024
സ്റ്റാറെയുടെ ശൈലിക്ക് തീർത്തും അനുയോജ്യനാണ് താനെന്നു തെളിയിച്ചു കൊണ്ടിരിക്കുന്ന നോഹ സദോയി ഈ സീസണിലിതു വരെ അഞ്ചു മത്സരങ്ങൾ കളിച്ച് മൂന്നു ഗോളുകളും രണ്ട് അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. നിലവിൽ ബ്ലാസ്റ്റേഴ്‌സിൽ (kerala blasters) കളിക്കുന്ന താരങ്ങളിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന നോഹ തന്റെ മികവിന് ബ്ലാസ്റ്റേഴ്‌സ് ആരാധകരും കാരണമാകുന്നുണ്ടെന്നാണ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.
kerala blasters players and fans
“ആരാധകരിൽ നിന്നും സമ്മർദ്ദമുണ്ട്. അവർക്ക് ഒരുപാട് പ്രതീക്ഷകളുണ്ട്, ഞാനതിനെ ഇഷ്‌ടപ്പെടുന്നു. നമ്മൾ വളരെ ശാന്തമായി മാത്രം തുടർന്നാൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞേക്കില്ല. ഈ സമ്മർദ്ദമനുഭവിക്കാൻ എനിക്കിഷ്‌ടമാണ്. അതെന്നെ കൂടുതൽ നന്നായി കളിക്കുവാൻ പ്രേരിപ്പിക്കുന്നു.” അടുത്തിടെ ഒരു അഭിമുഖത്തിൽ നോഹ സദോയി പറഞ്ഞു.
കളിച്ച മത്സരത്തിലെല്ലാം മികച്ച പ്രകടനം നടത്തിയ നോഹ കഴിഞ്ഞ കളിയിൽ ഫിറ്റ്നസ് പ്രശ്‌നങ്ങൾ കാരണം ഇറങ്ങിയിരുന്നില്ല. താരത്തിന് പരിക്കിന്റെ ബുദ്ധിമുട്ടുകൾ ഇല്ലെന്ന് സ്റ്റാറെ വ്യക്തമാക്കിയതിനാൽ അടുത്ത മത്സരത്തിൽ നോഹ ഉണ്ടാകുമെന്നാണ് കരുതേണ്ടത്. മുംബൈ സിറ്റിയോട് വിജയം നേടി കഴിഞ്ഞ മത്സരത്തിലെ തോൽവിയുടെ നിരാശ മാറ്റുകയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ (kerala blasters) ലക്‌ഷ്യം.
Read also: സ്റ്റാർട്ട് ചെയ്യാൻ സാധിക്കാത്തതിൽ നിരാശയുണ്ടോ? നിലപാട് വ്യക്തമാക്കി ഡ്രിൻസിച്ച്
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.