Kerala Blasters Players Name Registration: ആരാധകരുടെ പിന്തുണ ആവോളമുണ്ടെങ്കിലും ഐഎസ്എല്ലിൽ പത്ത് സീസൺ കളിച്ചിട്ടും കിരീടം നേടാൻ കഴിയാത്ത ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. അതിന്റെ പ്രതിഷേധം ആരാധകർ പലപ്പോഴും കാണിച്ചിട്ടുമുണ്ട്. പുതിയ സീസൺ അടുത്തിരിക്കെ കിരീടങ്ങളൊന്നുമില്ലാത്ത ടീമെന്ന പരാതി ബ്ലാസ്റ്റേഴ്‌സ് പരിഹരിക്കുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. പുതിയ സീസണിലെ ആദ്യത്തെ കിരീടത്തിനു വേണ്ടിയുള്ള പോരാട്ടത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇറങ്ങാൻ പോവുകയാണ്.
ഇന്നലെ മുതൽ ആരംഭിച്ച ഡ്യൂറൻഡ് കപ്പ് ടൂർണമെന്റിൽ പങ്കെടുക്കുന്നതിന് വേണ്ടി തായ്‌ലാൻഡിലെ പ്രീ സീസൺ അവസാനിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കൊൽക്കത്തയിലേക്ക് തിരിച്ചു വന്നിട്ടുണ്ട്. ഡ്യൂറൻഡ് കപ്പിനുള്ള ഇരുപത്തിയാറു പേരുള്ള സ്‌ക്വാഡിനെയും കേരള ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചിട്ടുണ്ട്. ടീമിൽ നിന്നും ഒഴിവാക്കപ്പെടുമെന്നു പ്രതീക്ഷിക്കുന്ന പ്രീതം കോട്ടാൽ, ക്വാമേ പെപ്ര എന്നിവരെല്ലാം സ്‌ക്വാഡിലുണ്ട്.
Kerala Blasters Players Name Registration
അതേസമയം സച്ചിൻ സുരേഷ്, ജോഷുവ സോട്ടിരിയോ, ലാൽത്താൻമാവിയ, അലക്‌സാണ്ടർ കൊയെഫ്, പ്രബീർ ദാസ് എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. അഡ്രിയാൻ ലൂണ, നോഹ സദൂയി, മീലൊസ് ഡ്രിൻസിച്ച് തുടങ്ങിയ പ്രധാന താരങ്ങളെല്ലാം ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. നിലവിലെ സ്‌ക്വാഡിലേക്ക് പുതിയ താരങ്ങളെ കൂട്ടിച്ചേർക്കാൻ കഴിയും. തായ്‌ലൻഡിലെ പ്രീ സീസൺ പൂർത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സ് ഡ്യൂറൻഡ് കപ്പിലും പങ്കെടുക്കുന്നതോടെ പുതിയ ഐഎസ്എൽ സീസണിലേക്ക് മികച്ച രീതിയിൽ തയ്യാറെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
🚨| R Lalthanmawia, Sachin Suresh, Jaushua Sotirio, Alexandre Coeff & Prabir Das are not registered in Durand Cup squad as of now. Club can still register more players if they need. #KBFC https://t.co/4UxnJ1aA87
— KBFC XTRA (@kbfcxtra) July 27, 2024
ഓഗസ്റ്റ് ഒന്നിന് മുംബൈ സിറ്റി എഫ്‌സിക്കെതിരെയാണ് ഡ്യൂറൻഡ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യത്തെ മത്സരം. മുംബൈ സിറ്റി അവരുടെ റിസർവ് ടീമിനെയാണ് ഡ്യൂറൻഡ് കപ്പിന് അയക്കുകയെന്നു വ്യക്തമാക്കിയതിനാൽ മത്സരം കടുപ്പമാകാൻ സാധ്യത കുറവാണ്. സിറ്റി എഫ്‌സി, പഞ്ചാബ് എഫ്‌സി എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഗ്രൂപ്പിലുള്ള മറ്റു ടീമുകൾ.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.