ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ISL) ഈ സീസണിലെ നിർണായകമായ മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്‌സ് (Kerala blasters) ഇന്ന് സ്വന്തം മൈതാനത്ത് ഇറങ്ങുകയാണ്. ഏഴു മത്സരങ്ങളിൽ രണ്ടു ജയം മാത്രം നേടിയ ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് ഇന്നത്തെ മത്സരം (Kerala Blasters Next Match) വിജയിച്ചേ തീരൂ. അതിനു കഴിഞ്ഞില്ലെങ്കിൽ ലീഗിൽ ടീമിന്റെ മുന്നോട്ടു പോക്കിനെ തന്നെ ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
കൊച്ചിയിലാണ് മത്സരമെന്നത് കേരള ബ്ലാസ്റ്റേഴ്‌സ് (Kerala blasters) ടീമിന് അനുകൂലമായ ഘടകമാണ്. ആരാധകർ മികച്ച പിന്തുണ നൽകുന്നതിനാൽ ആത്മവിശ്വാസത്തോടെ സ്വന്തം മൈതാനത്ത് കളിക്കാൻ ടീമിന് കഴിയാറുണ്ട്. കഴിഞ്ഞ ദിവസം ഹൈദരാബാദ് എഫ്‌സി (Kerala Blasters Vs Hyderabad FC) പരിശീലകൻ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴും പറഞ്ഞത് ബ്ലാസ്റ്റേഴ്‌സ് ആരാധകർ നൽകുന്ന ഊർജ്ജത്തെക്കുറിച്ചാണ്.
“കേരള ബ്ലാസ്റ്റേഴ്‌സ് (Kerala blasters)വലിയ ഊർജ്ജവുമായാണ് ഇന്ന് കളിക്കാനിറങ്ങുകയെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ആ ഊർജ്ജം കളിക്കാരിൽ നിന്നു മാത്രമല്ല, മറിച്ച് ആരാധകരിൽ നിന്നുകൂടി ലഭിക്കുന്നതാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച ഫാൻ ക്ലബുകളിൽ ഒന്നാണവർ. ലോകത്തിലെ തന്നെ മികച്ചതിൽ ഒന്നെന്നു ഞാൻ പറയും.” ഹൈദരാബാദ് എഫ്‌സി പരിശീലകൻ താങ്‌ബോയ് സിങ്തോ പറഞ്ഞു.
Kerala Blasters Vs Hyderabad FC
മുൻപ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ (Kerala blasters)സഹപരിശീലകൻ അടക്കമുള്ള സ്ഥാനങ്ങളിൽ ഇരുന്ന സിങ്തോക്ക് ടീമിനെക്കുറിച്ച് നന്നായി അറിയാം. പുതിയതായി ടീമിലേക്ക് വന്ന മൈക്കൽ സ്റ്റാറെക്കു കീഴിൽ മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും വ്യക്തിഗത പിഴവുകളും ആവർത്തിക്കുന്നുണ്ട്. ഹൈദരാബാദ് മോശം ഫോമിലാണെങ്കിലും ബ്ലാസ്റ്റേഴ്‌സിന്റെ പോരായ്‌മകൾ മുതലെടുക്കാനാവും അവർ ശ്രമിക്കുക.
അതേസമയം സ്വന്തം മൈതാനത്ത് നടന്ന മൂന്നു മത്സരങ്ങളിൽ രണ്ടെണ്ണത്തിലും ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങിയെന്നത് ആരാധകർക്ക് നിരാശ നൽകുന്ന കാര്യമാണ്. ഇന്നത്തെ മത്സരത്തിൽ മികച്ച വിജയം നേടിയാൽ അത് ടീമിന് മുന്നോട്ടു കുതിക്കാനും ഈ സീസണിൽ മികച്ച പ്രകടനം നടത്താനും ആത്മവിശ്വാസം നൽകും.
Read also: സച്ചിൻ സുരേഷ് ഈ മത്സരം കളിക്കുമോ? സ്റ്റാറേ പറയുന്നു
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.