Kerala Cloud Burst Reports

ഇത് കേരളത്തിനുള്ള മുന്നറിയിപ്പ്; ലഘുമേഘ വിസ്ഫോടന മേഖലയായി കേരളം മാറിയെന്ന് കാലാവസ്ഥ നിരീക്ഷകർ..!

Kerala Cloud Burst Reports: കേരളത്തിൽ മഴ ശക്തമാകുന്ന സന്ദർഭമാണ് നിലനിൽക്കുന്നത് . കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേരളത്തിന് അനുയോജ്യമായ കാലാവസ്ഥയാണ് നിലനിൽക്കുന്നത് . പേമാരിയും ഉരുൾപൊട്ടലും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ലഘുമേഘവിസ്‌ഫോടനത്തിന്റെ ഗണത്തില്‍പ്പെടുത്താവുന്നതരത്തില്‍ മഴപെയ്യുന്ന പ്രദേശമായി വടക്കന്‍ കേരളം മാറിയിരിക്കുകയാണ് . കാലാവസ്ഥാവിദഗ്ധര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പശ്ചിമഘട്ടപ്രദേശത്ത് കൊങ്കണ്‍ മേഖലയിലായിരുന്നു മുന്‍പ് തീവ്രതയില്‍ മഴ പെയ്തിരുന്നത് . എന്നാൽ ഇപ്പോൾ മംഗലാപുരത്തിന് വടക്കോട്ടുള്ള ഭാഗത്താണ് ലഘുമേഘവിസ്‌ഫോടനമെന്ന ഗണത്തില്‍പ്പെടുത്താവുന്ന അതിതീവ്ര മഴ പെയ്തുകൊണ്ടിരിക്കുന്നത്. കേരളത്തോട് ചേര്‍ന്നുകിടക്കുന്ന അറബിക്കടല്‍കൂമ്പാരമേഘങ്ങളെ […]

Kerala Cloud Burst Reports: കേരളത്തിൽ മഴ ശക്തമാകുന്ന സന്ദർഭമാണ് നിലനിൽക്കുന്നത് . കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേരളത്തിന് അനുയോജ്യമായ കാലാവസ്ഥയാണ് നിലനിൽക്കുന്നത് . പേമാരിയും ഉരുൾപൊട്ടലും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ലഘുമേഘവിസ്‌ഫോടനത്തിന്റെ ഗണത്തില്‍പ്പെടുത്താവുന്നതരത്തില്‍ മഴപെയ്യുന്ന പ്രദേശമായി വടക്കന്‍ കേരളം മാറിയിരിക്കുകയാണ് . കാലാവസ്ഥാവിദഗ്ധര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പശ്ചിമഘട്ടപ്രദേശത്ത് കൊങ്കണ്‍ മേഖലയിലായിരുന്നു മുന്‍പ് തീവ്രതയില്‍ മഴ പെയ്തിരുന്നത് .

എന്നാൽ ഇപ്പോൾ മംഗലാപുരത്തിന് വടക്കോട്ടുള്ള ഭാഗത്താണ് ലഘുമേഘവിസ്‌ഫോടനമെന്ന ഗണത്തില്‍പ്പെടുത്താവുന്ന അതിതീവ്ര മഴ പെയ്തുകൊണ്ടിരിക്കുന്നത്. കേരളത്തോട് ചേര്‍ന്നുകിടക്കുന്ന അറബിക്കടല്‍കൂമ്പാരമേഘങ്ങളെ ഉത്പാദിപ്പിക്കുന്ന ഹോട്‌സ്‌പോട്ടായി മാറിയിരിക്കുകയാണ്. ഇത് പഠനത്തില്‍ കണ്ടെത്തിയതായി കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകാലാശാലയിലെ അഡ്വാന്‍സ് സെന്റര്‍ ഫോര്‍ അറ്റ്‌മോസ്ഫെറിക് റഡാര്‍ റിസര്‍ച്ച് ഡയറക്ടര്‍ ഡോ. എസ്. അഭിലാഷ് വ്യക്തമാക്കി. വയനാടിന്റെ പടിഞ്ഞാറന്‍ മേഖലകളിലായി മലപ്പുറം, കോഴിക്കോട് ജില്ലകളുമായി അതിര്‍ത്തിപങ്കിടുന്ന ഭാഗത്ത് 50 ശതമാനവും ഉരുള്‍പൊട്ടല്‍ സാധ്യതാമേഖലകളാണ്.

whatsapp icon
Kerala Prime News അംഗമാവാൻ

Kerala Cloud Burst Reports

ഏറ്റവും ദുരന്തസാധ്യതയുള്ള മേഖലയാണ് മേപ്പാടിക്കടുത്ത മുണ്ടക്കൈ പ്രദേശം . അവിടെയാണ് ഇപ്പോൾ പ്രകൃതി താണ്ഡവമാടിയത്. 2019-ല്‍ ഉരുള്‍പൊട്ടിയ പുത്തുമലയ്ക്ക് അടുത്താണ് ഉപോൽ ഉരുൾ പൊട്ടിയ മുണ്ടക്കൈ . ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും മേഘഘടനയിലുണ്ടായ മാറ്റവുമാണ് ഇപ്പോൾ ആ പ്രദേശത്തു ദുരന്തത്തിന് കാരണമായത്. പുത്തുമല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പഠനം നടത്തിയപ്പോഴാണ് മേഘഘടനയിലെ ഈ മാറ്റം കണ്ടെത്തിയത്. കേരളത്തിന്റെ അറബിക്കടല്‍ ഭാഗത്ത് കട്ടികൂടിയ മേഘങ്ങള്‍വളരെ ഉയരത്തില്‍ രൂപപെടുന്നുണ്ട്. അതെ രീതിയിലുള്ള മേഘരൂപവത്കരണമായിരുന്നു ദുരന്തസമയത്ത് മുണ്ടക്കൈയിലുണ്ടായത്. കേരളത്തിൽ കുറച്ചു വര്ഷണങ്ങളായി കാലാവസ്ഥയിൽ മാറ്റം വരൻ തുടങ്ങി. കൂടുതൽ മഴ പെയുകയും ദുരന്തങ്ങൾ ഉണ്ടാകുകയും ചെയുന്നു.

ഉരുള്പൊട്ടലുണ്ടാകുന്നതിനുള്ള പ്രധാന കാരണം അതി തീവ്ര മഴയാണെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മിറ്റീരിയോളജി, പുണെയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞന്‍ ഡോ. റോക്‌സി മാത്യു കോള്‍ പറഞ്ഞു. തുടര്‍ച്ചയായി പെയ്യുന്ന അതിതീവ്രമഴയാണ് ചൂരല്‍മലയില്‍ ഉരുള്‍പൊട്ടലിന് കാരണമായതെന്നും ചെങ്കുത്തായതും മണ്ണ് ബ്‌ളാക്ക് ലാറ്ററേറ്റ് വിഭാഗത്തിലുള്ളതുമാണ് ചൂരൽമലയിലേത്. ഇത് വെള്ളത്തെ നന്നായി പിടിച്ചുനിര്‍ത്തുകയും അതെ സമയം മര്‍ദം അധികമായാല്‍ പെട്ടെന്ന് പുറത്തേക്ക് തള്ളിപ്പോകുകയും ചെയ്യുമെന്ന് കുസാറ്റ് റഡാര്‍ ഗവേഷണകേന്ദ്രം ശാസ്ത്രജ്ഞന്‍ ഡോ. എം.ജി. മനോജ് വ്യക്തമാക്കി .കാലവര്‍ഷക്കാലത്ത് മൊത്തം ലഭിക്കേണ്ട മഴ ചുരുങ്ങിയ സമയത്തിനുള്ളില്‍ അതിശക്തമായി ലഭിക്കുന്നതാണ് ദുരന്തങ്ങൾക്കുള്ള പ്രധാന കാരണം എന്ന് കാലാവസ്ഥാഗവേഷകന്‍ ഡോ. ഗോപകുമാര്‍ ചോലയില്‍ പറഞ്ഞു .

Harsha C. Rajan

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Leave a Comment

Your email address will not be published. Required fields are marked *