thumb 20

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത!!!

kerala weather updates: സംസ്ഥാനത്ത്‌ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴ കനക്കും എന്നാണ് അറിയിപ്പ്. മലപ്പുറം കണ്ണൂർ കാസർകോട് തുടങ്ങിയ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം തൃശൂർ പാലക്കാട് കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറിൽ 55 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ […]

kerala weather updates: സംസ്ഥാനത്ത്‌ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴ കനക്കും എന്നാണ് അറിയിപ്പ്. മലപ്പുറം കണ്ണൂർ കാസർകോട് തുടങ്ങിയ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

inside 26 1

എറണാകുളം തൃശൂർ പാലക്കാട് കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറിൽ 55 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ അതിതീവ്ര ജാഗ്രത പാലിക്കണം എന്ന നിർദ്ദേശമുണ്ട്.

whatsapp icon
Kerala Prime News അംഗമാവാൻ

ജൂലൈ 18 വരെ മഴ തുടരും എന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.കനത്ത മഴയെ തുടർന്ന് 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. തൃശ്ശൂർ മലപ്പുറം കോഴിക്കോട് കണ്ണൂർ കാസർകോട് എറണാകുളം വയനാട് ജില്ലകളിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി നൽകിയിട്ടുള്ളത്. മാഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണവാടികൾക്കും അവധി ബാധകമാണ്.

kerala weather updates

അതേസമയം മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. കാസർകോട് കോളേജുകൾക്ക് അവധി ബാധകമല്ല. വടക്കൻ തീരം മുതൽ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദ പാത്തി ഉള്ളതിനാൽ കാലാവസ്ഥ വർഷക്കാറ്റ് ശക്തി പ്രാപിക്കും എന്ന് മുന്നറിയിപ്പുണ്ട്. ബീച്ചിലേക്കും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Niranjan K

Niranjan is a creative content writer with a flair for storytelling. With 2+ years of experience in writing website content and blog posts, He excels in crafting compelling narratives that captivate audiences. His writing style is conversational, relatable, and engaging, with a focus on brand voice and tone.

Leave a Comment

Your email address will not be published. Required fields are marked *