Krishnakumar About Daughters

‘കൂട്ടത്തിൽ ക്ഷമയും പക്വതയുമുള്ളത് ഇളയ മകൾ ഹാൻസികയ്ക്ക്’- മക്കളെ കുറിച്ചുള്ള നടൻ കൃഷ്ണകുമാറിന്റെ പോസ്റ്റ് വൈറൽ..!

Krishnakumar About Daughters: കൃഷ്ണകുമാറും കുടുംബവും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ ഏവർക്കും സുപരിചിതരാണ്. സിനിമ രംഗത്തും രാഷ്ട്രീയ ജീവിതത്തിലും പിന്തുണയുമായി എന്നും കുടുംബവുമുണ്ട്. ഇപ്പോളിതാ തന്റെ മൂന്ന് മക്കളുമായിട്ടുള്ള വ്യത്യസ്ത ഫോട്ടോകൾ പോസ്റ്റ്‌ ചെയ്തിരിക്കുകയാണ് കൃഷ്ണകുമാർ. ഫോട്ടോകൾക്ക് താഴെ ചെറിയ കുറിപ്പുകളും ഉണ്ട്‌. ‘ഓസിയും ഞാനും.. മക്കളോടൊപ്പം സന്തോഷത്തോടെ ജീവിതം ആസ്വദിക്കാൻ അവസരം തന്ന ദൈവത്തിനു നന്ദി.’ ദിയ കൃഷ്ണയുമൊത്തുള്ള ഫോട്ടോ പങ്കു വെച്ച ശേഷം താരം എഴുതി. ‘എല്ലാ വീടുകളിലും ഒരേ മാതാപിതാക്കൾക്ക് ജനിക്കുന്ന മക്കൾ […]

Krishnakumar About Daughters: കൃഷ്ണകുമാറും കുടുംബവും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ ഏവർക്കും സുപരിചിതരാണ്. സിനിമ രംഗത്തും രാഷ്ട്രീയ ജീവിതത്തിലും പിന്തുണയുമായി എന്നും കുടുംബവുമുണ്ട്. ഇപ്പോളിതാ തന്റെ മൂന്ന് മക്കളുമായിട്ടുള്ള വ്യത്യസ്ത ഫോട്ടോകൾ പോസ്റ്റ്‌ ചെയ്തിരിക്കുകയാണ് കൃഷ്ണകുമാർ. ഫോട്ടോകൾക്ക് താഴെ ചെറിയ കുറിപ്പുകളും ഉണ്ട്‌. ‘ഓസിയും ഞാനും.. മക്കളോടൊപ്പം സന്തോഷത്തോടെ ജീവിതം ആസ്വദിക്കാൻ അവസരം തന്ന ദൈവത്തിനു നന്ദി.’ ദിയ കൃഷ്ണയുമൊത്തുള്ള ഫോട്ടോ പങ്കു വെച്ച ശേഷം താരം എഴുതി.

‘എല്ലാ വീടുകളിലും ഒരേ മാതാപിതാക്കൾക്ക് ജനിക്കുന്ന മക്കൾ തികച്ചും വ്യത്യസ്ത‌രായി കാണാറുണ്ടെന്നും ഇവിടെയും അങ്ങിനെ തന്നെയാണെന്നുമാണ് ഇഷാനിയെ കുറിച്ചുള്ള പോസ്റ്റിന്റെ തുടക്കം. ‘നാല് മക്കളിൽ വ്യക്തതയും, ചിട്ടയും ഏറ്റവും കൂടുതലുള്ളവൾ.. ഇഷാനി വിശ്വാസ്യതയുടെ പര്യായം. ഒരു കാര്യം ഏൽപ്പിച്ചാൽ അത് കൃത്യമായി ചെയ്തിരിക്കും. ഇതുവരെ കള്ളം പറഞ്ഞു കണ്ടിട്ടില്ല. പക്ഷെ എല്ലാം സാവധാനം ചെയ്യാൻ ആഗ്രഹിക്കുന്ന ഒരാൾ.

whatsapp icon
Kerala Prime News അംഗമാവാൻ

Krishnakumar About Daughters

യാത്രകളിൽ ഹോട്ടലിൽ കയറിയാൽ നമ്മൾ കഴിച്ചു കഴിഞ്ഞാലും അവൾക്ക്കാ വേണ്ടി കാത്തു നിൽക്കണം. മറ്റു മക്കളേ പോലെ സുന്ദരിയായ ഇഷാനിയെയും എനിക്ക് ഒരുപാടു ഇഷ്ടമാണ്.. എല്ലാവർക്കും നന്മകൾ നേരുന്നു..’ കൃഷ്ണകുമാർ കൂട്ടി ചേർത്തു. ഇളയ മകൾ ഹാൻസികയെ കുറിച്ച് ഇങ്ങനെയാണ് എഴുതിയിരിക്കുന്നത്. ‘വീട്ടിലെ ഏറ്റവും ഇളയ അംഗം. ഞങ്ങൾ തമ്മിൽ 37 വയസ്സ് വ്യത്യാസം. പക്ഷെ, പലപ്പോഴും തോന്നാറുണ്ട് അവളുടെ ആത്മാവ് എന്നേക്കാൾ ഈ ഭൂമിയിൽ സഞ്ചരിച്ച പോലെ. അനുഭവങ്ങൾ ഉള്ളതുപോലെ.. പക്വത അധികമുള്ള ഒരാളെ പോലെ..

Krishnakumar About Daughters

കുടുംബത്തിലെ 6 പേരിൽ ഏറ്റവും അധികം ക്ഷമ ഉള്ള ആൾ.. അവളിൽ നിന്നും പലതും ചോദിച്ചു മനസിലാക്കാറുണ്ട്, പഠിക്കാറുണ്ട്.. ‘ ഒരു പിതാവെന്ന രീതിയിൽ ഇതൊക്കെ വലിയ വിജയങ്ങളായി തോന്നാറുണ്ടെന്നും താരം പറഞ്ഞു.നിരവധി കമന്റുകളാണ് പോസ്റ്റിനു താഴെ വന്നു കൊണ്ടിരിക്കുന്നത്. നിങ്ങൾ ഒരു മഹാനായ അച്ഛനാണ് എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. ‘വീട്ടിൽ നാല് പേരും തമ്മിൽ അടി നടന്നിട്ടുണ്ട്’ എന്നാണ് ഒരു വിരുതന്റെ കമന്റ്.

Harsha C. Rajan

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Leave a Comment

Your email address will not be published. Required fields are marked *