Kuwait Visa Stamping Updates: കുവൈറ്റിലെ പ്രവാസികൾക്ക് കുടുംബങ്ങളെ കൊണ്ടുവരാൻ യൂണിവേഴ്സിറ്റി ഡിഗ്രി നിർബന്ധമെന്നുള്ള വ്യവസ്ഥ ഒഴിവാക്കാനുള്ള നടപടിയുമായി ആഭ്യന്തരമന്ത്രാലയം. ഒട്ടേറെ പ്രവാസികുടുംബങ്ങൾക്ക് ആഹ്ലാദം പകരുന്ന തീരുമാനമാണ്
കുടുംബ വിസ അനുവദിക്കുന്നതിനുള്ള നിബന്ധനകളിൽ നിന്ന് സർവകലാശാല ബിരുദം ഒഴിവാക്കി കൊണ്ടുള്ള ഭേദഗതി . കുവൈറ്റിലെ ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫാണ് ഭേദഗതി വരുത്തികൊണ്ടുള്ള വിസ നിയമത്തിന് അംഗീകാരം നൽകിയത്.
Kuwait Visa Stamping Updates
പുതിയ വ്യവസ്ഥ പ്രകാരം പെർമിറ്റിൽ 800 ദിനറിനു മുകളിൽ വരുമാനമുണ്ടെങ്കിൽ യൂണിവേഴ്സിറ്റി ബിരുദം ഇല്ലാത്ത പ്രവാസികുടുംബങ്ങൾക്കും വിസ അനുവദിക്കാം.പുതിയ നിയന്ത്രണങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസൃതമായി കുടുംബ വിസ അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങാന്‍ വിവിധ ഗവര്‍ണറേറ്റുകളിലെ താമസകാര്യ വകുപ്പുകള്‍ക്ക് മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയതായും അധികൃതര്‍ അറിയിച്ചു
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.