Lack Of Fish In UAE

ഉഷ്ണചൂടിൽ മത്സ്യക്ഷാമം നേരിട്ട് പ്രവാസികൾ…ടൺ കണക്കിന് മീനുകൾ എത്തിയിരുന്ന തുറമുഖങ്ങളിൽ ഇപ്പോൾ ബോട്ടുകളുടെ എണ്ണം പരിമിതം..!

Lack Of Fish In UAE: ഉഷ്ണം കൂടുന്നതിനൊപ്പം ദുബായ്, ഷാർജ, കിഴക്കൻ പട്ടണങ്ങൾ എന്നിവിടങ്ങളിൽ മത്സ്യവിലയിലും വൻ കുതിപ്പ്, ചില ഇനങ്ങൾ തണുപ്പുള്ള ദിവസങ്ങളെ അപേക്ഷിച്ച് അവയുടെ വിലയുടെ ഇരട്ടിയോളം വില വർദ്ധനവിന് സാക്ഷ്യം വഹിക്കുന്നു. ഉയർന്ന വേനൽക്കാല താപനിലയും ഈർപ്പത്തിൻ്റെ അളവും കാരണം മത്സ്യബന്ധന ബോട്ടുകൾ കടലിൽ ഇറങ്ങുന്നത് കുത്തനെ ഉയരാൻ കാരണമായി കച്ചവടക്കാരും മത്സ്യത്തൊഴിലാളികളും പറയുന്നു. കൊടുംചൂടിൽ മത്സ്യബന്ധനത്തിൽ ഏർപ്പെടാൻ പറ്റാത്ത സാഹചര്യത്തിൽ മലയാളികളുടെ പ്രിയപ്പെട്ട മീനുകളുടെ വില പലമടങ്ങു കൂടി. കിലോ […]

Lack Of Fish In UAE: ഉഷ്ണം കൂടുന്നതിനൊപ്പം ദുബായ്, ഷാർജ, കിഴക്കൻ പട്ടണങ്ങൾ എന്നിവിടങ്ങളിൽ മത്സ്യവിലയിലും വൻ കുതിപ്പ്, ചില ഇനങ്ങൾ തണുപ്പുള്ള ദിവസങ്ങളെ അപേക്ഷിച്ച് അവയുടെ വിലയുടെ ഇരട്ടിയോളം വില വർദ്ധനവിന് സാക്ഷ്യം വഹിക്കുന്നു.

ഉയർന്ന വേനൽക്കാല താപനിലയും ഈർപ്പത്തിൻ്റെ അളവും കാരണം മത്സ്യബന്ധന ബോട്ടുകൾ കടലിൽ ഇറങ്ങുന്നത് കുത്തനെ ഉയരാൻ കാരണമായി കച്ചവടക്കാരും മത്സ്യത്തൊഴിലാളികളും പറയുന്നു. കൊടുംചൂടിൽ മത്സ്യബന്ധനത്തിൽ ഏർപ്പെടാൻ പറ്റാത്ത സാഹചര്യത്തിൽ മലയാളികളുടെ പ്രിയപ്പെട്ട മീനുകളുടെ വില പലമടങ്ങു കൂടി. കിലോ 32അല്ലെങ്കിൽ 40 ദിർഹത്തിന് ലഭിച്ചിരുന്ന നെയ്മീൻ (അയക്കൂറ) 89 ദിർഹത്തിലേക്ക് ഉയർന്നു.

whatsapp icon
Kerala Prime News അംഗമാവാൻ

Lack Of Fish In UAE

ഏകദേശം 40 ദിർഹതിന്റെ അടുത്താണ് ചെറിയ നെയ്മീനിന്റെ വില വർധിച്ചത്. ദിവസവും ടൺ കണക്കിന് മീനുകൾ എത്തിയിരുന്ന തുറമുഖങ്ങളിൽ ഇപ്പോൾ ബോട്ടുകളുടെ എണ്ണം പരിമിതം. ലേലംവിളി തുടങ്ങുന്നതു തന്നെ ഉയർന്ന വിലയിലാണ്. അതുകൊണ്ടു തന്നെ പലരും മീൻ എടുക്കാതെ മടങ്ങുന്ന സാഹചര്യത്തിലാണിപ്പോൾ.

25 ദിർഹത്തിന് ലഭ്യമായിരുന്ന ഹമൂറിന്റെ വില കിലോ 60 ദിർഹവും കടന്നു,പ്രവാസിമലയാളികൾ ഏറ്റവും കൂടുതൽ വാങ്ങിക്കാറുള്ള ഹമൂർ ഇപ്പോൾ കിട്ടാനില്ല.സാധാരണക്കാരന്റെ മീനായ ഷെരിയുടെ വിലയിലും വർധനവുണ്ടായി. കടുത്ത മീൻക്ഷാമം ഒരുവശത്തു നിൽക്കുമ്പോൾ മറുവശത്ത് കച്ചവടം കുത്തനെ ഇടിയുകയാണ്. ഉയർന്ന‍ വില കാരണം ഇപ്പോൾ മലയാളികൾക്ക് മാർക്കറ്റുകളെ സമീപിക്കാൻ പറ്റാത്ത അവസ്ഥയിലായി.

Harsha C. Rajan

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Leave a Comment

Your email address will not be published. Required fields are marked *