Loka Chapter One Chandra First Look Poster Released : മലയാളം സിനിമ ലോകത്തുനിന്നും ഒരു സൂപ്പര്‍ഹീറോ ചിത്രം ഒരുങ്ങുന്നു. ദുല്‍ഖര്‍ സല്‍മാന്‍ ആണ് ചിത്രം നിർമിക്കുന്നത്. ദുൽഖർ സൽമാൻ്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിലും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ലോക- ചാപ്റ്റര്‍ വണ്‍: ചന്ദ്ര എന്നാണ് ചിത്രത്തിനു പേര് നൽകിയിരിക്കുന്നത്. ചിത്രത്തിൽ കല്യാണി പ്രിയദര്‍ശന്‍, നസ്ലിന്‍ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. കല്യാണി ഒരു സൂപ്പർ ഹീറോ ആയാണ് എത്തുന്നതെന്നാണ് പോസ്റ്ററിൽ നിന്നും വ്യക്തമാകുന്നത്.
മലയാളത്തിലേക്ക് ഒരു സൂപ്പർ ഹീറോ ചിത്രം എത്തുന്നു
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ നടന്നത്. ഡൊമനിക് അരുണ്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വന്‍ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. പ്രേക്ഷകർക്ക് ആകാംക്ഷയും കൗതുകവും സമ്മാനിക്കുന്ന രീതിയിലാണ് ചിത്രത്തിൻ്റെ പോസ്റ്റർ. മലയാളി പ്രേക്ഷകർ ഇന്നോളം കാണാത്ത കഥാ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത് എന്ന സൂചനയാണ് പോസ്റ്റർ തരുന്നത്. ഒന്നിലധികം ഭാഗങ്ങളിൽ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സിൻ്റെ ആദ്യ ഭാഗമാണ് ഈ ചിത്രം.

ലോക- ചാപ്റ്റര്‍ വണ്‍: ചന്ദ്രയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
ലോക എന്ന് പേരിട്ടിരിക്കുന്ന ഒരു സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് ചന്ദ്ര. ഒരു സൂപ്പര്‍ വുമണ്‍ ആയാണ് പോസ്റ്ററില്‍ കല്യാണിയെ കാണാന്‍ കഴിയുക. പോസ്റ്റർ ഇറങ്ങിയതോടെ ‘വണ്ടര്‍ വുമണ്‍ റീമേക്ക്’ ആണോ ഇതെന്നാണ് പോസ്റ്ററിന് താഴെ കമന്റുകള്‍. ചിത്രത്തില്‍ ദുല്‍ഖറിന്റെ കാമിയോ പ്രതീക്ഷിക്കാമോ, അങ്ങനെ യൂണിവേഴ്സില്‍ നമ്മുടെ മലയാളം ഇന്‍ഡസ്ട്രിയും, ഇത് പൊളിക്കും എല്ലമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്ന കമന്റുകൾ.

ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, ശാന്തി ബാലചന്ദ്രന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസിന്റെ ഏഴാമത്തെ ചിത്രമാണ് ലോക- ചാപ്റ്റര്‍ വണ്‍ ചന്ദ്ര. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. നിമിഷ് രവി ഛായാഗ്രഹണം നിർമ്മിക്കുമ്പോൾ ചമന്‍ ചാക്കോയാണ് എഡിറ്റിങ് നിര്‍വഹിക്കുന്നത്. Loka Chapter One Chandra First Look Poster Released

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.