Strength
Energy
Flexibility
Immunity
Endurance
Nutrition
Hydration
NEERKKETT MARAN: ഇന്ന് വളരെ ചെറിയ പ്രായത്തിൽ തന്നെ കൈകാൽ വേദന,നീരിക്കെട്ട് പോലുള്ള അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് മിക്ക ആളുകളും. പണ്ടുകാലങ്ങളിൽ ഒരു പ്രായത്തിനുശേഷം മാത്രം കണ്ടുവന്നിരുന്ന നീർക്കെട്ട് പോലുള്ള അസുഖങ്ങൾ ശരീരത്തിൽ വന്നുകഴിഞ്ഞാൽ വേദന ഉണ്ടാവുകയും അതുവഴി ദൈനംദിന പ്രവർത്തികൾ വരെ ചെയ്യാൻ സാധിക്കാത്ത അവസ്ഥയുമാണ് പലർക്കും ഉള്ളത്. പലപ്പോഴും ഇത്തരം നീർക്കെട്ടുകളും വേദനകളും ഉണ്ടാകുമ്പോൾ പെയിൻ കില്ലറുകൾ കഴിക്കുന്ന രീതിയാണ് കൂടുതലായും കണ്ടുവരുന്നത്. എന്നാൽ തുടർച്ചയായി ഇത്തരം മരുന്നുകൾ കഴിക്കുന്നത് മറ്റു പല
കൈകാൽ വേദന,നീരിക്കെട്ട് പോലുള്ള അസുഖങ്ങൾ പരിഹാരം.!!
ആരോഗ്യപ്രശ്നങ്ങളിലേക്കും വഴി വെക്കുമെന്ന കാര്യം പലർക്കും അറിയുന്നുണ്ടാവില്ല. ജീവിതശൈലിയിൽ ചെറിയ രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരികയാണെങ്കിൽ നീർക്കെട്ട് പോലുള്ള പ്രശ്നങ്ങൾക്ക് ഒരു വലിയ രീതിയിലുള്ള പരിഹാരം കാണാനായി സാധിക്കും. അതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.ജീവിതശൈലിയിൽ മാറ്റങ്ങൾ കൊണ്ടുവരിക മാത്രമല്ല പുകവലി, മദ്യപാനം പോലുള്ള ദുശ്ശീലങ്ങളിൽ നിന്നും പൂർണ്ണമായും മാറി നിൽക്കുകയും ചെയ്യേണ്ടത് വളരെയധികം
കാണാം
പ്രാധാന്യമേറിയ കാര്യമാണ്. ശരീരത്തിൽ ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളും ഇത്തരം വേദനകൾക്ക് കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ കൃത്യമായ സമയത്ത് ഭക്ഷണം കഴിക്കുക, ഉറങ്ങുക,വ്യായാമം ചെയ്യുക എന്നിവയെല്ലാം വേദന കുറയ്ക്കുന്നതിൽ ഒരു വലിയ പങ്കുവഹിക്കുന്നുണ്ട്. വ്യായാമങ്ങളിൽ എയറോബിക്സ്,ഫാസ്റ്റ് ആയുള്ള നടത്തം എന്നിവയാണ് കൂടുതൽ ഉത്തമം. വേദന കൂടുതലായി അനുഭവപ്പെടുന്ന ഭാഗങ്ങളിൽ കിഴി ഉപയോഗിച്ച് തടവി കൊടുക്കുന്നതും നല്ല രീതിയിൽ ആശ്വാസം നൽകുന്നതാണ്. ഇത്തരം രീതികളെല്ലാം കാലങ്ങളായി തന്നെ ആയുർവേദത്തിൽ തുടർന്ന് വരുന്നുണ്ട്.
അതുകൊണ്ടുതന്നെ നീർക്കെട്ടിന് വലിയ രീതിയിൽ ആശ്വാസം ലഭിക്കുകയും ചെയ്യും. അതോടൊപ്പം തന്നെ ഭക്ഷണത്തിൽ നിന്നും പഞ്ചസാരയുടെ അളവ് വലിയ തോതിൽ കുറയ്ക്കാനായി ശ്രമിക്കുക. പഞ്ചസാരയുടെ അളവ് ശരീരത്തിൽ കൂടുതലായി കാണുമ്പോൾ അത് മുറിവുകൾ ഉണങ്ങുന്നതിനും മറ്റും താമസമുണ്ടാക്കുന്നു. മാത്രമല്ല കാൽസ്യം ഡെഫിഷ്യൻസിയും ശരീരവേദനയ്ക്കും നീർക്കെട്ടിനുമുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ്. അതിനാൽ ഒരു ഡോക്ടറുടെ സേവനം ഉപയോഗപ്പെടുത്തി വൈറ്റമിൻ ഡെഫിഷ്യൻസി ഉണ്ടെങ്കിൽ അത് കണ്ടെത്തുകയും അതിന് ആവശ്യമായ മരുന്നുകൾ എടുക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. നീർക്കെട്ടുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
NEERKKETT MARAN
Read Also:കാലിന്റെ അടിയിൽ ഒരു കഷ്ണം സവാള വെച്ചു ഉറങ്ങിയാൽ.!! പിറ്റേ ദിവസം സംഭവിക്കുന്ന അത്ഭുതം കാണാം..
ഇനി മുതൽ കട്ട തൈര് കടയിൽ നിന്നും വാങ്ങേണ്ട… ഒരു പാക്കറ്റ് പാലുണ്ടോ? എന്നാൽ കട്ട തൈര് ഇനി അനായാസം തയാറാക്കാം!
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.