low price suvs available in india: ഇന്ത്യൻ വാഹന വിപണിയുടെ ആധിപത്യം ഇപ്പോൾ എസ്.യു.വികളുടെ കൈകളിൽ ഭദ്രമാണ്. നിലവിൽ ഇന്ത്യയിലെ മൊത്തം കാർ വിൽപ്പനയുടെ 50 ശതമാനത്തിലധികം എസ്‌യുവികൾ മാത്രമാണ് മുന്നിട്ട് നിൽക്കുന്നത്. ഇതിൽ , ഹ്യുണ്ടായ് ക്രെറ്റ, ടാറ്റ പഞ്ച്, ടാറ്റ നെക്‌സോൺ, മാരുതി സുസുക്കി ബ്രെസ, കിയ സെൽറ്റോസ് തുടങ്ങിയ എസ്‌യുവികൾ ആണ് ഏറ്റവും കൂടുതൽ ജനപ്രീതി നേടിയവ.
എന്നാൽ എസ് യു വി സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന സാധാരണക്കാരന് മുമ്പിൽ അതിന്റെ ബഡ്ജറ്റ് ഒരു വലിയ തടസമാണ്, പണമാണ് അവിടെയും വില്ലൻ. എന്നാൽ ഇനി അങ്ങനെ അല്ല ആറ് ലക്ഷം മുതൽ ആരംഭിക്കുന്ന എസ് യു വി കാറുകളുടെ ഒരു വമ്പൻ നിരയാണ് ഇവിടെ ഒരുങ്ങുന്നത്. മൈക്രോ എസ്.യു.വി. മുതൽ പ്രീമിയം എസ്.യു.വി. വരെയുള്ള വമ്പൻ ശ്രേണിയിൽ നൂറുകണക്കിന് മോഡലുകൾ ഉള്ളപ്പോൾ. ഇവയിൽ നിന്ന് ബജറ്റിന് ഇണങ്ങുന്ന, വിശ്വസനീയമായ ഒരു മോഡൽ നമുക്കിവിടെ കണ്ടെത്താം..
ടാറ്റ പഞ്ച്
ഇന്ത്യയിലെ മൈക്രോ എസ്.യു.വി. ശ്രേണിയിലെ അതികായനാണ് ടാറ്റ മോട്ടോഴ്സ് എത്തിച്ചിട്ടുള്ള പഞ്ച് എന്ന എസ്.യു.വി. 6.13 ലക്ഷം രൂപയിലാണ് ഈ വാഹനത്തിൻ്റെ എക്‌സ്ഷോറൂം വില ആരംഭിക്കുന്നത്. കഴിഞ്ഞ കുറേ മാസങ്ങളായി രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയുമാണ് ടാറ്റാ പഞ്ച്. 2024 ജൂണിൽ നടന്ന കാർ വിൽപ്പനയിലും ടാറ്റ പഞ്ച് മാരുതി സുസുക്കി സ്വിഫ്റ്റിനെ പരാജയപ്പെടുത്തി ഒന്നാം സ്ഥാനത്തെത്തി. സുരക്ഷയുടെ കാര്യത്തിൽ, ടാറ്റ പഞ്ചിന് ഫൈവ് സ്റ്റാർ റേറ്റിംഗുമുണ്ട്. ഇതൊന്നും കൂടാതെ ഓട്ടോമാറ്റിക്, മാനുവൽ ട്രാൻസ്മിഷനുകളിലും ഈ കുഞ്ഞൻ എസ്.യു.വി. എത്തുന്നുണ്ട്. 18 കിലോമീറ്ററിന് മേലെയാണ് ടാറ്റ ഈ വാഹനത്തിന് ഉറപ്പുനൽകുന്ന ഇന്ധനക്ഷമത.
നിസാൻ മാഗ്നറ്റ്
ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിലെ ജനപ്രിയ എസ്‌യുവികളിലൊന്നാണ് നിസാൻ മാഗ്‌നൈറ്റ്. ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാനിന്റെ ഇന്ത്യയിലെ താരമാണ് മാഗ്നൈറ്റ് എന്ന ഈ കോംപാക്ട് എസ്.യു.വി. ഈ എസ്‌യുവിക്ക് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയും ഉണ്ട്. ഇന്ത്യൻ വിപണിയിൽ നിസാൻ മാഗ്‌നൈറ്റിൻ്റെ പ്രാരംഭ എക്‌സ്-ഷോറൂം വില മുൻനിര മോഡലിൽ ആറ് ലക്ഷം രൂപ മുതൽ 11.11 ലക്ഷം രൂപ വരെയാണ്.നിസാൻ-റെനോ കൂട്ടുകെട്ടിൽ വികസിപ്പിച്ചിട്ടുള്ള സിഎംഎഫ്-എ പ്ലസ് പ്ലാറ്റ്ഫോമിലാണ് നിസാന്റെ ഈ വാഹനവും ഒരുങ്ങിയിട്ടുള്ളത്.
റെനോ കിഗർ
നിങ്ങൾ ബജറ്റ് സെഗ്‌മെൻ്റിൽ ഒരു പുതിയ എസ്‌യുവി വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, റെനോ കിഗർ നിങ്ങൾക്ക് ഒരു മികച്ച ഓപ്ഷനായിരിക്കും. ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ ഇന്ത്യയിൽ എത്തിച്ചിട്ടുള്ള കോംപാക്ട് എസ്.യു.വി. മോഡലായ കൈഗറാണ് എട്ടു ലക്ഷത്തിന് സ്വന്തമാക്കാൻ സാധിക്കുന്ന വാഹനങ്ങളുടെ പട്ടികയിലെ ഒരു വമ്പൻ സൂപ്പർ സ്റ്റാർ മോഡൽ. ഇതിനൊക്കെ പുറമെ നിസാൻ മാഗ്നൈറ്റ് പോലെയുള്ള നിരവധി ഫീച്ചറുകളും റെനോ കിഗറിനുണ്ട്. ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ റെനോ കിഗറിൻ്റെ പ്രാരംഭ എക്‌സ്-ഷോറൂം വില മുൻനിര മോഡലിന് ആറ് ലക്ഷം മുതൽ 11.23 ലക്ഷം രൂപ വരെയാണ്.1.0 ലിറ്റർ ടർബോ, 1.0 ലിറ്റർ നാച്വറലി ആസ്പിരേറ്റഡ് എന്നീ രണ്ട് എൻജിൻ ഓപ്ഷനുകളിൽ ഓട്ടോമാറ്റിക്, മാനുവൽ ട്രാൻസ്മിഷനുകളിലും ഈ വാഹനം ലഭിക്കുന്നുണ്ട്.
ഹ്യുണ്ടായ് എക്‌സ്‌റ്റർ
മൈക്രോ എസ്.യു.വി. ശ്രേണിയിൽ പഞ്ചിന്റെ പ്രധാന എതിരാളിയാണ് ഹ്യുണ്ടായി എക്സ്റ്റർ. ഹ്യുണ്ടായ് എക്‌സെറ്ററിൻ്റെ ഫീച്ചറുകളായി, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സഹിതം ഇലക്ട്രിക് സൺറൂഫ് തുടങ്ങിയ ഫീച്ചറുകൾ കമ്പനി നൽകിയിട്ടുണ്ട്. 6.13 ലക്ഷം മുതൽ 10.43 ലക്ഷം വരെയാണ് ഹ്യൂണ്ടായ് എക്‌സ്‌റ്ററിൻ്റെ ഇന്ത്യൻ വിപണിയിലെ എക്‌സ്‌ഷോറൂം വില.
low price suvs available in india
മാരുതി സുസുക്കി ഫ്രോങ്ക്സ്
ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി ക്രോസ്ഓവർ എസ്.യു.വി. ശ്രേണയിൽ വിപണിയിൽ എത്തിച്ച വാഹനമാണ് ഫ്രോങ്സ്. കൂടാതെ ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ വിറ്റഴിയുന്ന എസ്‌യുവി കൂടിയാണ് മാരുതി സുസുക്കിയുടെ ഫ്രോങ്ക്സ്. പുറത്തിറങ്ങി 10 മാസത്തിനുള്ളിൽ മാരുതി സുസുക്കി ഫ്രോങ്ക്സ് എസ്‌യുവിയുടെ ഒരുലക്ഷം യൂണിറ്റ് വിറ്റഴിച്ചുവെന്നാണ് റിപ്പോട്ടുകൾ. ഒപ്പം തന്നെ ഒരു എസ്.യു.വിയിൽ പ്രതീക്ഷിക്കാവുന്ന എല്ലാ ഫീച്ചറുകളും ഈ വാഹനത്തിലും നൽകിയിട്ടുണ്ട്. അതായത് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകൾ ഇതിലുണ്ട്. മുൻനിര മോഡലിന് 7.51 ലക്ഷം മുതൽ 13.03 ലക്ഷം രൂപ വരെയാണ് മാരുതി സുസുക്കി ഫ്രോങ്ക്സിന്‍റെ ഇന്ത്യൻ വിപണിയിലെ പ്രാരംഭ എക്‌സ് ഷോറൂം വില.
Read also: ബസാൾട്ട് കൂപെ എസ് യു വി വരുന്നു; ഓഗസ്റ്റ് 2ന് ഔദ്യോഗികമായി ഫീച്ചറുകൾ പുറത്ത് വിടും..!
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.
Pingback: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ: 7 ജില്ലകളിൽ യെല്ലോ അലേർട്ട്!! heavy rain in kerala - 1 super
Pingback: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു ; പവന് ഒറ്റയടിക്കു കുറഞ്ഞത് ഇത്രയും !! todays gold rate - 1 super