അനുപമയെ കുറിച്ച് മാധവ് സുരേഷ് പറഞ്ഞത് കേട്ടോ; തെലുങ്ക് സിനിമയിലെ തിരക്കുള്ള നടി…!! | Madhav Suresh About Anupama Parameswaran

Madhav Suresh About Anupama Parameswaran

Madhav Suresh About Anupama Parameswaran : മലയാള സിനിമയുടെ പ്രിയ നടിയും നടനുമാണ് അനുപമ പരമേശ്വരനും ദുൽക്കർ സൽമാനും. ഇവരെ കുറിച്ച് സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വയറലാവുന്നത്. ജാനകി വേഴ്സസ് കോർട്ട് ഓഫ് കേരള എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒരു ഇന്റർവ്യൂവിൽ പറഞ്ഞ കാര്യങ്ങളാണ് ഇവ. മലയാളികൾ കഴിവുള്ളവരെ ആദ്യം അംഗീകരിക്കില്ലെന്നും അവരെ ഓടിക്കും എന്നാണ് നടൻ മാധവ് സുരേഷ് പറഞ്ഞത്.

അനുപമയെ കുറിച്ച് മാധവ് സുരേഷ് പറഞ്ഞത് കേട്ടോ

സൈബർ ആക്രമണം മൂലം തെലുങ്കിലേക്ക് പോയ അനുപമ അവിടെ തിരക്കുള്ള നടിയായി മാറിയെന്നും അവരെപ്പോലെ മറ്റൊരു ഉദാഹരണമാണ് ദുൽഖർ സൽമാനെന്നും മാധവ് പറഞ്ഞു. മാധവ് പറഞ്ഞതിങ്ങനെ ‘ചെറിയ പ്രായത്തിൽ സിനിമയിലെത്തിയ നടിയാണ് അനുപമ. ആദ്യത്തെ സിനിമയിലൂടെ തന്നെ വലിയ തരംഗമായി മാറി. എല്ലാവരുടെ ഇടയിലും അനുപമ ക്രഷായി മാറിയിരുന്നു. ആദ്യത്തെ സിനിമ ഇൻഡസ്ട്രിയിലെ സെൻസേഷണൽ ഹിറ്റായിരുന്നു. എന്നാൽ പിന്നീട് അവർക്ക് നേരെ നടന്നത് വലിയ രീതിയിൽ സൈബർ ബുള്ളിയിങ് ആയിരുന്നു. അതിന് ശേഷം അനുപമ മറ്റ് ഭാഷയിലേക്ക് പോയി.

MADHAV 11zon

തെലുങ്ക് സിനിമയിലെ തിരക്കുള്ള നടി

തെലുങ്കിൽ അവർക്ക് കൈനിറയെ അവസരങ്ങൾ കിട്ടി. അവിടത്തെ സൂപ്പർസ്റ്റാർ ലെവലിലേക്ക് മാറി. പിന്നീട് ഇപ്പോഴാണ് അവർ മറ്റൊരു മലയാളസിനിമ ചെയ്യുന്നത്. മലയാളികൾ അല്ലെങ്കിലും കഴിവുള്ളവരെ ആദ്യം പുച്ഛിക്കുകയാണ് പതിവ്. ഇതിലെ മറ്റൊരു ഉദാഹരണമായി പറയാൻ കഴിയുന്ന നടനാണ് ദുൽഖർ സൽമാൻ. എനിക്ക് ആ പേര് പറയാൻ റൈറ്റ്സ് ഉള്ളതുകൊണ്ട് മാത്രമാണ് ആ പേര് മെൻഷൻ ചെയ്തത്. സെക്കൻഡ് ഷോ എന്ന സിനിമയുടെ റിലീസിന് ശേഷം ദുൽഖറിനെ കൂവിയോടിച്ചവരുണ്ട്. അതേ സ്ഥലത്ത് പിന്നീട് ദുൽഖറിനെ കാണാൻ ആയിരങ്ങൾ തടിച്ചുകൂടി.

DULQER 11zon 1

ഇതാണ് മലയാളികളുടെ സ്വഭാവം. കണ്ണുള്ളപ്പോൾ അതിന്റെ വിലയറിയില്ല. പോകുമ്പോഴാകും അവരുടെ മൂല്യം മനസിലാവുക’ എന്നാണ് മാധവ് പറഞ്ഞത്. പ്രേമം എന്ന സിനിമകളിലൂടെ മലയാളികളുടെ മനസിൽ ഇടംപിടിച്ച നായികയാണ് അനുപമ പരമേശ്വരൻ. സിനിമ നല്ല വിജയം ആയിരുനെങ്കിലും താരത്തിന് പിനീട് മലയാള സിനിമയിൽ അവസരങ്ങൾ കുറഞ്ഞു. എന്നാൽ തെലുങ്ക് സിനിമയിൽ അഭിനയിച്ച അനുപമക്ക് പിനീട് ധാരാളം അവസരങ്ങൾ വന്നു ചേരാൻ തുടങ്ങി. ശേഷം സുകുമാരക്കുറുപ്പ്, മണിയറയിലെ അശോകൻ എന്നി സിനിമകളിൽ നല്ല വേഷങ്ങൾ ചെയ്തിരുന്നു. VMadhav Suresh About Anupama Parameswaran

DULQER 11zon

0/5 (0 Reviews)

Leave a Comment