tp madhavan passed away

ടി പി മാധവൻ വിടപറഞ്ഞു, മലയാളിക്ക് മറക്കാൻ കഴിയാത്ത ഒരുപിടി സിനിമകളിൽ വേഷമിട്ട ശേഷം

TP madhavan passed away

മലയാള സിനിമയിലെ മുതിർന്ന താരം ടി.പി മാധവൻ അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. എഎംഎംഎ സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറി ആയിരുന്നു അദ്ദേഹം. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയാണ് അന്ത്യം. കുടൽ സംബന്ധമായ രോഗങ്ങളെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നില ഗുരുതരമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.

പത്തനാപുരം ഗാന്ധിഭവൻ അന്തേവാസിയായി കഴിയുകയായിരുന്നു കഴിഞ്ഞ എട്ട് വർഷമായി അദ്ദേഹം. തിരുവനന്തപുരത്ത് ഒരു ലോഡ്ജ് മുറിയിൽ അവശനായി കിടന്ന അദ്ദേഹത്തെ ചില സഹപ്രവർത്തകരാണ് ഗാന്ധിഭവനിൽ എത്തിച്ചത്. ഇവിടെ എത്തിയ ശേഷം ആരോഗ്യം ഭേദപ്പെട്ട സമയത്ത് ചില സീരിയലുകളിലും സിനിമകളിലും അദ്ദേഹം അഭിനയിച്ചിരുന്നു. എന്നാൽ പിന്നീട് മറവി രോഗവും പിടിപെട്ടു. അറുനൂറിൽ അധികം ചിത്രങ്ങളിൽ ടി പി മാധവൻ അഭിനയിച്ചിട്ടുണ്ട്.

whatsapp icon
Kerala Prime News അംഗമാവാൻ

നടൻ മധുവാണ് മാധവനെ സിനിമയിലേക്ക് കൊണ്ടുവന്നത്. 1975-ൽ പുറത്തിറങ്ങിയ രാഗം ആണ് മാധവന്റെ ആദ്യ സിനിമ. സിനിമാ അഭിനയത്തിലേക്ക് മാത്രമായിരുന്നു പിന്നീടുള്ള അദ്ദേഹത്തിന്റെ ശ്രദ്ധ. ഇതിനെ തുടർന്ന് കുടുംബജീവിതത്തിൽ പ്രശ്നങ്ങൾ നേരിട്ടിരുന്നു. ബോളിവുഡിലെ പ്രശസ്ത സംവിധായകൻ രാജകൃഷ്ണ മോനോനാണ് മകൻ. മകന് രണ്ടര വയസ് പ്രായമുള്ളപ്പേഴാണ് ടി.പി മാധവൻ അദ്ദേഹത്തിന്റെ കുടുംബത്തെ ഉപേക്ഷിച്ച് സിനിമയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. പിന്നീട് താരത്തിന് കുടുംബവുമായി ബന്ധമുണ്ടായിരുന്നില്ല. 2015-ൽ ഹരിദ്വാർ യാത്രക്കിടയിൽ അദ്ദേഹത്തിന് പക്ഷാഘാതം സംഭവിച്ചിരുന്നു. പിന്നീട് തിരുവനന്തപുരത്ത് ഒരു ലോഡ്ജ് മുറിയിൽ അവശനായി കിടന്ന ടി.പി മാധവനെ സഹപ്രവർത്തകർ കണ്ടെത്തി പത്തനാപുരം ഗാന്ധിഭവനിൽ എത്തിച്ചു. എട്ട് വർഷം മുമ്പാണ് സംഭവം. ഗാന്ധി ഭവനിൽ എത്തിയ ശേഷം ആരോഗ്യം മെച്ചപ്പെട്ടപോൾ ചില സീരിയലുകളിലും സിനിമകളിലും ടി.പി മാധവൻ അഭിനയിച്ചിരുന്നു. എന്നാൽ പിന്നീട് അദ്ദേഹത്തിന് മറവി രോഗം ബാധിക്കുകയായിരുന്നു. പ്രശസ്ത അധ്യാപകൻ പ്രഫ. എൻ പി പിള്ളയുടെ മകനാണ് ടി പി മാധവൻ.

malayalam actor tp madhavan passed away

രാഗം സിനിമ വിജയിച്ചതോടെ നിരവധി വേഷങ്ങൾ അദ്ദേഹത്തെ തേടിയെത്തി. വില്ലൻ വേഷങ്ങളിലൂടെയായിരുന്നു തുടക്കം എങ്കിലും പിന്നീട് കോമഡി റോളുകളും പിന്നീട് സ്വഭാവ വേഷങ്ങളും ചെയ്തു. നാടോടിക്കാറ്റ്, കളിക്കളം, പപ്പയുടെ സ്വന്തം അപ്പൂസ്, നരസിംഹം, വിയറ്റ്നാം കോളനി എന്ന് തുടങ്ങി മലയാളികൾ മറക്കാൻ കഴിയാത്ത ഒരുപാട് സിനിമകളുടെ ഭാഗമായിരുന്നു അദ്ദേഹം. സിനിമകൾക്കൊപ്പം തന്നെ സീരിയലുകളിലും സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. വാർധക്യ സഹജമായ ബുദ്ധിമുട്ടുകൾ മൂലം ഏറെ നാളായി അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു.

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Leave a Comment

Your email address will not be published. Required fields are marked *