Malayali Became Golf Champion: മറ്റു കളികളെപ്പോലെ ഗോൾഫ് കളി മലയാളികൾക്ക് അത്ര സുപരിചിതമല്ല. ഇത്തരം കളികൾ പതിവായി കാണുന്നതും കുറവായിരിക്കും. എന്നാൽ ഗോൾഫിൽ ചരിത്ര നേട്ടങ്ങളുമായി മുന്നേറുന്ന മലയാളിയുണ്ട്. ഇരുപത്തി നാലുകാരനായ റെയ്ഹാൻ ജോൺ തോമസ്. പ്രഫഷനൽ ഗോൾഫ് ടൂർ ഓഫ് ഇന്ത്യയുടെ (പിജിടിഐ) കോയമ്പത്തൂർ ഓപ്പൺ ഗോൾഫ് ടൂർണമെന്റിൽ ചാംപ്യനായിരിക്കുകയാണ് റെയ്ഹാൻ.
പിജിടിഐ ടൂർണമെന്റിൽ ജേതാവാകുന്ന ആദ്യ മലയാളി എന്ന പ്രത്യേകതയും റെയ്ഹാനുണ്ട് . ഇത് കൂടാതെ കരിയറിലെ ആദ്യ പിജിടിഐ ടൂർണമെന്റിൽ തന്നെ ചാംപ്യനാകുന്ന രണ്ടാമത്തെ ഗോൾഫർ എന്ന നേട്ടവും റെയ്ഹാന് സ്വന്തമാണ് . ആദ്യത്തെയാൾ തായ്ലൻഡ് താരം പരിയ ജുൻഹാസവസ്ദികൾ ആണ്. തുകലൻ വീട്ടിൽ ജോൺ തോമസിന്റെയും നീനയുടെയും മകനാണ് റെയ്ഹാൻ.ജനിച്ചു വളർന്നത് ദുബായിൽ തന്നെയാണ് .
Malayali Became Golf Champion
ദുബായ് ക്രീക്, യാക്ട് ക്ലബ്, ബുച് ഹാർമൻ സ്കൂൾ ഓഫ് ഗോൾഫ് എന്നിവിടങ്ങളിലായിരുന്നു റെയ്ഹാന്റെ പരിശീലനം. ദുബായ് ക്രീക് ചാംപ്യൻഷിപ്, എമിറേറ്റ്സ് അമച്വർ ചാംപ്യൻഷിപ്, ഖത്തർ അമച്വർ ഓപ്പൺ, അൽ ഐൻ ഓപ്പൺ തുടങ്ങി ഒട്ടേറെ കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട് . ഇത് കൂടാതെ മിഡിൽ ഈസ്‌റ്റ് ആൻഡ് നോർത്ത്, ആഫ്രിക്കൻ ഗോൾഫ് ടൂറിൽ വിജയിച്ച ആദ്യ അമച്വർ താരം കൂടിയായണ്. 2018 ഏഷ്യൻ ഗെയിംസിൽ റെയ്ഹാൻ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. അതേ വർഷം ഏഷ്യ-പസഫിക്ക അമച്വർ ചാംപ്യൻഷിപ്പിൽ രണ്ടാം സ്‌ഥാനം നേടി. യുഎസിലെ ഓക്ലഹോമ സ്‌റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ അണ്ടർ
ഗ്രാഡ്വേറ്റ് കോഴ്സ് പൂർത്തിയാക്കിയിട്ടുണ്ട്. മികച്ച പ്രഫഷനൽ കരിയറും പ്രഫഷനൽ ഗോൾഫേഴ്സ് അസോസിയേഷൻ ഓഫ് അമേരിക്ക (പിജിഎ) ഗോൾഫ് ടൂറുമാണ് റെയ്ഹാന്റെ അടുത്ത ലക്ഷ്യം . ഇന്ത്യയിൽ നിന്നു ലഭിച്ച അംഗീകരത്തോട് ഒരുപാട് സന്തോഷവും അഭിമാനവുമുണ്ട്.
ഇതോടെ എന്റെ ഗോൾഫ് കരിയറിലെ ഒരു ‘സൈക്കിൾ’ പൂർത്തിയായി എന്നും ഈ ചാംപ്യൻഷിപ് വലിയ നേട്ടമാണ്. ഈ നേട്ടം കുടുംബത്തിനായി സമർപ്പിക്കുന്നു എന്നും അദ്ദേഹം പ്രതികരിച്ചു. ദുബായിലെ മികച്ച ഗോൾഫിങ് സൗകര്യങ്ങൾ തനിലെ കഴിവ് വളർത്തുന്നതിൽ ഒരുപാടു സഹായിച്ചിട്ടുണ്ട്. ഇന്ത്യയിലും മികച്ച ഗോൾഫ് കോഴ്സുകളും മറ്റു സൗകര്യങ്ങളും പരിശീലകരും ഉണ്ടാവണം. ഒട്ടേറെ യുവ ഗോൾഫർമാർ ഇന്ത്യയിലുണ്ട് . അവർക്കു പിന്തുണയും പരിശീലന സഹായങ്ങളും നൽകി ഗോൾഫിനായുള്ള ഇന്ത്യയിലെ സാഹചര്യങ്ങൾ മെച്ചപ്പെടുത്തണം. കോയമ്പത്തൂരിൽ എല്ലാ പിന്തുണയുമായി സഹോദരി സാഷാ ജോണും പിതൃസഹോദരൻ ടി.ടി. തോമസും ഒപ്പമുണ്ടായിരുന്നു. ഒൻപതാം വയസ്സിൽ പിതാവ് കളിക്കുന്നതു കണ്ടാണു താൻ ഗോൾഫിലെത്തിയത്.കുടുംബം പൂർണ പിന്തുണയോടെ ഉണ്ട് എന്നും റെയ്‌ഹാൻ വ്യക്തമാക്കി.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.