Mallika Sukumaran Tips For Happy Family

സന്തോഷകരമായ കുടുംബത്തിന് അമ്മയുടെ മാജിക്‌; തന്റെ കുടുംബത്തിലെ പുതിയ വിശേഷങ്ങൾ പങ്കുവെച്ചു മല്ലിക സുകുമാരൻ..!

Mallika Sukumaran Tips For Happy Family: മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു കുടുംബമാണ് മല്ലിക സുകുമാരന്റെത്. പരസ്പരം സ്നേഹത്തോടെയും സന്തോഷത്തോടെയും തന്റെ കുടുംബത്തെ മുൻപോട്ട് കൊണ്ട് പോകുന്നതിന്റെ മാജിക്‌ എന്താണെന്ന് തുറന്ന് പറയുകയാണ് മല്ലിക. തൊണ്ണൂറുകളിലെ സൂപ്പർ സ്റ്റാർ ആയിരുന്ന സുകുമാരനെ ഇന്നും എല്ലാവരും സ്നേഹിക്കുന്നുണ്ട്. യഥാർത്ഥത്തിൽ സുകുമാരൻ എന്ന അതുല്യ കലാകാരനോടുള്ള സ്നേഹമാണ് പലരും മക്കളായ പൃഥ്വി രാജിനും ഇന്ദ്രജിതിനും വരെ കൊടുക്കുന്നത്. സുകുമാരൻ മരിച്ചതിനു ശേഷം മക്കളെ രണ്ട് പേരെയും വളർത്തി വലുതാക്കി […]

Mallika Sukumaran Tips For Happy Family: മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു കുടുംബമാണ് മല്ലിക സുകുമാരന്റെത്. പരസ്പരം സ്നേഹത്തോടെയും സന്തോഷത്തോടെയും തന്റെ കുടുംബത്തെ മുൻപോട്ട് കൊണ്ട് പോകുന്നതിന്റെ മാജിക്‌ എന്താണെന്ന് തുറന്ന് പറയുകയാണ് മല്ലിക. തൊണ്ണൂറുകളിലെ സൂപ്പർ സ്റ്റാർ ആയിരുന്ന സുകുമാരനെ ഇന്നും എല്ലാവരും സ്നേഹിക്കുന്നുണ്ട്.

യഥാർത്ഥത്തിൽ സുകുമാരൻ എന്ന അതുല്യ കലാകാരനോടുള്ള സ്നേഹമാണ് പലരും മക്കളായ പൃഥ്വി രാജിനും ഇന്ദ്രജിതിനും വരെ കൊടുക്കുന്നത്. സുകുമാരൻ മരിച്ചതിനു ശേഷം മക്കളെ രണ്ട് പേരെയും വളർത്തി വലുതാക്കി ഇന്നിപ്പോൾ മലയാള സിനിമയിലെ ഏറ്റവും മികച്ച രണ്ട് നടന്മാരാക്കാൻ മല്ലിക എന്ന അമ്മയുടെ കഠിന പ്രയത്നം മാത്രമാണ് ഉള്ളത്. മക്കൾക്ക് വേണ്ടി മാത്രമാണ് ജീവിച്ചതെങ്കിലും മക്കളോടൊപ്പം അല്ല താരത്തിന്റെ താമസം.

whatsapp icon
Kerala Prime News അംഗമാവാൻ

Mallika Sukumaran Tips For Happy Family

അത് മുൻപ് തന്നെ സുകുമാരൻ തന്നോട് പറഞ്ഞിട്ടുണ്ട് വിവാഹശേഷം മക്കൾ രണ്ടും മാറി പോകണം എന്ന് തങ്ങൾ മുൻപ് തന്നെ തീരുമാനിച്ചതാണെന്നും താരം പറഞ്ഞു. സിനിമകളും ടെലിവിഷൻ പരമ്പരകളും ഒക്കെയായി സജീവമാണ് മല്ലികയും. രണ്ട് മരുമക്കളെയും ഒരുപോലെ സ്നേഹിക്കുന്ന അമ്മായിയാമ്മയാണ് താൻ എന്നും താൻ തന്റെ അമ്മായിയാമ്മയുടെ കൂടെ എങ്ങനെ ജീവിച്ചോ അത് പോലെ തന്നെ എന്റെ മരുമക്കളും ജീവിക്കും എന്നാണ് താരം പറഞ്ഞിട്ടുള്ളത്.

തിരക്കുള്ള സിനിമ ജീവിതത്തിനിടയിൽ മക്കൾ തന്നെ കാണാൻ വരുന്നതിൽ വീഴ്ച കാണിക്കുന്നത് തനിക്ക് വിഷമുണ്ടെന്നും താരം ഒരിക്കൽ പറഞ്ഞിരുന്നു എന്നാൽ അതിനു മറുപടിയായി ഇന്ദ്രജിത് പറഞ്ഞത് താൻ ഒരിക്കൽ അമ്മയെ കാണാൻ എത്തിയപ്പോൾ അമ്മ ഷൂട്ടിങ്ങിന്റെ തിരക്കിൽ ആയിരുന്നെന്നാണ്. എന്തൊക്ക പറഞ്ഞാലും സന്തോഷകരവും മാതൃകാപരവും ആയ ഒരു കുടുംബം ആണ് ഇവരുടേത്. മക്കൾ ഒരുപാട് സമ്പാതിക്കുമ്പോഴും ഭർത്താവ് ജീവിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കി വെച്ചിട്ടും ഈ പ്രായത്തിലും അധ്വാനിച്ചു ജീവിക്കുന്ന മല്ലിക സുകുമാരൻ എല്ലാ മലയാളികൾക്കും മാതൃക തന്നെയാണ്.

Harsha C. Rajan

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Leave a Comment

Your email address will not be published. Required fields are marked *