Mammootty House In Panampilly Nagar Open For Now : പനമ്പള്ളി നഗറിലെ പഴയ വീട് ആരാധകർക്കായി തുറന്നു നൽകി മമ്മൂട്ടി. 2008 മുതൽ 2020 വരെ മമ്മൂട്ടിയും കുടുംബവും താമസിച്ച വീടാണ് തുറന്നു നൽകിയത്. കൊച്ചി പനമ്പിള്ളി നഗറിലെ കെ.സി. ജോസഫ് റോഡിലാണ് വീട് സ്ഥിതി ചെയുന്നത്. റിനോവേഷൻ നടത്തിയാണ് മമ്മൂട്ടി ഹൗസ് കഴിഞ്ഞ ദിവസം മുതൽ അതിഥികൾക്ക് തുറന്നുനൽകിയത്. വെക്കേഷൻ എക്സ്പീരിയൻസ് എന്ന ഗ്രൂപ്പാണ് മമ്മൂട്ടിയുടെ വീട്ടിൽ ആദ്യമായി താമസത്തിനായി എത്തുന്നത്.
മമ്മുട്ടി ഹൗസ് ആരാധകർക്കായി തുറന്നു നൽകി
ബോട്ടീക് മോഡലിലാണ് വീട് പുതുക്കി പണിതിരിക്കുന്നത്. ഇവിടെ സ്റ്റേ ചെയ്യുന്നതിനായുള്ള ബുക്കിങ്ങ് തുടങ്ങിക്കഴിഞ്ഞു. ജീവിതത്തിൽ നല്ലൊരു പങ്കും മമ്മുട്ടി ചെലവഴിച്ച വീടാണ് പനമ്പിള്ളിയിലേത്. താരത്തിന്റെ ആരാധകർക്ക് ഇന്നും സുപരിചിതം ഈ വീടാണ്. ഇവിടെ നിന്നും വൈറ്റില അമ്പേലിപ്പാടം റോഡിലെ പുതിയ വീട്ടിലേക്ക് കുടുംബവുമൊത്ത് താമസം മാറിയിട്ട് കുറച്ചു വർഷമേ ആയിട്ടുള്ളു.

ആദ്യ താമസക്കാരായി എത്തുന്നത് വെക്കേഷൻ എക്സ്പീരിയൻസ് ഗ്രൂപ്പ്
മമ്മൂട്ടി വീടുമാറി പോയെങ്കിലും മമ്മൂട്ടിപ്പാലവും മമ്മൂട്ടിയുടെ വീടുമൊക്കെ കാണാനായി ആരാധകരെത്തുന്നത് പനമ്പിള്ളി നഗറിലേ ഈ വീട്ടു പരിസരത്തേക്കാണ്. 2008 മുതൽ 2020 വരെ മമ്മൂട്ടിയും കുടുംബവും താമസിച്ചത് ഇവിടെയാണ്. ഈ വീടിന് അടുത്താണ് താരത്തിന്റെ പ്രിയ സുഹൃത്തായ നടൻ കുഞ്ചൻ താമസിക്കുന്നത്. ദുൽഖറിന്റെ സിനിമാ അരങ്ങേറ്റവും വിവാഹവുമെല്ലാം ഈ വീട്ടിൽ വച്ചായിരുന്നു. ഈ വീടാണ് ലക്ഷ്വറി സ്റ്റേ അനുഭവമാക്കി ഇപ്പോൾ മാറ്റിയിരിക്കുന്നത്.
‘മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കൊച്ചി പനമ്പിള്ളി നഗറിലെ കെ.സി. ജോസഫ് റോഡിലുള്ള ഐതിഹാസികമായ വീട് ഇപ്പോള്‍ അദ്ദേഹത്തിന്റെ ആരാധകര്‍ക്കായി തുറന്നിരിക്കുന്നു. മമ്മൂട്ടിയുടെയും കുടുംബത്തിന്റെയും മേല്‍നോട്ടത്തില്‍ രൂപകല്പന ചെയ്ത, ഒരു ബോട്ടിക് വില്ലയാണ് മമ്മൂട്ടിയുടെ വീട്. പതിറ്റാണ്ടുകളുടെ ഓര്‍മകള്‍ സൂക്ഷിക്കുന്ന വീടിന്റെ ഓരോ മൂലയും ഓരോ കഥ പറയുന്നു’ എന്നാണ് ആദ്യ താമസക്കാരായാ വെക്കേഷന്‍ എക്സ്പീരിയന്‍സ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.Mammootty House In Panampilly Nagar Open For Now
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.