Mia new photoshoot

മഞ്ഞ ബ്ലേസറിൽ എലഗന്റ് ലുക്കിൽ മിയ ജോർജ്; തലവൻ സിനിമയുടെ വിജയത്തിനുശേഷം താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു!!!

Mia new photoshoot: മലയാള സിനിമയിലെ ശ്രദ്ധേയയായ മോഡലും അഭിനേത്രിയുമാണ് ജിമി ജോർജ്ജ് എന്ന മിയാ ജോർജ്ജ്. 2008 മുതൽ മലയാള സിനിമയിൽ സജീവമായ മിയ 2015ലെ അനാർക്കലി എന്ന സിനിമയിലെ ഡോ.ഷെറിൻ എന്ന കഥാപാത്രത്തിലൂടെ മലയാളത്തിലെ ശ്രദ്ധേയ നടിയായി മാറി. തലവൻ സിനിമയുടെ ഗംഭീര വിജയത്തിന് ശേഷം നടി തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. മിയയുടെ അഭിനയ ചാരുത കൊണ്ടും അഴകുകൊണ്ടും ഒട്ടനവധി ആരാധക പ്രീതി നേടിയ വ്യക്തിയാണ് ഇവർ. […]

Mia new photoshoot: മലയാള സിനിമയിലെ ശ്രദ്ധേയയായ മോഡലും അഭിനേത്രിയുമാണ് ജിമി ജോർജ്ജ് എന്ന മിയാ ജോർജ്ജ്. 2008 മുതൽ മലയാള സിനിമയിൽ സജീവമായ മിയ 2015ലെ അനാർക്കലി എന്ന സിനിമയിലെ ഡോ.ഷെറിൻ എന്ന കഥാപാത്രത്തിലൂടെ മലയാളത്തിലെ ശ്രദ്ധേയ നടിയായി മാറി.

തലവൻ സിനിമയുടെ ഗംഭീര വിജയത്തിന് ശേഷം നടി തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. മിയയുടെ അഭിനയ ചാരുത കൊണ്ടും അഴകുകൊണ്ടും ഒട്ടനവധി ആരാധക പ്രീതി നേടിയ വ്യക്തിയാണ് ഇവർ. തലവൻ 35 ദിവസം വിജയകരമായി തീയേറ്ററുകളിൽ പൂർത്തീകരിച്ചപ്പോൾ, നായിക മിയ പുത്തൻ പുതിയ ലുക്കിൽ ആരാധകർക്ക് മുന്നിലെത്തി.
മുഴുവൻ ഒരു മഞ്ഞ മയം. മഞ്ഞ ബ്ലെയ്സഴ്‌സും, മഞ്ഞ പാന്റും, അതിനൊത്ത ഇയറിംഗ്സും, ചെരുപ്പും ഒക്കെ ഇട്ട് സംഗതി കിടിലൻ ആയിട്ടുണ്ട്. ഈയടുത്ത് വിവാഹം കഴിച്ച മിയ, വിവാഹിതയാകുന്നതിന്റെ വിശേഷങ്ങളും ആഘോഷങ്ങളും സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. പലരും വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ട് നിൽക്കാറുണ്ട്. എന്നാൽ നടി മിയ മകൻ ലൂക്ക ജീവിതത്തിലേക്ക് വന്നതിന് ശേഷവും താരം സോഷ്യൽ മീഡിയയിലും അഭിനയ രം​ഗത്തുമെല്ലാം സജീവമാണ്.

whatsapp icon
Kerala Prime News അംഗമാവാൻ

mia 2

തന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയ വഴി താരം ആരാധകരുമായി പങ്കുവക്കാറുണ്ട്. വിവാഹശേഷം അഭിനയജീവിതത്തിൽ നിന്നും തൽക്കാലം വിട്ടു നിൽക്കുകയായിരുന്നു മിയ. തുടർന്നും അഭിനയിക്കുന്നതിൽ അശ്വിന് പ്രശ്‌നങ്ങളില്ലെന്നും താൻ സിനിമ വിടുന്നില്ലെന്നും വിവാഹസമയത്ത് തന്നെ മിയ വ്യക്തമാക്കിയിരുന്നു. 2020 സെപ്റ്റംബർ 12ന് ആയിരുന്നു മിയയുടെയും ബിസിനസുകാരനായ അശ്വിൻ ഫിലിപ്പിന്റെയും വിവാഹം. വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹമാണ് മിയയുടേത്.

Mia new photoshoot

സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടയ്ക്ക് വൈറലാകുന്ന മിയയെ, സന്തൂർ മമ്മി എന്നാണ് ആരാധകർ വിളിക്കുന്നത്. പ്രസവത്തിനു ശേഷവും തന്റെ ശരീരവും ഹെൽത്തും ഇത്ര നന്നായി മെയിൻ ചെയ്യുന്നത് എങ്ങനെ എന്ന് ചോദ്യത്തിന് മറുപടി പറയുകയുണ്ടായി. മകൻ ജനിച്ച് 9 മാസങ്ങൾക്ക് ശേഷമാണ് താൻ ഡയറ്റും വർക്ക് ഔട്ടും തുടങ്ങിയതെന്നാണ് താരം പറയുന്നത്. പ്രസവശേഷം പത്തു കിലോ ഭാരം കൂടി.
അതുകൊണ്ട് തന്നെ കൃത്യമായ വർക്ക് ഔട്ട് ഫോളോ ചെയ്തു. ഒപ്പം ഭക്ഷണ കാര്യത്തിലും ഡയറ്റ് ഫോളോ ചെയ്തു. അങ്ങനെ ഒൻപത് കിലോയോളം കുറക്കാൻ സാധിച്ചു. അത് ഇപ്പോഴും തനിക്ക് നിലനിർത്താൻ സാധിച്ചുവെന്നും മിയ പറയുന്നു.

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Leave a Comment

Your email address will not be published. Required fields are marked *