thumb 22

ശ്രമങ്ങള്‍ വിഫലം; കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം ഒടുവിൽ കണ്ടെത്തി!!

missing man found: തമ്പാനൂർ റെയിൽവേ സ്റ്റേഷൻ വളപ്പിൽ ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ കരാർ തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി. പഴവങ്ങാടി തകരപറമ്പ്- വഞ്ചിയൂർ റോഡിലെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേയുടെ ഭാഗത്തുളള കനാലിലാണ് ജോയിയെ കാണാതായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇവിടെയാണ് തെരച്ചിൽ നടത്തിയിരുന്നത്. റെയിൽവേയുടെ ഭാഗത്ത് നിന്നും വെള്ളം ഒഴികിയെത്തുന്ന സ്ഥലത്താണ് ഇപ്പോൾ മൃതദേഹം കണ്ടെത്തിയത്. കാണാതായി 46 മണിക്കൂറിന് ശേഷമാണ് ജോയിയുടെ മൃതദേഹം കനാലിൽ പൊങ്ങിയത്. ജീർണിച്ച അവസ്ഥയിലാണെങ്കിലും ബന്ധുക്കളും സുഹൃത്തുക്കളും […]

missing man found: തമ്പാനൂർ റെയിൽവേ സ്റ്റേഷൻ വളപ്പിൽ ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ കരാർ തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി. പഴവങ്ങാടി തകരപറമ്പ്- വഞ്ചിയൂർ റോഡിലെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്.

inside 28

റെയിൽവേയുടെ ഭാഗത്തുളള കനാലിലാണ് ജോയിയെ കാണാതായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇവിടെയാണ് തെരച്ചിൽ നടത്തിയിരുന്നത്. റെയിൽവേയുടെ ഭാഗത്ത് നിന്നും വെള്ളം ഒഴികിയെത്തുന്ന സ്ഥലത്താണ് ഇപ്പോൾ മൃതദേഹം കണ്ടെത്തിയത്. കാണാതായി 46 മണിക്കൂറിന് ശേഷമാണ് ജോയിയുടെ മൃതദേഹം കനാലിൽ പൊങ്ങിയത്. ജീർണിച്ച അവസ്ഥയിലാണെങ്കിലും ബന്ധുക്കളും സുഹൃത്തുക്കളും ജോയി തന്നെയെന്ന് സ്ഥിരീകരിച്ചു.

whatsapp icon
Kerala Prime News അംഗമാവാൻ

നാവികസേനയുടെ മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിലുള്ള സംഘം അടക്കം തിരുവനന്തപുരത്തെത്തി ജോയിക്കായി തിരച്ചിൽ ആരംഭിച്ചിരുന്നു.ഇന്നലെ എൻഡിആർഎഫും, ഫയർഫോഴ്സും സംയുക്തമായി പരിശോധന നടത്തിയെങ്കിലും ജോയിയെ കണ്ടെത്താനായിരുന്നില്ല. ഇന്ന് കൊച്ചിയിൽ നിന്നുളള നേവി സംഘവും സ്ഥലത്ത് തെരച്ചിലിനെത്തിയിരുന്നു. ഇന്നത്തെ തെരച്ചിൽ ആരംഭിക്കാനിരിക്കെയാണ് തകരപറമ്പ് ഭാഗത്ത് ഒരു മൃതദേഹം കനാലിൽ കണ്ടെത്തിയെന്ന വിവരം പുറത്ത് വന്നത്. ശുചീകരണ തൊഴിലാളികളാണ് ഒരു മൃതദേഹം കണ്ടുവെന്ന വിവരം പൊലീസിനെ അറിയിച്ചത്. ഉടൻ തന്നെ പൊലീസ് സംഘവും ജോയിയുടെ ബന്ധുക്കളും സ്ഥലത്തെത്തി. മൃതദേഹം ജോയിയുടേതെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

തലസ്ഥാനത്തിന്‍റെ നഗരഹൃദയത്തിലൂടെ ഒഴുകുന്ന മാലിന്യ വാഹിനിയായ തോടാണ് ആമയിഴഞ്ചന്‍. ജൂലൈ 13 ന് രാവിലെ 10മണിയോടെയാണ് മാരായിമുട്ടം സ്വദേശിയായ ജോയിയും മറ്റു 3 തൊഴിലാളികളും തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നുള്ള ഭാഗത്ത് വൃത്തിയാക്കാനിറങ്ങിയത്. ത​മ്പാ​നൂ​ർ റെ​യി​ൽ​വേ സ്​​റ്റേ​ഷ​ന​ടു​ത്ത തോ​ട്ടി​ൽ കെ​ട്ടി​ക്കി​ട​ന്ന മാ​ലി​ന്യം വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെയായിരുന്നു ജോയ് ഒ​ഴു​ക്കി​ൽ​പെ​ട്ടതു.

missing man found

മ​ഴ​യി​ൽ തോ​ട്ടി​ലെ ജ​ല​നി​ര​പ്പു​യരുകയും അ​ടി​യൊ​ഴു​ക്കി​നെ തു​ട​ർ​ന്ന് ക​ര​യ്ക്കു​ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ ജോ​യി ഒ​ഴു​കി​പ്പോ​കു​ക​യാ​യി​രു​ന്നെ​ന്നും​ സു​ഹൃ​ത്തു​ക​ൾ പ​റ​ഞ്ഞു. റെ​യി​ൽ​വേ ക​രാ​ർ ന​ൽ​കി​യ​തു​പ്ര​കാ​ര​മാ​ണ്​ ജോ​യി ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ ശു​ചീ​ക​ര​ണ​ത്തി​നി​റ​ങ്ങി​യ​ത്. മാ​ലി​ന്യം അ​ടി​ഞ്ഞു​കൂ​ടി​യ തോ​ട്ടി​ൽ​നി​ന്ന് ട​ൺ ക​ണ​ക്കി​ന് മാ​ലി​ന്യ​ം ഇ​വ​ർ പു​റ​ത്തെ​ത്തി​ച്ച​ിരുന്നു. റെയില്‍ പാളത്തിന് അടിയിലൂടെ തോട് കടന്നുപോകുന്ന തുരങ്ക സമാനമായ സ്ഥലത്ത് മാലിന്യക്കൂമ്പാരങ്ങൾക്കിടയിൽ വളരെ പ്രയാസപ്പെട്ടാണ് സ്കൂബാ ഡൈവിംഗ് സംഘമടക്കമിറങ്ങി തെരച്ചിൽ നടത്തിയത്. എന്നാൽ രണ്ട് ദിവസം തെരച്ചിൽ നടത്തിയിട്ടും ജോയിയെ കണ്ടെത്താനായില്ല. ഒടുവിൽ ഒന്നരകിലോമീറ്ററിനപ്പുറം കനാലിൽ ഇന്ന് രാവിലെ മൃതദേഹം പൊങ്ങുകയായിരുന്നു.

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Leave a Comment

Your email address will not be published. Required fields are marked *