Mohanlal New Photos Get Viral

സമൂഹ മാധ്യമങ്ങളിൽ ലാലേട്ടൻ അഴിഞ്ഞാട്ടം; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ…!! | Mohanlal New Photos Get Viral

Mohanlal New Photos Get Viral : സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് മോഹൻലാൽ പ്രഭ വലയം. അടുത്തടുത്ത് പുറത്തിറങ്ങിയ രണ്ടു സിനിമകിൽ നിന്നായി 500 കോടി കളക്ഷൻ നേടിയത് മറ്റൊരു നടനും സ്വന്തമാക്കാൻ കഴിയാത്ത നേട്ടമായിരുന്നു. മാത്രമല്ല ഇനി പിന്നിടാൻ മറ്റു റെക്കോർഡുകൾ ഒന്നും ഇല്ല എന്നതാണ് മറ്റൊരു പ്രത്യേകത. താടി വച്ച് മുണ്ടു മടക്കി കുത്തിയുള്ള വരവിനോളം പ്രിയപ്പെട്ടതായി മലയാളികൾക്ക് മറ്റൊന്നുമില്ല. അതിപ്പോൾ ഓൺ സ്‌ക്രീനിൽ ആയാലും ഓഫ് സ്‌ക്രീനിൽ ആയാലും മലയാളിക്ക് പ്രിയമാണ്. […]

Mohanlal New Photos Get Viral : സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് മോഹൻലാൽ പ്രഭ വലയം. അടുത്തടുത്ത് പുറത്തിറങ്ങിയ രണ്ടു സിനിമകിൽ നിന്നായി 500 കോടി കളക്ഷൻ നേടിയത് മറ്റൊരു നടനും സ്വന്തമാക്കാൻ കഴിയാത്ത നേട്ടമായിരുന്നു. മാത്രമല്ല ഇനി പിന്നിടാൻ മറ്റു റെക്കോർഡുകൾ ഒന്നും ഇല്ല എന്നതാണ് മറ്റൊരു പ്രത്യേകത. താടി വച്ച് മുണ്ടു മടക്കി കുത്തിയുള്ള വരവിനോളം പ്രിയപ്പെട്ടതായി മലയാളികൾക്ക് മറ്റൊന്നുമില്ല. അതിപ്പോൾ ഓൺ സ്‌ക്രീനിൽ ആയാലും ഓഫ് സ്‌ക്രീനിൽ ആയാലും മലയാളിക്ക് പ്രിയമാണ്. ഇപ്പോളിതാ ലാലേട്ടന്റെ പുതിയ ചിത്രങ്ങളാണ് സമൂഹ മാധ്യങ്ങളിൽ വയറലാവുന്നത്.

സമൂഹ മാധ്യമങ്ങളിൽ ലാലേട്ടൻ അഴിഞ്ഞാട്ടം

കറുത്ത മുണ്ടും ഷർട്ടുമിട്ട മോഹൻലാലിൻ്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ കത്തി കയറുന്നത്. എന്നാൽ ഇത് ഏത് സിനിമയ്ക്ക് വേണ്ടിയുള്ള ലുക്കാണെന്ന ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. ‘ഭഭബ’ എന്ന സിനിമയിൽ മോഹൻലാൽ കാമിയോ റോളിൽ എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോൾ പുതിയ ചിത്രം വന്നപ്പോൾ ഈ സിനിമയിലേക്ക് വേണ്ടിയുള്ള ലുക്ക് ആണ് എന്നാണ് കമന്റുകൾ ഉയരുന്നത്. ഗംഭീര ഫൈറ്റിനുള്ള സ്കോപ് ഉണ്ട്, മുണ്ട് മടക്കി കുത്തിയുള്ള ആ നിൽപ്പ് അടിപൊളി എന്നൊക്കെയാണ് ആരാധകർ കമന്റ് ചെയുന്നത്.

ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

അതേസമയം, മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആണ് ഇപ്പോൾ എടപ്പാളിൽ നടക്കുന്നത്. മമ്മൂട്ടി – മോഹൻലാലും ഒരുമിച്ചെത്തുന്ന ചിത്രമാണിത്. മോഹൻലാൽ ഉൾപ്പെടുന്ന ഫൈറ്റ് രംഗങ്ങളാണ് ഇപ്പോൾ അവിടെ ചിത്രീകരിക്കുന്നത്. ഈ സിനിമയിൽ നിന്നുള്ള ചിത്രങ്ങളാണ് ഇതെന്ന് ഒരു വിഭാഗം ആരാധകർ പറയുന്നുണ്ട്. അതെ സമയം മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസിന്റെ പുതിയ സീസൺ ഉടൻ ആരംഭിക്കാൻ ഒരുങ്ങുകയാണ്. ഇതിന്റെ പ്രോമോ ഷൂട്ടിനായുള്ള ചിത്രങ്ങളാണ് ഇതെന്നും സോഷ്യൽ മീഡിയയിൽ പരക്കുന്നുണ്ട്.

സിനിമ ഏതാണെങ്കിലും കുഴപ്പമില്ല ഈ വേഷത്തിൽ ഓൺ സ്‌ക്രീനിൽ കണ്ടാൽ മതിയെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. മോഹന്‍ലാല്‍-മുണ്ട് കോംബോ അതിനെ വെല്ലാൻ മറ്റൊന്ന് ഇല്ല. സത്യൻ അന്തിക്കാട് ഒരുക്കുന്ന ഹൃദയപൂർവ്വം ആണ് മോഹൻലാലിന്റേതായി പുറത്തിറങ്ങാനുള്ള സിനിമ. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്നത്. ആഗസ്റ്റ് 28 ന് ഓണം റിലീസായി ചിത്രം തിയേറ്ററിലെത്തും. Mohanlal New Photos Get Viral