money transfering rules for banks: കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിന് വേണ്ടി, ബാങ്ക് വഴി പണം അയയ്ക്കുന്നതിനുള്ള നിയമങ്ങൾ കർശനമാക്കി റിസർവ് ബാങ്ക്. ഫോൺ നമ്പറും അപ്ഡേറ്റ് ചെയ്ത കെവൈസി നിർദ്ദേശങ്ങൾക്കനുസരിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ രേഖയും അടിസ്ഥാനമാക്കി പണമടയ്ക്കുന്നയാളുടെ രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്നാണ് പുതിയ നിയമം. ഇതിൻ്റെ മാർഗ്ഗനിർദ്ദേശങ്ങൾ 2024 നവംബർ 1 മുതൽ പ്രാബല്യത്തിൽ വരും. പണമിടപാടുകളുടെ ആഭ്യന്തര സുരക്ഷ വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് പുതുക്കിയ നിയമങ്ങൾ. പ്രധാനപ്പെട്ട മാറ്റങ്ങളിവയൊകെയാണ്.
- പണം അയയ്ക്കുന്ന ബാങ്ക് ഉപഭോക്താവിന്റെ പേരും വിലാസവും രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതാണ്.
- ഫോൺ നമ്പറും രേഖകളും പരിശോധിക്കണം.
- മൊബൈൽ ഫോൺ നമ്പറും സ്വയം സാക്ഷ്യപ്പെടുത്തിയ ഔദ്യോഗികമായി സാധുതയുള്ള രേഖയും ഉപയോഗിച്ച് പണമയക്കുന്നയാളെ രജിസ്റ്റർ ചെയ്യണം.
- പണമടയ്ക്കുന്നയാൾ നടത്തുന്ന എല്ലാ ഇടപാടുകൾക്കും അഡീഷണൽ ഫാക്ടർ ഓഫ് ഓതന്റിക്കേഷൻ (AFA) നടത്തണം.
- ക്യാഷ് ഡെപ്പോസിറ്റ് സംബന്ധിച്ച് പണമടയ്ക്കുന്ന ബാങ്കുകൾ ആദായനികുതി നിയമത്തിലെ വ്യവസ്ഥകളും അതിന് കീഴിൽ പുറപ്പെടുവിച്ചിട്ടുള്ള നിയമങ്ങളും/നിയന്ത്രണങ്ങളും പാലിക്കേണ്ടതാണ്.
- ഐഎംപിഎസ്, നെഫ്റ്റ് ഇടപാടിന് ബാങ്ക് പണമടയ്ക്കുന്നയാളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തണം.
- പണമയയ്ക്കാനായി ഫണ്ട് കൈമാറ്റം തിരിച്ചറിയുന്നതിനുള്ള ഒരു ഐഡന്റിഫയർ, ഇടപാടിന്റെ സന്ദേശത്തിൽ ഉൾപ്പെടുത്തണം.
money transfering rules for banks
ഒക്ടോബർ 5, 2011 ലെ ആർബിഐ വിജ്ഞാപനമനുസരിച്ച്, ഒരു ബാങ്ക് ശാഖയിൽ ഉപഭോക്താവിന് 2000 രൂപ വരെ പണം അയക്കാം. നെഫ്റ്റ് വഴി ഒരു ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 50,000 അയയ്ക്കാം. ബിസിനസ് കറസ്പോണ്ടന്റുകൾ, എടിഎം മുതലായവ മുഖേന ഒരു ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാൻ കഴിയും , ഇത് വഴി പരമാവധി അയകാവുന്നത് 25,000 രൂപയാണ്.
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.