mother daughter bond: മലയാളികളുടെ ഗൃഹാതുര ഓർമ്മകളുടെ അടയാളപ്പെടുത്തലാണ് നടനവിസ്മയം ശോഭന. സിനിമാഭിനയ രംഗത്ത് 25 വർഷം പിന്നിടുമ്പോഴും അവിസ്മരണീയമായ ധാരാളം കഥാപാത്രങ്ങൾ ചെയ്ത ശോഭന മലയാളികളുടെ മനസ്സിൽ മണിചിത്രത്താഴിലെ ഗംഗയായും തേമ്മാവിൻ കൊമ്പത്തിലൂടെ കാർത്തുമ്പിയായും നിറഞ്ഞുനിൽക്കുന്നു. നിത്യ യൗവനത്തിന്റെയും കലാർപ്പണത്തിന്റെയും ഇന്നും ശോഭിക്കുന്ന നാട്ട്യ നക്ഷത്രമാണ് ശോഭന.
ശാലീനതയും മലയാളിത്വവും നിറഞ്ഞു നിൽക്കുന്ന ശോഭന പൂർണമായും കേരളത്തിൽ വേരുകളുള്ള ആളല്ലേ? മലയാളിയാണെങ്കിലും ശോഭന വളർന്നത് തമിഴ്നാട്ടിലാണ്. അതുകൊണ്ടുതന്നെ തന്റെ ആദ്യ മലയാള ചിത്രത്തിൽ നായികയായപ്പോഴും ശോഭന മലയാളം സംസാരിക്കാൻ തിട്ടമില്ലാത്ത പെൺകുട്ടിയായിരുന്നു. മലയാള സിനിമയുടെ ശാലീനത തുളുമ്പുന്ന നടി ബന്ധം പറഞ്ഞാൽ മലയാള സിനിമയിലെ പ്രശസ്തമായ തിരുവിതാംകൂർ സഹോദരിമാരായ ലളിത, പത്മിനി, രാഗിണിമ്മാരുടെ പരമ്പരയിലെ കണ്ണിയാണ്.
അച്ഛൻ ചന്ദ്രകുമാർ വഴിയാണ് തിരുവിതാംകൂർ സഹോദരിമാരുടെ കുടുംബത്തിലേക്ക് താരത്തിന് ബന്ധം ഉണ്ടാവുന്നത്. സിനിമാഭിനയരംഗത്ത് സജീവമായിരുന്നെങ്കിലും കുടുംബത്തെ പറ്റിയുള്ള പേഴ്സണൽ കാര്യങ്ങൾ ഒന്നും താരം തുറന്നു സംസാരിക്കാറില്ല. ചന്ദ്രകുമാറിന്റെയും ആനന്ദത്തിന്റെയും ഏക മകളാണ് ശോഭന. വർഷങ്ങൾക്കുമുമ്പ് അനന്തനാരായണി എന്ന മകളെ ദത്തെടുത്തു വളർത്തി തുടങ്ങി. അമ്മയെപ്പോലെ നാരായണിയും നല്ലൊരു നർത്തകിയായി വളർന്ന് വരികയാണ്.
mother daughter bond
എന്നാൽ തന്റെ അമ്മ ഈ നാട്ടുകാരി അല്ല എന്ന് ശോഭന തന്നെ പറയുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. അമ്മ തനിക്ക് ഉണ്ടാക്കിത്തരുന്ന ഭക്ഷണത്തെക്കുറിച്ച് പറയുമ്പോഴാണ് താരത്തിന്റെ അമ്മ മലേഷ്യക്കാരിയാണെന്ന് വെളിപ്പെടുത്തിയത്. ”അമ്മയ്ക്ക് ഇന്ന് ഒരുപാട് പ്രായമായിരിക്കുന്നു, എന്നാലും നിനക്ക് ഞാൻ ഭക്ഷണം എന്തെങ്കിലും ഉണ്ടാക്കി തരട്ടെ എന്ന് ചോദിച്ച് ഒരു പ്രത്യേക രീതിയിൽ ന്യൂഡിൽസ് തയ്യാറാക്കി നൽകും എന്ന് ശോഭന’ നീണ്ട ഒരു ഇടവേളയ്ക്കുശേഷം തരുൺ മൂർത്തി സംവിധാനം നിർവഹിക്കുന്ന സിനിമയിലൂടെയാണ് മലയാളികളുടെ സ്വന്തം ലാലേട്ടന്റെ നായികയായി താരം വീണ്ടും രംഗത്തെത്തുന്നത്.
Read also: ചിരിയും കരച്ചിലും നിർത്താൻ കഴിയില്ല: അപൂർവ രോഗത്തെക്കുറിച്ച് വെളിപ്പെടുത്തി അനുഷ്ക ഷെട്ടി!!
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.
Pingback: ചലച്ചിത്ര നിർമ്മാതാവായ അരോമ മണി അന്തരിച്ചു!!! Malayalam producer passes away 1 super